വിശാലും ശരത്ത് കുമാറിന്റെ മകളും വിവാഹിതരാകുന്നു?

By Aswathi

കോടമ്പക്കത്തു നിന്നും ഒരു ചൂടുപിടിച്ച ഗോസിപ്പ് കൂടെ പരക്കുന്നു. നടന്‍ വിശാല്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന്. അഭിനയത്തില്‍ ആരോടും മത്സരിക്കാനില്ലാതെ, തന്റേതായ പാത പിന്തുടര്‍ന്നു പോകുന്ന വിശാല്‍ അടുത്തിടെ വാര്‍ത്തകള്‍ നിറയുകയാണ്. നടന്റെ വിവാഹത്തെ സംബന്ധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പരക്കുന്നത്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിശാലിന്റെ ഭാഗത്തു നിന്ന് അത്തരമൊരു വാര്‍ത്ത കേട്ടത്. വരലക്ഷ്മിയും വിശാലും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നു. അഭിമുഖത്തില്‍ വരലക്ഷ്മിയെ കുറിച്ച് ചോദിച്ചപ്പോള്‍, വരലക്ഷമി തനിക്ക് വിലമതിക്കാന്‍ കഴിയാത്ത സമ്പത്താണെന്നായിരുന്നു വിശാലിന്റെ പ്രതികരണം. അതേ സമയം നടന്‍ വ്യക്തമായ ഒരു മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു.

vishal-with-varalakshmi

കഥയിലെ ട്വിസ്റ്റ് എന്താണെന്ന് ചോദിച്ചാല്‍, അടുത്തിടെ ശരത്ത് കുമാറും വിശാലും തമ്മില്‍ താര സംഘടനയുടെ പേരില്‍ ചെറിയ ഒരു ശീതയുദ്ധം നടന്നിരുന്നു. നടികര്‍ സംഘത്തിനെതിരെ വിശാല്‍ സംസാരിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിശാലിനെ പട്ടി എന്ന് വിളിച്ചവരെ കുറിച്ച് പരാതിപ്പെട്ടപ്പോള്‍ പ്രസിഡന്റ് ശരത്ത് കുമാറ് പോലും തന്നെ ചതിച്ചെന്ന് നടന്‍ പറയുകയുണ്ടായി.

ഇതിന്റെ പേരില്‍ ഇരുവരും വലിയ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ചൂടാറും മുമ്പാണ് ഇത്തരമൊരു വിവാഹ വാര്‍ത്ത കോടമ്പക്കത്തുനിന്നും പുറത്തുവരുന്നത്. ഇപ്പോള്‍ ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട ചെറിയ ചില പ്രശ്‌നങ്ങള്‍ ശരത്ത് കുമാറും വിശാലും തമ്മിലുണ്ട്. അധികം വൈകാതെ അത് വിശാല്‍- വരലക്ഷ്മി വിവാഹ ബന്ധത്തെ ചൊല്ലിയുള്ള വ്യക്തപരമായ പ്രശ്‌നത്തിലേക്ക് നയിക്കുമോ എന്നാണ് ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X