ചിരിച്ചുല്ലസിച്ച് വിശാലും അനീഷയും! ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങള്‍ ലീക്കായി!കാണൂ!

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളിലൊരാളായ വിശാല്‍ വിവാഹിതനാവന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. പുതുവര്‍ഷം പിറന്നതിന് പിന്നാലെയായാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള സുപ്രധാന വെളിപ്പെടുത്തലുമായി പിതാവെത്തിയത്. വിശാലിന് പിന്നാലെ ആര്യയും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.യുവഅഭിനേത്രിയുമായി പ്രണയത്തിലാണ് താരമെന്നും വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. വിശാലിന്റെയും ആര്യയുടെയും അടുത്ത സുഹൃത്താണ് വരലക്ഷ്മി. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയാണ് ഇവര്‍. വിശാലിന്‍റെ വധുവാരാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്. തങ്ങള്‍ ഇരുവരും നേരത്തെ തന്നെ പ്രണയത്തിലാണെന്ന് വിശാല്‍ പറഞ്ഞിരുന്നു.

നടികര്‍ സംഘത്തിന്റെ കെട്ടിടം പൂര്‍ത്തിയാവുന്നതി പിന്നാലെയായി വിവാഹം നടത്താനാണ് തീരുമാനമെന്നും അടുത്ത് തന്നെ വിവാഹത്തീയി പുറത്തുവിടുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍. സിനിമയില്‍ സജീവമായി തുടരുന്നതിനിടയിലാണ് നടികര്‍ സംഘത്തിന്‍രെ നേതൃസ്ഥാനത്തേക്കെത്തിയത്. സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം തകര്‍ക്കുന്ന വ്യാജപതിപ്പ് ഭീഷണിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. അത്തരത്തിലുള്ള സൈറ്റുകള്‍ നിരോധിക്കുന്നതിനായുള്ള നടപടികളും ചെയ്തിരുന്നു. അനിഷയ്‌ക്കൊപ്പമുള്ള വിശാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. പൊങ്കല്‍ ആഘോഷത്തിന് പിന്നാലെയായാണ് ഇവരുടെ ചിത്രങ്ങളുമെത്തിയത്.

വിശാലിന്റെയും വധുവിന്റെയും ചിത്രം?

വിശാലിന്റെയും വധുവിന്റെയും ചിത്രം?

വിശാല്‍ വിവാഹിതനാവുകയാണെന്ന് അറിയിച്ചതിന് പിന്നാലെ തന്നെ ആരാണ് വധുവെനന് തരത്തിലുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. കൂടെ അഭിനയിച്ച നായികമാരുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വരലക്ഷ്മിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. എന്നാല്‍ എല്ലാ ഗോസിപ്പുകളെയും തള്ളിയാണ് വിവാഹ വാര്‍ത്ത എത്തിയത്. പുതുവര്‍ഷത്തില്‍ വിശാലിന്‍രെ അച്ഛനായിരുന്നു ഇക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. പ്രതിശ്രുത വധുവിനൊപ്പമുള്ള വിശാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

വിശദീകരണവുമായി താരം

വിശദീകരണവുമായി താരം

വിശാലിന്റെ വധുവാണെന്ന തരത്തിലുള്ള വ്യാഖ്യാനവുമായാണ് ചിത്രം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. എന്നാല്‍ അതല്ല തന്റെ വധുവെന്ന് വ്യക്തമാക്കി വിശാല്‍ തന്നെ രംഗത്തുവന്നതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും താന്‍ ആ പെണ്‍കുട്ടിയെയല്ല വിവാഹം ചെയ്യുന്നതെന്നുമായിരുന്നു താരം പറഞ്ഞത്.

വിവാഹം ഉടന്‍ തന്നെ

വിവാഹം ഉടന്‍ തന്നെ

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തള്ളിക്കളയണമെന്നും താരം പറയുന്നു. നടികര്‍ സംഘത്തിന്‍രെ കെട്ടിടം പണി അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന് പിന്നാലെയായി തന്റെ വിവാഹവും നടത്തും. ഫെബ്രുവരിയിലോ മാര്‍ച്ചിലോ നടത്താനുള്ള ആലോചനയിലാണ്. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവിടുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അര്‍ജ്ജുന്‍ റെഡ്ഡി താരം

അര്‍ജ്ജുന്‍ റെഡ്ഡി താരം

വിശാലിന്റെ വധുവാരാണെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെന്നല്ലൊ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അഭിനേത്രിയെയാണ് താരം വിവാഹം ചെയ്യുന്നതെന്നും തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയില്‍ താരം അനിഷ അഭിനയിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിശാലിന്റെയും വരലക്ഷ്മിയുടെയും അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു അനിഷ.

ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഔദ്യോഗികമായി പ്രഖ്യാപിച്ചു

വിശാലുമായുള്ള വിവാഹത്തെക്കുറിച്ച് അനിഷയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനിഷ വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ പോസ്റ്റ് വൈറലായി മാറിയിരുന്നു. വിശാലിനൊപ്പമുള്ള ചിത്രവും അനിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്, സംക്രാന്തി ദിനത്തിലാണ് വിവാഹത്തെക്കുറിച്ച് താരം പ്രഖ്യാപിച്ചത്.

ചിത്രം വൈറലാവുന്നു

ചിത്രം വൈറലാവുന്നു

ചിരിച്ച് നില്‍ക്കുന്ന വിശാലിന്റെയും അനിഷയുടെയും ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. വധുവാരാണെന്ന ചര്‍ച്ചകളും ചിത്രങ്ങളുമൊക്കെ പ്രചരിക്കുന്നതിനിടയിലാണ് അനിഷ തന്നെ ഔദ്യോഗികമായി വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ഇരുവര്‍ക്കും ആശംസ നേരുന്നുവെന്നറിയിച്ച് വിശാലും രംഗത്തെത്തിയിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. അതിനിടയിലാണ് വിശാലിന്‍രെ കമന്റ്. വിശാലും അനിഷയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

 നേരത്തെ അറിയാമെന്ന് വരലക്ഷ്മി

നേരത്തെ അറിയാമെന്ന് വരലക്ഷ്മി

വിശാല്‍ വിവാഹം ചെയ്യുന്ന കുട്ടിയെക്കുറിച്ച് തനിക്കറിയാമെന്നും വരലക്ഷ്മി പറഞ്ഞിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്. വിശാലിന്റെ പിതാവായിരുന്നു വിവാഹ വാര്‍ത്ത വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയിരുന്നു. വിശാലിന്റെ വിവാഹത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വരലക്ഷ്മിയായിരിക്കും വധുവെന്നായിരുന്നു ചിലരുടെ തെറ്റിദ്ധാരണ. അതിനിടയിലാണ് താരം പ്രതികരിച്ചത്.

ഗോസിപ്പ് കോളങ്ങളില്‍

ഗോസിപ്പ് കോളങ്ങളില്‍

വരലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഓണ്‍സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ഇരുവരേയും ഒരുമിച്ച് കാണുമ്പോഴെല്ലാം ഇത്തരത്തിലുള്ള പ്രചാരണങ്ങളും ശക്തമാവുകയായിരുന്നു. ഇരുതാരങ്ങളും ഇതേക്കുറിച്ച് അധികം പ്രതികരിക്കാറുമില്ലായിരുന്നു. അടുത്ത കാലത്താണ് നിലപാട് വ്യക്തമാക്കിയത്. വിശാലിന്റെ മനസ്സിലെ പ്രണയിനി താനായിരുന്നില്ലെന്നും തങ്ങള്‍ പ്രണയത്തിലൊന്നുമായിരുന്നില്ലെന്നും താരം പറയുന്നു. വിവിധ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആര്യയും വിവാഹിതനാവുന്നു

ആര്യയും വിവാഹിതനാവുന്നു

വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ആര്യയും വൈവാഹിക ജീവിതത്തിലേക്ക് കടക്കുകയാണെന്നുള്ള വിവരവും പുറത്തുവന്നിരുന്നു. സയേഷയും ആര്യയും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം അടുത്ത് തന്നെയുണ്ടാവുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ച് വരികയാണ് ഇരുവരും. പ്രണയത്തിലായിരുന്നുവെങ്കില്‍ പ്രഹസനമായി റിയാലിറ്റി ഷോ നടത്തേണ്ടിയിരുന്നോ എന്ന ആക്ഷേപവും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.

അനീഷയുടെ പോസ്റ്റ് കാണാം

വിശാലുമായുള്ള വിവാഹത്തെക്കുറിച്ച് അനീഷ.

വിശാലും ഷെയര്‍ ചെയ്തു

വിശാലിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X