twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് ലുക്കിൽ വിശാൽ, 'ചക്ര'യുടെ പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്, ടീസർ ഉടൻ

    |

    വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ' ചക്ര ' യുടെ പുതിയ സ്റ്റില്ലുകൾ പുറത്ത്. അണിയറക്കാരാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. വിശാലിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളും നടി ശ്രദ്ധാ ശ്രീനാഥ് ഉൾപ്പെട്ടിട്ടുള്ള രംഗങ്ങളുടെ ചിത്രങ്ങളാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറവലായിട്ടുണ്ട്. ചിത്രത്തില്‍ വിശാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്നാണ് സൂചന. ടീസർ അണിയറയിൽ ഒരുങ്ങുകയാണ്. ഉടൻ എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

    vishal

    വിരാട് കോലി-അനുഷ്ക വിവാഹ മോചനം, ട്വിറ്ററിൽ ചർച്ചയാകുന്നു, അമ്പരന്ന് ആരാധകർവിരാട് കോലി-അനുഷ്ക വിവാഹ മോചനം, ട്വിറ്ററിൽ ചർച്ചയാകുന്നു, അമ്പരന്ന് ആരാധകർ

    ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാന ഘട്ട ചിത്രീകരണം നടക്കവേയാണ് ' കൊറോണ ' കാല ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതു കാരണം ചിത്രീകരണം തടസ്സപ്പെട്ടു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും. ചിത്രത്തിന്റെ ടീസർ ഉടൻ തന്നെ പുറത്തിറക്കും. വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മക്കുന്ന ' ചക്ര ' യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.

    vishal 2

    വ്യക്തിപരമായി അറിയാം, നയൻതാരയുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് മഞ്ജു വാര്യർവ്യക്തിപരമായി അറിയാം, നയൻതാരയുമായുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് മഞ്ജു വാര്യർ

    ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ' ചക്ര ' യുടേത്‌. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിക്കുന്നു.

    വണ്ടിയിൽ നിന്ന് ഇറങ്ങി വാടാ... തെറ്റിധരിച്ച് പോലീസ് പിടിച്ച സംഭവം വെളിപ്പെടുത്തി തിരക്കഥാകൃത്ത്വണ്ടിയിൽ നിന്ന് ഇറങ്ങി വാടാ... തെറ്റിധരിച്ച് പോലീസ് പിടിച്ച സംഭവം വെളിപ്പെടുത്തി തിരക്കഥാകൃത്ത്

    chkara 3

    Read more about: vishal
    English summary
    Vishal Movie Chakra Latest Stills Are Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X