വിശാലിന്റെ കിടിലന്‍ സംഘടന രംഗങ്ങളുമായി ആക്ഷന്‍ ടീസര്‍! ഒപ്പം ഐശ്വര്യ ലക്ഷ്മിയും! വീഡിയോ

By Midhun Raj

തമിഴ് സൂപ്പര്‍താരം വിശാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ആക്ഷന്‍. മലയാളത്തിലെ ഭാഗ്യ നായിക ഐശ്വര്യ ലക്ഷ്മി ആദ്യമായി തമിഴിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. വിശാല്‍ ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പേരു പോലെ തന്നെ രോമാഞ്ചം കൊള്ളിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

Action Movie

ഗ്ലാമര്‍ രംഗങ്ങളാലും ചിത്രം സമൃദമായിരിക്കുമെന്നും ടീസര്‍ സൂചിപ്പിക്കുന്നു. സംഘടന രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്.

ആമ്പിളൈ എന്ന ചിത്രത്തിന് ശേഷം വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ആക്ഷനില്‍ ഒരു കമാന്‍ഡോയുടെ വേഷത്തിലാണ് വിശാല്‍ എത്തുന്നതെന്ന് അറിയുന്നു. ഐശ്വര്യ ലക്ഷ്മിക്കു പുറമെ തമന്നയും ചിത്രത്തില്‍ നായികയായി എത്തുന്നുണ്ട്.

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരാണ് ആക്ഷനില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ട്രൈഡന്റ് ആര്‍ട്‌സാണ് വിശാല്‍ ചിത്രത്തിന്‌റെ നിര്‍മ്മാണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X