For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  13 കോടി വെറുതെ ചെലവഴിച്ചു! തിരിച്ചുവരണമെങ്കില്‍ 5കോടി! മിഷ്‌കിനെതിരെ തുറന്നടിച്ച് വിശാല്‍

  |

  വിശാല്‍-മിഷ്‌കിന്‍ കൂട്ടുകെട്ടില്‍ 2017ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് തുപ്പരിവാലന്‍. ഡിറ്റക്ടീവ് ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും തുപ്പരിവാലന് മികച്ച വരവേല്‍പ്പ് ലഭിച്ചിരുന്നു. വിശാലിന്റെയും പ്രസന്നയുടെയും പ്രകടനം തന്നെയായിരുന്നു മുഖ്യ ആകര്‍ഷണമായിരുന്നത്. കനിയന്‍ പൊന്‍ഗുണ്ട്രന്‍ എന്ന ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിശാല്‍ എത്തിയത്.

  വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നടന്‍ തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ആദ്യ ഭാഗത്തിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. മിഷ്‌കിന്റെ തന്നെ സംവിധാനത്തിലാണ് രണ്ടാം ഭാഗം ആരംഭിച്ചത്. എന്നാല്‍ ഇടയ്ക്ക് വെച്ച് വിശാലുമായുളള പ്രശ്‌നം കാരണം സംവിധായകന്‍ പിന്മാറുകയായിരുന്നു.

  തുപ്പരിവാലന്‍ 2വിന്റെ ബഡ്ജറ്റ് 40 കോടിക്ക് മുകളില്‍ എത്തിയപ്പോഴാണ് വിശാലും മിഷ്‌കിനും തമ്മിലുളള പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മിഷ്‌കിന്‍ സിനിമ ഉപേക്ഷിച്ചതോടെ സംവിധാനം വിശാല്‍ ഏറ്റെടുക്കുകയായിരുന്നു. ചിത്രീകരണം തുടങ്ങി ഒരു ഷെഡ്യൂള്‍ പിന്നിടുമ്പോഴാണ് മിഷ്‌കിന്‍ പുറത്തുപോകുന്നത്. മിഷ്‌കിന്റെ പിന്മാറ്റത്തെക്കുറിച്ച് ആദ്യമായി വിശാല്‍ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറഞ്ഞത്.

  സിനിമ പൂര്‍ത്തിയാക്കാനുളള പണം നിര്‍മ്മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് ചിത്രം ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറഞ്ഞു. 13 കോടി രൂപയാണ് മിഷ്‌കിന്‍ സിനിമയ്ക്കായി വെറുതെ ചിലവഴിച്ചു കളഞ്ഞത്. എന്തിനാണ് അദ്ദേഹം ഒരു സിനിമ പാതിവഴി ഉപേക്ഷിച്ചു പോയത്? എന്റെ കൈയ്യില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ പൈസ ഇല്ലാത്തതുകൊണ്ടോ?അതേ സിനിമയുടെ നല്ലതിന് വേണ്ടി സംവിധായകനോട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതു കൊണ്ടോ വിശാല്‍ ചോദിച്ചു.

  യുകെ, കാനഡ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി 13കോടിക്കടുത്താണ് ചിലവായതെന്ന് വിശാല്‍ പറഞ്ഞു. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിംഗ്. ദിവസവും 15 ലക്ഷമാണ് അതിനായി മുടക്കിയത്.

  മുഴുവന്‍ സമയവും ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിംഗ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. പറഞ്ഞ സമയത്തിന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്.

  ഇത് എല്ലാ നിര്‍മ്മാതാക്കള്‍ക്കുമുളള മുന്നറിയിപ്പാണെന്നും വിശാല്‍ പറഞ്ഞു. ഇതെല്ലാം തുറന്നുപറഞ്ഞത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും മറിച്ച് ഇനി മേലില്‍ ആരും ഇതുപോലുളളവരുടെ ഇരയായി തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും വിശാല്‍ പറഞ്ഞു. മിഷ്‌കിന്‍ പിന്മാറിയതിന് പിന്നാലെ സംവിധായകനെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും വിശാല്‍ നടത്തിയിരുന്നു. എന്നാല്‍ ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്നായിരുന്നു മിഷ്‌കിന്റെ ആവശ്യം.

  കൂടാതെ സിനിമയുടെ എല്ലാ അവകാശങ്ങളും എഴുതി നല്‍കണമെന്നും മിഷ്‌കിന്‍ വിശാലിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ ഇതേക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് മിഷ്‌കിന്‍ നടത്തിയ സര്‍ക്കാസ്റ്റിക് രീതിയിലുളള പ്രതികരണം വൈറലായിരുന്നു. ഇല്ല, ഞാന്‍ 40 കോടി ചോദിച്ചിട്ടില്ല. ഞാന്‍ 400 കോടി ചോദിച്ചു.

  ബിഗ് ബോസ് വീട്ടിലേക്ക് രേഷ്മ തിരിച്ചെത്തി! രജിത്തിനെക്കുറിച്ചുളള പ്രതികരണം ഇങ്ങനെ

  100 കോടിയില്‍ ഞാന്‍ സിനിമയുടെ 50 ശതമാനം പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ ബാക്കി 100 കോടി കൂടി ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശാല്‍ ഒരു ഉപഗ്രഹത്തില്‍ നിന്ന് ചാടുന്ന രംഗം ഉള്‍ക്കൊള്ളുന്ന ക്ലൈമാക്സ് ഭാഗത്തിന് മാത്രം എനിക്ക് 100 കോടി അധികമായി വേണം. അതെ, ഞാന്‍ 400 കോടി ചോദിച്ചു. മിഷ്‌കിന്‍ പറഞ്ഞു.

  രജിത്തേട്ടന്‍ പുറത്തുപോയാല്‍ എല്ലാരും കൂടി വലിച്ചുകീറും! സങ്കടപ്പെട്ട് സുജോയും ദയ അച്ചുവും

  Read more about: vishal
  English summary
  vishal reaction about myskin thupparivaalan 2 controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X