»   » വിവാഹം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ വിശാലിന്റെ മറുപടി, വധു വരലക്ഷ്മി അല്ലേ...?

വിവാഹം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ വിശാലിന്റെ മറുപടി, വധു വരലക്ഷ്മി അല്ലേ...?

Posted By:
Subscribe to Filmibeat Malayalam

നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷമി ശരത്ത് കുമാറും വിശാലും തമ്മില്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ ഇരുവരും വിവാഹിതരമാകും എന്നുമുള്ള വാര്‍ത്ത ഏറെക്കാലമായി കോളിവുഡ് പാപ്പരാസികള്‍ക്കിടയില്‍ പാറി നടക്കുകയാണ്. എന്നാല്‍ ഇതുവരെ അതിലൊരു നീക്ക് പോക്ക് കണ്ടില്ല.

അടുത്തിടെ നല്‍കിയ ഒരു പ്രസ്മീറ്റില്‍, വിവാഹം സംബന്ധിച്ച ചോദ്യത്തിന് വിശാല്‍ മറുപടി നല്‍കി. തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം പണിത് കഴിഞ്ഞാലാണത്രെ വിശാല്‍ വിവാഹം കഴിക്കുകയുള്ളൂ.

15-1460715839-j

അപ്പോള്‍ സ്വാഭാവികമായും അടുത്ത ചോദ്യം, പെണ്ണിനെ കണ്ടു വച്ചോ എന്നാണ്. പെണ്‍കുട്ടിയുടെ പേര് എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല എന്നും, തീര്‍ച്ചയായും ലക്ഷ്മിഗ്രാമണ പെണ്‍കുട്ടിയായിരിക്കും എന്നുമാണ് വിശാല്‍ പറഞ്ഞത്.

വരലക്ഷ്മിയുമായും വിശാലും പ്രണയത്തിലാണെന്ന വാര്‍ത്ത ഇരുവരും അംഗീകരിച്ചതായിരുന്നു. നടികര്‍ സംഘത്തിന്റെ വിഷയത്തില്‍ ശരത്ത് കുമാറും വിശാലും തെറ്റിപ്പിരിയുമ്പോള്‍ ആരാധകര്‍ക്കുള്ള ആകുലത മുഴുവന് ഈ പ്രണയത്തെ കുറിച്ചായിരുന്നു. ഇനി വിശാല്‍ ഉദ്ദേശിച്ചത് വരലക്ഷ്മിയെ തന്നെയാണോ എന്ന് നടികര്‍ സംഘത്തിന്റെ കെട്ടിടം കെട്ടിത്തീരുവോളം കാത്തിരിക്കണം.

അതിനിടയില്‍ വേറൊരു സംഭവം കൂടെയുണ്ട്, വിശാലിന് കല്യാണം ആയാല്‍ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് ഒരാള്‍ നടക്കുന്നുണ്ട്. മറ്റാരുമല്ല ഉറ്റസുഹൃത്തും നടനുമായ ആര്യ. ആര്യയുടെ വിവാഹം കഴിഞ്ഞാലേ തനിക്കും വിവാഹം ഉണ്ടാവൂ എന്നാണ് അന്ന് വിശാല്‍ പറഞ്ഞത്.

-
-
-
-
-
-
-
-
English summary
Vishal Hints At Marrying Varalaxmi Sarathkumar Post His Nadigar Sangam Commitments?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam