എവിടെ നോക്കിയാലും ഡിവോഴ്സ്; അച്ഛനും അമ്മയും പറയുന്നത് കേട്ട് കല്യാണം കഴിക്കരുത്; വിശാൽ

തമിഴ് സിനിമാ രം​ഗത്തെ പ്രമുഖ സാന്നിധ്യമാണ് നടൻ വിശാൽ. നിർമാതാവ് ജി.കെ റെഡ്ഡിയുടെ മകനായ വിശാലിന്റെ സഹോദരൻ വിക്രം കൃഷ്ണയും സിനിമാ രം​ഗത്താണ് പ്രവർത്തിക്കുന്നത്. സഹസംവിധായകനായാണ് വിശാൽ സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ ചെല്ലമേ എന്ന സിനിമയിലൂടെ നായക നടനായി തുടക്കം കുറിച്ചു. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ നിരവധി ഹിറ്റുകൾ വിശാലിനുണ്ട്. സണ്ടക്കോഴി, തിമിര്, താമരഭരണി, മാലൈക്കോട്ടെ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

വിശാൽ ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷൻ ​ഹൗസും നടന് സ്വന്തമായുണ്ട്. കരിയറിൽ വിജയ പരാജയങ്ങൾ വിശാലിന് ഒരുപോലെ വന്നിട്ടുണ്ട്. പലപ്പോഴും നടന്റെ വ്യക്തി ജീവിതവും ചർച്ചയായിട്ടുണ്ട്. 46 കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. 2019 ൽ നടി അനിഷ റെഡ്ഡിയുമായി നടന്റെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹം നടന്നില്ല. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ രണ്ട് പേരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും വിവാഹം വേണ്ടെന്ന് വെക്കുകയും ചെയ്തു. പിന്നീടൊരു വിവാഹത്തിന് വിശാൽ തയ്യാറായിട്ടില്ല.

Vishal

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് വിശാൽ. ആലോചിച്ച് മാത്രം വിവാഹത്തിലേക്ക് കടക്കണമെന്ന് നടൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ എവിടെ നോക്കിയാലും വിവാഹമോചനമാണ്. പരസ്പരം മനസ്സിലാക്കണം. ദേഷ്യപ്പെടരുത്. വിവാഹത്തിലേക്ക് കടക്കുമ്പോൾ വളരെ ആലോചിച്ച് തീരുമാനമെടുക്കുക. അച്ഛനും അമ്മയും കല്യാണം കഴിക്കാൻ പറഞ്ഞു, പ്രായമായി എന്നത് കൊണ്ടൊന്നും ധൃതിയിൽ വിവാഹം ചെയ്യരുതെന്നും വിശാൽ അഭിപ്രായപ്പെട്ടു.

അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് കൊണ്ട് വിശാൽ രം​ഗത്തെത്തി. അടിസ്ഥാനരഹിതമായ പ്രചരണമാണ് ഇതെന്ന് വ്യക്തമാക്കിയ വിശാൽ ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതത്തിൽ ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി. പൊതുവെ ​ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. പക്ഷെ ഒരു പെൺകുട്ടി ഇതിൽ ഉൾപ്പെട്ടത് കൊണ്ടാണ് പ്രതികരിക്കുന്നതെന്നും വിശാൽ വ്യക്തമാക്കി. ലക്ഷ്മി മേനോനും വിശാലും പാണ്ഡ്യനാട്, നാൻ സി​ഗപ്പ് മനിതൻ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Vishal

വിശാലും കാമുകി അനിഷയും രണ്ട് വഴിക്ക് പിരിഞ്ഞതിന് കാരണം എന്തെന്ന് വ്യക്തമല്ല. മോഹൻലാൽ, സൂര്യ, കാർത്തി തുടങ്ങി വൻതാര നിര ഇവരുടെ വിവാഹ നിശ്ചയത്തിനെത്തിയിരുന്നു. വിവാഹനിശ്ചയത്തിന്റെ ഫോട്ടോകൾ അനിഷ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയതോടെയാണ് അഭ്യൂഹം പരന്നത്. പിന്നാലെ ഇവരുടെ അടുത്ത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

മാർക്ക് ആന്റണിയാണ് വിശാലിന്റെ ഏറ്റവും പുതിയ സിനിമ. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നടൻ. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞ വാക്കുകൾ ശ്ര​ദ്ധ നേടിയി. വിജയ് ചിത്രം ലിയോ നിരസിച്ചതിനെക്കുറിച്ചാണ് വിശാൽ സംസാരിച്ചത്.

ലോകേഷ് കനകരാജ് സിനിമയ്ക്ക് വേണ്ടി തന്നെ സമീപിച്ചിരുന്നു. നാല് മാസം ലിയോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടിയിരുന്നു. പക്ഷെ എനിക്ക് മറ്റൊരു സിനിമയുടെ ഷൂട്ട് ഉണ്ട്. ഒരേസമയം രണ്ട് സിനിമ ചെയ്യുന്നത് ബുദ്ധിമുട്ടായതിനാലാണ് സിനിമ വേണ്ടെന്ന് വെച്ചതെന്നും വിശാൽ വ്യക്തമാക്കി. വൻ താരനിര അണിനിരക്കുന്ന ലിയോയിൽ ഏത് വേഷത്തിലേക്കാണ് വിശാലിനെ പരി​ഗണിച്ചതെന്ന് വ്യക്തമല്ല.

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X