ജയില്‍വാസത്തിന് തയ്യാറാണ്! പക്ഷേ, കുറ്റക്കാരനാണെന്ന് തെളിയിക്കണം! വെല്ലുവിളിയുമായി വിശാല്‍! കാണൂ!

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് വിശാല്‍. സിനിമയ്ക്കപ്പുറത്ത് നടികര്‍ സംഘത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം. മികച്ച സ്വീകാര്യതയും പിന്തുണയും ലഭിക്കുന്നുണ്ടെങ്കിലും വിമര്‍ശനവും വിവാദങ്ങളും കുറവല്ല. നടികര്‍ സംഘത്തിന് സ്വന്തമായി കെട്ടിടമെന്ന ലക്ഷ്യവുമായാണ് നീങ്ങുകയാണ് അദ്ദേഹം. അതിനിടയിലാണ് അദ്ദേഹത്തിന് മുന്നില്‍് പുതിയ പ്രതിസന്ധികളെത്തിയത്. വെല്ലുവിളികളെ ശക്തമായി അതിജീവിക്കുന്ന അതേ സമീപനം തന്നെയാണ് താരം ഇത്തവണയും സ്വീകരിച്ചത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് മുന്നിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് വിശാലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശാല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാരെത്തിയത്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നില്‍ പ്രതിഷേധക്കാര്‍ നിലയുറപ്പിച്ചിരുന്നു അതിനിടയിലാണ് പൂട്ട് പൊളിച്ച് വിശാല്‍ അകത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയത്. ഇത് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. താരം അധ്യക്ഷ സ്ഥാനത്തേക്കെത്തിയപ്പോള്‍ വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ക്രിമിനല്‍ കേസുകളുള്‍പ്പടെ നിരവധി കേസില്‍ പ്രതിയായ വിശാല്‍ 8 കോടിയോളം രൂപ വരവ് വെച്ചിരുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അടുത്ത യോഗത്തില്‍ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

Vishal

തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും ഇളയരാജയുടെ പരിപാടി എന്തായാലും നടത്തുമെന്നും അത് തടയാനുള്ള ശ്രമമാണ് ഇപ്പോഴത്തേതെന്നും താരം പറയുന്നു വേണമെങ്കില്‍ ജയില്‍ ശിക്ഷ വരിക്കാന്‍ വരെ തയ്യാറാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യാത്തതിനാല്‍ ഇക്കാര്യത്തെക്കുറിച്ചോര്‍ത്ത് ആശങ്കയില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തെത്തുടര്‍ന്ന് താരത്തെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X