വിശാലിന്റെ കിടിലന്‍ ആക്ഷനുമായി ഇരുമ്പുതിരൈ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം
തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് വിശാല്‍. മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങളിലൂടെയാണ് വിശാല്‍ തമിഴില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. എന്‍ ലിംഗുസ്വാമി സംവിധാനം ചെയ്ത സണ്ടക്കോഴി എന്ന ചിത്രമായിരുന്നു താരത്തിന്റൈ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായതോടെ തമിഴില്‍ കൂടുതല്‍ അവസരങ്ങള്‍ വിശാലിനെ തേടിയെത്തിയിരുന്നു.
മലയാളി താരം മീരാ ജാസ്മിനായിരുന്നു ചിത്രത്തില്‍ വിശാലിന്റെ നായികയായി എത്തിയിരുന്നത്. തുടര്‍ന്നും നിരവധി ഹിറ്റ് ചിത്രങ്ങള്‍ വിശാലിന്റെതായി പുറത്തിറങ്ങിയിരുന്നു. ബാല സംവിധാനം ചെയ്ത അവന്‍ ഇവന്‍ എന്ന സിനിമ വിശാലിന്റെ കരിയറില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുളള വില്ലന്‍ എന്ന ചിത്രമായിരുന്നു വിശാലിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്.

വില്ലനിലൂടെ ആദ്യമായി മലയാളത്തിലെത്തിയ വിശാല്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. വിശാല്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഇരുമ്പുതിരൈ. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴിലെ ആക്ഷന്‍ കിംഗ് അര്‍ജുനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാമന്ത അക്കിനേനിയായാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മലയാളിയായ ജോര്‍ജ്ജ് സി വില്യംസാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരുമ്പുതിരൈ മെയ് പതിനൊന്നിനാണ് തിയ്യേറ്ററ്റുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. നടന്‍ വിശാല്‍ തന്നെയാണ് ട്രെയിലര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications