twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനിയനെ തല്ലി, അമ്മയെ അസഭ്യം പറഞ്ഞു! വിശാലിനെതിരെ തുറന്നടിച്ച് മിഷ്‌കിന്‍,

    By Midhun Raj
    |

    വിശാലിന്റെ തുപ്പരിവാലന്‍ 2വില്‍ നിന്നും സംവിധായകന്‍ മിഷ്‌കിന്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. സിനിമയ്ക്ക് ആവശ്യമായ ബഡ്ജറ്റ് വിശാല്‍ നല്‍കാന്‍ തയ്യാറില്ലെന്ന് ആരോപിച്ചാണ് മിഷ്‌കിന്‍ പിന്മാറിയത്. തുപ്പരിവാലന്‍ 2വിന്റെ പുതിയ ഷെഡ്യൂളിന് 40 കോടി രൂപയാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. വിശാലിനെതിരെ തുറന്നടിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ നേരത്തെ രംഗത്തെത്തിയിരുന്നത്. പിന്നാലെ നടനും സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരുന്നു.

    മിഷ്‌കിന്‍ പിന്മാറിയതിന് പിന്നാലെ വിശാലാണ് തുപ്പരിവാലന്‍ 2വിന്റെ സംവിധാനം ഏറ്റെടുത്തത്. മിഷ്‌കിന്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് കഴിഞ്ഞ ദിവസം വിശാല്‍ പ്രതികരിച്ചത്. സിനിമ പൂര്‍ത്തിയാക്കാനുളള പണം നിര്‍മ്മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് ചിത്രം ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറഞ്ഞിരുന്നു.

    13 കോടി രൂപയാണ് മിഷ്‌കിന്‍

    13 കോടി രൂപയാണ് മിഷ്‌കിന്‍ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞതെന്ന് വിശാല്‍ വെളിപ്പെടുത്തിയിരുന്നു. എന്തിിനാണ് അദ്ദേഹം ഒരു സിനിമ പാതിവഴി ഉപേക്ഷിച്ചു പോയത്? എന്റെ കൈയ്യില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ടോ? അതേ സിനിമയുടെ നല്ലതിന് വേണ്ടി സംവിധായകനോട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതു കൊണ്ടോ എന്നും വിശാല്‍ ചോദിച്ചിരുന്നു.

    പിന്നാലെ വിശാലിനെതിരെ

    പിന്നാലെ വിശാലിനെതിരെ വീണ്ടും തുറന്നടിച്ച് മിഷ്‌കിന്‍ രംഗത്തെത്തിയിരുന്നു. നടനെതിരെ ഗുരുതരമായ ആരോപണങ്ങളുമായിട്ടാണ് സംവിധായകന്‍ ഇത്തവണ എത്തിയിരിക്കുന്നത്. തന്റെ അമ്മയെ വിശാല്‍ അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാന്‍ ചെന്ന സഹോദരനെ വിശാല്‍ മര്‍ദ്ദിച്ചുവെന്നും മിഷ്‌കിന്‍ ആരോപിച്ചു. താന്‍ അനാശ്യമായി പണം ചെലവാക്കി എന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വിശാല്‍ ബാധ്യസ്ഥനാണെന്നും സംവിധായകന്‍ പറഞ്ഞു.

    ബജറ്റുമായി ബന്ധപ്പെട്ട

    ബജറ്റുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം കടുത്തതോടെ അയാള്‍ എന്റെ അമ്മയെ വരെ അസഭ്യം പറഞ്ഞു. എന്റെ അനുജനെ മര്‍ദ്ദിച്ചു. ഞാന്‍ എന്ത് തെറ്റാണ് അയാളോട് ചെയ്തത്. അയാള്‍ ഒരു നിര്‍മ്മാതാവിന്റെ മകനാണ് ഞാന്‍ ഒരു ദരിദ്രനായ തയ്യല്‍ക്കാരന്റെ മകനും. ഒരു പേപ്പറും പേനയും കിട്ടിയാല് എനിക്ക് കഥ എഴുതാനാകും. ഇല്ലെങ്കില്‍ സിനിമ പഠിപ്പിക്കാന്‍ എനിക്ക് പറ്റും.

    ഇനി സിനിമ

    ഇനി സിനിമ ഇല്ലെങ്കില്‍ ഹോട്ടല്‍ ജോലി ചെയ്‌തോ തെരുവില്‍ പാട്ട് പാടിയോ ഞാന്‍ ജീവിക്കും. 32 ദിവസം ഷൂട്ട് ചെയ്ത സിനിമയാണ് ഞാന്‍ അയാള്‍ക്ക് കൈമാറിയത്. പത്ത് ദിവസം തുടര്‍ച്ചയായി എന്റെ ഓഫീസില്‍ വന്ന് കേണപേക്ഷിച്ചിട്ടാണ് ഞാന്‍ അത് കൊടുത്തത്. വിശാല്‍ നീ എത് തരത്തിലുളള ആളാണെന്ന് സമൂഹം ഒരിക്കല്‍ മനസിലാക്കും. കാര്യമില്ലാതെ എന്റെ കുടുബത്തെ അപമാനിച്ചവനാണ് നീ. മിഷ്‌കിന്‍ പറയുന്നു.

    തുപ്പരിവാലന്‍

    തുപ്പരിവാലന്‍ തന്റെ സഹോദരന് വേണ്ടി എഴുതിയ സിനിമയാണെന്ന് മിഷ്‌കിന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ എന്റെ സഹോദരനെക്കാള്‍ ഏറെ സ്‌നേഹിച്ചിരുന്ന വിശാലിന് ആ സിനിമ നല്‍കി. 2108ലാണ് ആദ്യം ഭാഗം ഇറങ്ങിയത്. മൂന്ന് സഹസംവിധായകരെ വെച്ച് സിനിമ ചിത്രീകരിച്ചു. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ഷൂട്ട് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി. സിനിമ വലിയ വിജയമായി മാറി.

    13 കോടി വെറുതെ ചെലവഴിച്ചു! തിരിച്ചുവരണമെങ്കില്‍ 5കോടി! മിഷ്‌കിനെതിരെ തുറന്നടിച്ച് വിശാല്‍13 കോടി വെറുതെ ചെലവഴിച്ചു! തിരിച്ചുവരണമെങ്കില്‍ 5കോടി! മിഷ്‌കിനെതിരെ തുറന്നടിച്ച് വിശാല്‍

    അന്നൊക്കെ വിശാലിന്റെ

    അന്നൊക്കെ വിശാലിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയമായിരുന്നു. സിനിമയുടെ വിജയം വലിയ ആശ്വസമായിരുന്നു. മൂന്ന് കോടിയായിരുന്നു ആദ്യ ഭാഗത്തിന് പ്രതിഫലമായി വാങ്ങിയതെന്നും മിഷ്‌കിന്‍ പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം എഴുതാന്‍ ആരംഭിച്ചു. കൊഹിന്നൂര്‍ രത്‌നവുമായി ബന്ധപ്പെട്ടായിരുന്നു കഥ. അത് നിര്‍മ്മിക്കാന്‍ തയ്യാറായി ഒരു നിര്‍മ്മാതാവ് രംഗത്ത് വന്നു.

    രജിത്ത് സര്‍ ബിഗ് ബോസില്‍ നിന്നും സിനിമയിലേക്ക്? ഡോക്ടറെ ക്ഷണിച്ച് സംവിധായകന്‍ ആലപ്പി ആഷ്‌റഫ്‌രജിത്ത് സര്‍ ബിഗ് ബോസില്‍ നിന്നും സിനിമയിലേക്ക്? ഡോക്ടറെ ക്ഷണിച്ച് സംവിധായകന്‍ ആലപ്പി ആഷ്‌റഫ്‌

    എനിക്ക് മുന്‍കൂറായി പണം

    എനിക്ക് മുന്‍കൂറായി പണം നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ വിശാലിനോട് ഈ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ വിശാലിന്റെ കണ്ണുനിറഞ്ഞു. എനിക്ക് ഇത് വേണം. ഇത് സിനിമയാല്‍ എല്ലാ കടവും തീരുമെന്ന് പറഞ്ഞു. ഈ സിനിമയ്ക്ക് 20 കോടി ചിലവാകുമെന്ന് അന്ന് വിശാലിനോട് പറഞ്ഞു. സിനിമ ഓടിയില്ലെങ്കില്‍ കടം കൂടും.

    അത് കൊണ്ട് മറ്റൊരു

    അത് കൊണ്ട് മറ്റൊരു നിര്‍മ്മാതാവിനെ സമീപിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എഴുതിയ കഥ തുപ്പറിവാലന്‍ 3 ആക്കാമെന്നും ചെന്നൈ പശ്ചാത്തലമാക്കി രണ്ടാം ഭാഗം ചെയ്യാന്‍ മറ്റൊരു കഥ എഴുതാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നായിരുന്നു വിശാല്‍ പറഞ്ഞത്. അങ്ങനെ സിനിമയ്ക്കായി വിദേശത്ത് ഞാന്‍ പോയി ലൊക്കേഷന്‍ തേടി നടന്നു. യുകെയിലെ ഭാഗം എഴുതിതീര്‍ക്കാന്‍ എനിക്ക് ചിലവ് വന്നത് എഴ് ലക്ഷമാണെന്നും വിശാല്‍ അത് 35 ലക്ഷമാക്കി കളളം പറഞ്ഞതാണെന്നും മിഷ്‌കിന്‍ വ്യക്തമാക്കി.

    Read more about: vishal
    English summary
    vishal humiliated my family, says director myskin
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X