ഒന്നല്ല രണ്ട് പ്രണയമുണ്ടായിട്ടുണ്ടെന്ന് വിശാല്‍! വിവാഹിതനാവാത്തതിന്‍റെ പിന്നിലെ കാരണം ഇതോ?

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിശാല്‍. നടികര്‍ സംഘത്തിന്റെ പ്രവര്‍ത്തനവും അഭിനയവുമൊക്കെയായി ആകെ തിരക്കിലാണ് ഈ താരം. താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനമാണ് എന്നും ലക്ഷ്യമാക്കുന്നതെന്നും ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും താരം വ്യക്തമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിച്ചാണ് മീ ടൂ വെളിപ്പെടുത്തലുകളെത്തിയത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കെതിരെയാണ് ആരോപണങ്ങളുയര്‍ന്നിട്ട് വന്നിട്ടുള്ളത്. സിനിമയിലെ പല വിഗ്രഹങ്ങളും ഇതോടെ തകര്‍ന്നടിയുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ ഉയര്‍ന്നുവന്നിരുന്നു. വിശാലിന്റെ അടുത്ത സുഹൃത്തുക്കളാണ് ആര്യയും വരലക്ഷ്മിയും.

വിവാഹം നടത്തുന്നതിന് മുന്നോടുയായിആര്യ റിയാലിറ്റി ഷോയുമായെത്തിയപ്പോള്‍ വിശാലും പരിപാടിയിലേക്കെത്തിയിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്കള്‍ക്കൊടുവില്‍ ഫിനാലെ വേദിയില്‍ ആരാധകരെ ആര്യ ഞെട്ടിച്ചിരുന്നു. ഇവരിലൊരാളെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണെന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു താരം ആവശ്യപ്പെട്ടത്. ആര്യയുടെ വിവാഹത്തെക്കുറിച്ച് മാത്രമല്ല വിശാലിന്റെ കല്യാണത്തെക്കുറിച്ചും ആരാധകര്‍ തിരക്കിയിരുന്നു. വരലക്ഷ്മിയും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു. ഒരുകാലത്ത് പ്രണയത്തിലായിരുന്ന ഇരുവരും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു. തനിക്ക് പ്രണയമുണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരമിപ്പോള്‍.

വിശാലിന്റെ വിവാഹം

വിശാലിന്റെ വിവാഹം

വിശാലിന്റെ വിവാഹം വൈകുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ തിരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇതേക്കുറിച്ച് കൃത്യമായ കാരണം താരം പറഞ്ഞിരുന്നില്ല. വിവാഹത്തെക്കുറിച്ച് താനും സംസാരിച്ചിരുന്നുവെന്ന് വരലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇനിയും നീട്ടിവെച്ചാല്‍ പെണ്‍കുട്ടിയെ കിട്ടില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നതായും താരം പറഞ്ഞിരുന്നു. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലായിരുന്നു, ഇരുവരും ജീവിതത്തില്‍ ഒരുമിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു.

നടികര്‍ സംഘത്തിന്റെ കെട്ടിടം

നടികര്‍ സംഘത്തിന്റെ കെട്ടിടം

നടികര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം. സംഘടനയ്ക്കായി കെട്ടിടം പണിയുന്നതിന്റെ തിരക്കിലാണ് താനെന്ന് താരം പറഞ്ഞിരുന്നുവെന്നും അത് കഴിഞ്ഞതിന് പിന്നാലെ താന്‍ വിവാഹിതനാവുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ വിവാഹം നീട്ടി വെക്കുന്നതിന് വേണ്ടിയാണോ ഇത്തരത്തിലൊരു കാരണം പറയുന്നതെന്ന സംശയം തനിക്കുണ്ട്. ബില്‍ഡിങ് പണിയൊക്കെ കഴിഞ്ഞ് അവന്‍ ഇനി എന്ന് കെട്ടുമെന്നാണ് തന്റെ സംശയമെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

