വിശാലിന്റെ കിടിലന്‍ ആക്ഷനുമായി അയോഗ്യയുടെ ട്രെയിലര്‍! വീഡിയോ വൈറല്‍! കാണൂ
തമിഴ് സൂപ്പര്‍താരം വിശാല്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് അയോഗ്യ. സണ്ടക്കോഴി 2വിനു ശേഷം വിശാലിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം കൂടിയാണിത്. അയോഗ്യയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വിശാലിന്റെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സീക്വന്‍സുകളുമാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.
നവാഗതനായ വെങ്കിട് മോഹനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ടെംപറിന്റെ തമിഴ് റീമേക്കു കൂടിയാണ് ചിത്രം. സിനിമയില്‍ പോലീസ് ഓഫീസറുടെ റോളിലാണ് വിശാല്‍ എത്തുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി റാഷി ഖന്ന നായികയായി എത്തുന്നു. പാര്‍ത്ഥിപനാണ് വിശാലിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്.

സംവിധായകന്‍ കെഎസ് രവികുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാന്‍സും ചിത്രത്തിലുണ്ട്. സച്ചു, വംശി കൃഷ്ണ, പുജ ദേവരയ്യ, സോണിയ അഗര്‍വാള്‍ തുടങ്ങിയവരാണ് അയോഗ്യയിലെ മറ്റു താരങ്ങള്‍, കാര്‍ത്തിക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആന്റണി റൂബന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സാം സിഎസാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മെയ് പത്തിനാണ് വിശാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











