'കത്തി'യ്ക്ക് 'പൂജൈ' !!
കത്തി, കത്തി, കത്തി ദീപാവലിയ്ക്ക് പടക്കത്തെക്കാള്‍ ഉറക്കെ കേട്ട പേര് അത് മാത്രമാണ്, വിജയുടെ കത്തി! എന്നാല്‍ കത്തിയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ വേറെയും ചിലര്‍ വന്നായിരുന്നു. വിശാലിന്റെയും ഹരിയുടെയും 'പൂജൈ'. ആരും ശ്രദ്ധിച്ചില്ലെങ്കിലും വിജയ്‌ക്കേണ്ട ചിത്രം വിജയ്ക്കും എന്നാണ് പൂജൈയുടെ വിജയം തെളിയിക്കുന്നത്.
താരമൂല്യത്തിന്റെ കാര്യത്തില്‍ ഇളയദളപതി വിജയ് യുടെ ഏഴയലത്തുപോലും എത്താത്ത നടന്‍ തന്നെയാണ് വിശാല്‍, സമ്മതിച്ചു. പക്ഷെ കത്തിയ്‌ക്കൊപ്പം തന്റെ പൂജൈയും റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ച വിശാലിന്റെ ചങ്കൂറ്റത്തിന് സല്യൂട്ട് നല്‍കി പറയട്ടെ, ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് ഉയരുന്നു.

കത്തിയ്‌ക്കൊപ്പം പൂജൈയും വരുന്നുണ്ടെന്ന് കേട്ടപ്പോള്‍ ആദ്യം ആരും ചെവിക്കൊടുത്തിരുന്നില്ല. എന്നാല്‍ വിശാല്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'സിങ്കത്തെ തന്നെ ഹരിയാണെന്നറിഞ്ഞപ്പോള്‍ കത്തിയ്‌ക്കൊപ്പം മുട്ടാന്‍ പൂജയ്ക്ക് കഴിയുമെന്ന ആത്മവിശ്വാസമായി.
ദീപാവലി ദിനമായ ഇന്നലെ (22-10-2014) റിലീസായ ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 350 തിയേറ്ററുകളില്‍ കത്തിക്കയറുകയാണ്. കത്തിയെ താഴ്ത്താതെയും പൂജൈയുടെ വിജയം വിജയ് ആരാധകരെയും സംതൃപ്തിപ്പെടുത്തുന്നു.
ശ്രുതി ഹസന്‍ നായികയായെത്തിയ ചിത്രം നിര്‍മിച്ചത് വിശാല്‍ തന്നെയാണ്. എങ്കില്‍ക്കൂടെ ആ വിജയത്തില്‍ ഏറ്റവും സന്തോഷിക്കുന്നത് സംവിധായകന്‍ ഹരി തന്നെയാണ്. നിര്‍മ്മാതാവിന്റെ പണത്തിനും സമയത്തിനുമാണ് താന്‍ മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്നതെന്ന് ഹരി പറഞ്ഞു.
നിര്‍മ്മാതാവിന് ഒരു രൂപ പോലും നഷ്ടം വരരുത് എന്നാണ് ഓരോ സിനിമ ചെയ്യുമ്പോഴും ഞാന്‍ മനസില്‍ കരുതുന്നത്. അതുകൊണ്ടുതന്നെ, എവിടെയൊക്കെ ചെലവ് കുറയ്ക്കാമോ അവിടെയൊക്കെ കുറയ്ക്കുന്നു. ഷൂട്ടിംഗ് ദിനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെങ്കില്‍ അതും ചെയ്യും. പൂജൈ 100 ദിവസം കൊണ്ട് തീര്‍ക്കാമെന്നാണ് നിര്‍മ്മാതാവിനോട് പറഞ്ഞത്. പടം 90 ദിവസം കൊണ്ട് പൂര്‍ത്തിയായി- ഹരി പറയുന്നു.


Click it and Unblock the Notifications











