വിശാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി അയോഗ്യയുടെ ടീസര്‍! വീഡിയോ കാണൂ
സണ്ടക്കോഴി 2വിനു ശേഷം വിശാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് അയോഗ്യ. ആക്ഷന്‍ ത്രില്ലറായ സിനിമ നവാഗതനായ വെങ്കിട് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളുമായിട്ടാണ് അയോഗ്യയുടെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. വിശാലിന്റെ സ്‌റ്റൈലിഷ് ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.
ചിത്രത്തില്‍ പോലീസ് ഓഫീസറുടെ റോളിലാണ് വിശാല്‍ എത്തുന്നതെന്ന് അറിയുന്നു. തെന്നിന്ത്യന്‍ താരസുന്ദരി റാഷി ഖന്നയാണ് വിശാലിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. പാര്‍ത്ഥിപന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. സംവിധായകന്‍ കെഎസ് രവികുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാന്‍സും ചിത്രത്തിലുണ്ട്. സച്ചു, വംശി കൃഷ്ണ, പുജ ദേവരയ്യ, സോണിയ അഗര്‍വാള്‍ തുടങ്ങിയവരാണ് അയോഗ്യയിലെ മറ്റു താരങ്ങള്‍, എപ്രില്‍ പതിനൊന്നിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കാര്‍ത്തിക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ആന്റണി റൂബന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. സാം സിഎസാണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications











