വിശാല്‍ 8മണിക്കൂര്‍ മലിനജലത്തില്‍ മുങ്ങിക്കിടന്നു

By Aswathi

സിനിമയില്‍ അഭിനയിക്കുക എന്നത് വളരെ എളുപ്പമാണെന്നാണ് മിക്കവരുടെയും ധാരണ. പകുതി അഭിനയിച്ചാല്‍ മതി, ബാക്കിയൊക്കെ ക്യാമറ ട്രിക്കാണെന്നും പറഞ്ഞു പരത്തുന്നവരുണ്ട്. ക്യാമറ ട്രിക്ക് ഇല്ലെന്നല്ല. അങ്ങനെ പറ്റാത്ത ചില സന്ദര്‍ഭങ്ങളുമുണ്ടാകും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തു ചെയ്യാന്‍ ഒരുങ്ങുന്ന താരങ്ങളുണ്ടാകുമ്പോള്‍ ഇപ്പറഞ്ഞ ക്യാമറ ട്രിക്കൊക്കെ സെക്കന്റ് ചോയിസാണ്.

അത്തരത്തില്‍ താനഭിനയിക്കുന്ന സിനിമയുടെയും കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു നടനാണ് വിശാല്‍. ഏതറ്റം വരെയും പോകുമെന്ന് മാത്രമല്ല എന്തും സഹിക്കാനും വിശാല്‍ തയ്യാറാണ്. അങ്ങനെ തയ്യാറായി അഭിനയിച്ച ഒരു രംഗത്തില്‍ എട്ട് മണിക്കൂറോളമാണ് വിശാല്‍ അഴുക്കുവെള്ളത്തില്‍ മുങ്ങികിടന്നത്.

vishal

പാര്‍ത്ഥിപന്‍ സംവിധാനം ചെയ്യുന്ന 'കഥൈ തിരക്കഥൈ വസനം ഇയക്കം' എന്ന ചിത്രത്തിന് വേണ്ടിയാണ് വിശാല്‍ എട്ടുമണിക്കൂര്‍ മലിനവെള്ളത്തില്‍ മുങ്ങിക്കിടന്നത്. അതും ഈ ചിത്രത്തില്‍ ഒരു അതിഥിവേഷത്തില്‍ മാത്രമാണ് വിശാല്‍ അഭിനയിക്കുന്നതുപോലും

സെപ്റ്റിടാങ്കില്‍ വീഴുന്ന ഒരു കുട്ടിയെ രക്ഷിക്കു രംഗമാണ് വിശാല്‍ അഭിനയിച്ചത്. ഇതിനായി സംവിധായകന്‍ നിര്‍മിച്ച പ്രത്യേകം സ്വിമിങ് പൂളില്‍ എട്ടുമണിക്കൂര്‍ നേരം, അതായത്ത് ഈ രംഗത്തിന്റെ ഷൂട്ടിങ് കഴിയുന്നതുവരെ മുങ്ങിക്കിടക്കുകയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് വിശാല്‍ പ്രതിഫലം പറ്റുന്നില്ലെന്നതാണ് മറ്റൊരു കാര്യം. പാര്‍ത്ഥിപനുമായുള്ള അടുത്ത സൗഹൃദത്തിനാണ് വിശാല്‍ പ്രധാന്യം നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X