പ്രത്യേക കമ്മിറ്റി രൂപീകരിക്കും

പ്രത്യേക കമ്മിറ്റി രൂപീകരിക്കും

സിനിമയിലെ മോശം അനുഭവങ്ങളെക്കുറിച്ച് നായികമാര്‍ തുറന്നുപറയാന്‍ തുടങ്ങിയതോടെയാണ് വനിതകളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായും സുരക്ഷയ്ക്കുമായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനായാണ് ശ്രമിക്കുന്നത്. മീടൂ തുറന്നുപറച്ചിലുകള്‍ നടത്തിയവരെ തമിഴ് സിനിമാലോകം ശക്തമായി പിന്തുണച്ചിരുന്നു. വിശാലിനെതിരെ ആരോപണങ്ങളുന്നയിച്ച് ശ്രീ റെഡ്ഡി രംഗത്തെത്തിയിരുന്നു. കൃത്യമായ മറുപടിയായിരുന്നു വിശാ്ല്‍ നല്‍കിയത്.

സുരക്ഷ ഉറപ്പുവരുത്തും

സുരക്ഷ ഉറപ്പുവരുത്തും

താന്‍ ജോലി ചെയ്യുന്ന സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി ശ്രമിക്കാറുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ ചിലര്‍ക്ക് ശാരീരികമായും മാനസികമായും വഴങ്ങിക്കൊടുക്കേണ്ട അവസ്ഥയിലേക്ക് പെണ്‍കുട്ടികള്‍ എത്തിപ്പെടുകയാണ്. ഇത്തരത്തിലുള്ള കാര്യം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരം പറയുന്നു. തനിക്ക് നേരെയും ആരോപണങ്ങള്‍ ഉയരുമെന്ന് അദ്ദേഹം തമാശ പറഞ്ഞിരുന്നു. ശ്രീ റെഡ്ഡിയുടെ തുറന്നുപറച്ചിലുകള്‍ വൈറലായി തുടങ്ങിയതിന് ശേഷമായിരുന്നു അദ്ദേഹം താരത്തെ പരിഹസിച്ചത്.

രണ്ട് പ്രണയമുണ്ടായിട്ടുണ്ട്

രണ്ട് പ്രണയമുണ്ടായിട്ടുണ്ട്

സിനിമയില്‍ തനിക്ക് പ്രണയങ്ങളുണ്ടായിട്ടുണ്ട്. ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു വിശാല്‍. വരലക്ഷ്മി മാത്രമല്ല മറ്റൊരാളോടും തനിക്ക് പ്രണയം തോന്നിയിരുന്നുവെന്നും താരം പറയുന്നു. രണ്ട് പെണ്‍കുട്ടികളുമായി പ്രണയത്തിലായെന്ന് കരുതി അവരെ ലൈംഗികമായി ചൂഷണം ചെയ്തു എന്നര്‍ത്ഥമില്ലെന്നും അവരെ താനുപദ്രവിച്ചിട്ടില്ലെന്നും താരം പറയുന്നു.

മീ ടൂ ദുരുപയോഗം ചെയ്യുന്നു

മീ ടൂ ദുരുപയോഗം ചെയ്യുന്നു

തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറയാനുള്ള ഒരു വേദിയാണ് മീ ടൂവിലൂടെ ലഭ്യമായതെന്ന് അഭിനേത്രികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലര്‍ ഈ സംഭവത്തെ സ്വന്തം താല്‍പര്യത്തിനായി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. അത്തരത്തിലുള്ള കാര്യം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. സിനിമയുടെ ഓഡീഷനില്‍ സെലക്ഷന്‍ കിട്ടിയില്ലെങ്കില്‍ ആ സംവിധായകനെതിരെ ആരോപണം ഉന്നയിക്കാന്‍ കഴിയുമോ, അത്തരം നിലപാട് ശരിയല്ലെന്നും വിശാല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X