ജാമിക്കും സയേഷയ്ക്കും പിന്നാലെ വിശാലും അനിഷയും! അടുത്ത താരവിവാഹം ഉടന്‍! നിശ്ചതീയതി പുറത്തുവിട്ടു!
ഒന്നിന് പിറകെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറുകയാണ് തമിഴകത്ത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയതാരങ്ങളായ വിശാലും ആര്യയും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത് അടുത്തിടെയായിരുന്നു. ആര്യയാണ് ആദ്യം വിവാഹിതനായത്. യുവഅഭിനേത്രിയായ സയേഷയെയാണ് താരം ജീവിതസഖിയാക്കിയത്. നടികര്‍ സംഘത്തിന്റെ പ്രസിഡന്റായ വിശാലിന്റെ വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു. നടികര്‍ സംഘത്തിന് സ്വന്തമായി കെട്ടിടമെന്ന മോഹം സാക്ഷാത്ക്കരിച്ചതിന് ശേഷം മാത്രമേ താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുള്ളൂവെന്നായിരുന്നു താരം പറഞ്ഞത്. അങ്ങനെയെങ്കില്‍ വിശാലിന് മൂക്കില്‍ പല്ലുമെന്നായിരുന്നു സുഹൃത്തുക്കളുടെ പരിഹാസം.
വിമര്‍ശകരുടെ വായടിപ്പിച്ച് അടുത്തിടെയാണ് നടികര്‍ സംഘത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായത്. ഓഫീസിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് താരമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ആര്യയ്ക്ക് പിന്നാലെ തമിഴകത്ത് അടുത്ത താരവിവാഹം അരങ്ങേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മാര്‍ച്ച് 16നാണ് വിവാഹത്തീയതി നിശ്ചയിക്കുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രതിശ്രുത വധുവിനെ കണ്ടെത്തിയതിനെക്കുറിച്ചു ആദ്യ കാഴ്ചയില്‍ത്തന്നെ ഇഷ്ടം തോന്നിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ആര്യയ്ക്ക് പിന്നാലെ
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളാണ് ആര്യയും വിശാലും. അടുത്ത സുഹൃത്തുക്കളായ ഇരുവരുടേയും ജീവിതത്തിലെ പ്രധാന കാര്യങ്ങളും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്. വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ആദ്യമെത്തിയത്. പുതുവര്‍ഷം പിറന്നതിന് പിന്നാലെയായാണ് ഈ സന്തോഷവാര്‍ത്തയുമായി താരപിതാവെത്തിയത്. വരലക്ഷ്മിയെ ആയിരിക്കും താരം വിവാഹം ചെയ്യുകയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും വിശാലിന്റെ വിവാഹത്തെക്കുറിച്ചും വധുവിനെയുമൊക്കെ തനിക്ക് നേരത്തെ തന്നെ അറിയുമായിരുന്നുവെന്നുമായിരുന്നു വരലക്ഷ്മി പറഞ്ഞത്.

വിവാഹനിശ്ചയം നടത്തുന്നത്?
വിശാലും അനിഷയും തമ്മിലുള്ള വിവാഹനിശ്ചയം മാര്‍ച്ച് 16ന് നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാം അടുത്ത് തന്നെയുണ്ടാവുമെന്നും കൃത്യമായ തീയതി അന്ന് പുറത്തുവിടുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഹൈദരാബാദ് സ്വദേശിയായ അനിഷയുമായി പ്രണയത്തിലാണെന്ന് വിശാല്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു വധുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

ആദ്യമായി കണ്ടത്
ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ അനിഷ അര്‍ജുന്‍ റെഡ്ഡിയില്‍ അഭിനയിച്ചിരുന്നു. ഇതോടെയാണ് അഭിനേത്രിയെയാണ് താരം വിവാഹം ചെയ്യുന്നതെന്ന വിവരമെത്തിയത്. സിനിമാമേഖലയില്‍ നിന്നായിരിക്കുമോ താരത്തിന്റെ വധുവെന്നായിരുന്നു നേരത്തെ ആരാധകര്‍ ചോദിച്ചത്. ജാമി മാത്രമല്ല വിശാലും ജീവിതസഖിയാക്കുന്നത് അഭിനേത്രിയെയാണ്. വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ആദ്യമായി അനിഷയെ കണ്ടതെന്ന് താരം വ്യക്തമാക്കിയിരുന്നു.

പ്രണയം തോന്നി
അനിഷ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസിനെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് അന്ന് തന്നെ കണ്ടത്. വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആ സിനിമ ഇറക്കുന്നത്. അവര്‍ക്ക് വേണ്ട എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അന്ന് തന്നെ താന്‍ ഉറപ്പ് നല്‍കിയിരുന്നതായി വിശാല്‍ പറയുന്നു. കര്‍ഷകരെ അണിനിരത്തിയൊരുക്കിയ സിനിമയുടെ പ്രമേയം കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നും. ആ സിനിമയ്ക്ക് റിലീസ് അനുമതി ലഭ്യമാക്കിയിരുന്നു. അന്നത്തെ ആ കൂടിക്കാഴ്ചയില്‍ വെച്ച് തന്നെ തനിക്ക് അനിഷയോട് പ്രണയം തോന്നിയിരുന്നതായി താരം പറഞ്ഞിരുന്നു.

സമ്മതം മൂളി
ആദ്യ കൂടിക്കാഴ്ചയില്‍ത്തന്നെ തന്റെ മനസ്സ് കീഴടക്കിയ അനിഷയോട് പ്രണയത്തെക്കുറിച്ച് പറഞ്ഞാല്‍ എങ്ങനെയായിരിക്കും പ്രതികരണമെന്ന ചിന്തയും വിശാലിനെ അലട്ടിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനായി വീണ്ടും അനിഷയെത്തിയതോടെയാണ് താരം തന്റെ മനസ്സിലുള്ള ഇഷ്ടത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു. വിശാലിന്റെ പ്രണയാഭ്യര്‍ത്ഥനയ്ക്കായി കാത്തിരുന്ന പോലെയായിരുന്നു അനിഷയുടെ പെരുമാറ്റം. പെട്ടെന്ന് താരം സമ്മതം അറിയിക്കുകയായിരുന്നു.

സിനിമയില്‍ തുടരാം
ദൈവം തന്നിലേക്കയച്ച വധുവായാണ് അനിഷയെ തോന്നിയതെന്നും നേരത്തെ വിശാല്‍ പറഞ്ഞിരുന്നു. വിവാഹത്തോടെ ബൈ പറയുന്ന നായികമാരുടെ ലിസ്റ്റിലേക്ക് തന്‍രെ ഭാര്യ ഇടം പിടിക്കേണ്ടി വരില്ലെന്നും വിശാല്‍ വ്യക്തമാക്കിയിരുന്നു. വിവാഹ ശേഷവും സിനിമയില്‍ തുടരാമെന്ന് താരം വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് ജാമിയും സയേഷയും ഒന്നാതിന് പിന്നാലെയാണ് അടുത്ത താരവിവാഹം അരങ്ങേറുന്നത്. വിവാഹത്തീയതിയെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications