»   »  നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

By: Rohini
Subscribe to Filmibeat Malayalam

നിവിന്റെ അച്ഛന്‍ എന്ന് പറയുമ്പോള്‍ അത് വിശാലിന്റെ അച്ഛനാണ്. തെറ്റിദ്ധരിയ്ക്കരുത്, നിവിന്‍ അടുത്തതായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തിന്റെ കറുത്ത മുത്ത് വിശാലിന്റെ അച്ഛന്‍ അഭിനയ രംഗത്തേക്ക് എത്തുകയാണ്.

നിവിന്റെ അച്ഛനായിട്ടാണ് വിശാലിന്റെ അച്ഛന്‍ ജി കെ റെഡ്ഡി അഭിനയിക്കുന്നത്. തീര്‍ച്ചയായും ഈ ചിത്രം വിജയിക്കാന്‍ വേണ്ട പ്രമോഷനും പ്രാര്‍ത്ഥനയും വിശാലിന്റെ ഭാഗത്തുനിന്നും ഉണ്ടാവും.

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ പോളിയുടെ അച്ഛനായി വിശാലിന്റെ അച്ഛന്‍ അഭിനയിക്കുന്നത്.

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

നടന്മാരെ ഒരേ വേഷത്തില്‍ തളച്ചിടുന്നതിനോട് എനിക്ക് യോജിപ്പില്ല. അച്ഛന്‍ വേഷത്തില്‍ സ്ഥിരമായി പ്രേക്ഷകര്‍ കണ്ടവരെ എനിക്ക് വേണ്ടായിരുന്നു. ജികെ റെഡ്ഡി സാറിനെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം എന്റെ കഥാപാത്രത്തിന് യോജിച്ച ആളാണെന്ന് തോന്നി- ജികെ റെഡ്ഡിയുടെ സിനിമാ പ്രവേശനത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞു.

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

ആ വേഷം വിജയ്ക്കുമോ എന്ന കാര്യത്തില്‍ എനിക്കാദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ ജികെ റെഡ്ഡി സാറിനോട് സംസാരിച്ച് തുടങ്ങിയപ്പോള്‍ എന്റെ എല്ലാ മിഥ്യാ ധാരണകളും മാറി. അറുപത് തവണയൊക്കെ റിഹേഴ്‌സല്‍ ചെയ്തു നോക്കിയിട്ടുണ്ട്. വലിയൊരു സ്പാര്‍ക്കാണ് അദ്ദേഹത്തില്‍ കണ്ടത്- ഗൗതം പറഞ്ഞു

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

തമിഴ്നാട്ടിലെ മനപ്പാട് എന്ന സ്ഥലത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നിവിന്റെ നായികയായെത്തുന്നത്.

English summary
G.K Reddy will be making his Tamil acting debut in a Nivin Pauly-starrer yet-untitled project being directed by debutant Gautham Ramachandran.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam