»   » തമിഴ് കര്‍ഷകര്‍ക്ക് വാഗ്ദാനവുമായി നടന്‍ വിശാല്‍!!! അതുക്കും മേലെ നല്‍കാമെന്ന് തമിള്‍ റോക്കേഴ്‌സ്!!!

തമിഴ് കര്‍ഷകര്‍ക്ക് വാഗ്ദാനവുമായി നടന്‍ വിശാല്‍!!! അതുക്കും മേലെ നല്‍കാമെന്ന് തമിള്‍ റോക്കേഴ്‌സ്!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ അധികാരം വടംവലിയുടെ നാളുകളായിരുന്നു കടന്നു പോയത്. നിര്‍മാതാക്കളുടെ സംഘട്ടനയായ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അത്. വിശാല്‍ നേതൃത്വം നല്‍കിയ പാനലിനെതിരെ എതിര്‍പ്പുകള്‍ വിവിധ കോണുകളില്‍ നിന്നും ഉണ്ടായി എങ്കിലും വിജയം വിശാലിനായിരുന്നു. 

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിശാല്‍ ദുരിതം അനുഭവിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് വിശാല്‍. ഇത്തരത്തിലൊരു നീക്കം തമിഴ് സിനിമാ ലോകത്ത് ഇതാദ്യമാണ്. എന്നാല്‍ ഇതിനെ പരിഹസിച്ച് തമിള്‍ റോക്കേഴ്‌സും രംഗത്തെത്തി.

ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സിനിമകളുടെ ടിക്കറ്റ് ചാര്‍ജായ 120 രൂപയില്‍ നിന്ന് ഒരു രൂപ വീതം സഹായ ധനമായി നല്‍കുമെന്നാണ് വിശാലിന്റെ വാഗ്ദാനം. തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ചെന്നൈയിലാണ് വിശാല്‍ ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശാലിന്റെ വാഗ്ദാനം. തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ ഗൗരവമായി സമീപിക്കുമെന്നും വിശാല്‍ വ്യക്തമാക്കി.

വിശാലിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിള്‍ റോക്കേഴ്‌സ്. പുത്തന്‍ സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റ് ടീമാണ് തമിള്‍ റോക്കേഴ്‌സ്. അധികാരത്തിലെത്തിയാല്‍ തമിള്‍ റോക്കേഴ്‌സ് തുടച്ച് മാറ്റുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു.

ഒരു രൂപ നല്‍കാം എന്ന് വിശാല്‍ പറഞ്ഞപ്പോള്‍ 120 രൂപയും കര്‍ഷകര്‍ക്ക് നല്‍കാം എന്നായിരുന്നു തമിള്‍ റോക്കേഴ്‌സിന്റെ പരിഹാസം. കാശ് മുടക്കി തിയറ്ററില്‍ പോയി സിനിമ കാണാതെ ഡൗണ്‍ലോഡ് ചെയ്ത് കണ്ടാല്‍ 120 രൂപ ലാഭിക്കാമെന്നും ആ പണം കര്‍ഷകര്‍ക്ക് നല്‍കുമെന്നുമാണ് അവരുടെ വാഗ്ദാനം.

തിയറ്ററിലെത്തിയ സൂപ്പര്‍ താര ചിത്രങ്ങള്‍ പോലും മുന്‍കൂട്ടി വെല്ലുവിളിച്ച് ചോര്‍ത്തി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിരുന്നു തമിള്‍ റോക്കേഴ്‌സ്. സിങ്കം ത്രീയും ഭൈരവയും മുതല്‍ പുതിയ ഹിന്ദി ചിത്രങ്ങള്‍ വരെ ചോര്‍ത്തി നെറ്റിലിട്ടിട്ടുണ്ട് തമിള്‍ റോക്കേഴ്‌സ്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും നെറ്റിൽ നിന്നും അധികം വൈകാതെ സിനിമകൾ പിൻവലിക്കുകയും ചെയ്തത് വിശാലാണ്.

English summary
“To help the farmers from Tamil Nadu who have been affected, the council has decided that one rupee from every ticket for a Tamil movie sold on one day in the State will go towards creating a fund for them. We will zero in on the date soon,” Vishal said.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam