വിശാലും വരലക്ഷ്മിയും നേര്‍ക്കുനേര്‍! ഒപ്പം കീര്‍ത്തിയും! സണ്ടക്കോഴി 2വിന്റെ കിടിലന്‍ ട്രെയിലര്‍ കാണൂ

By Midhun

തമിഴകത്ത് സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന മുന്‍നിര നടന്‍മാരിലൊരാളാണ് വിശാല്‍. ബാലതാരമായി സിനിമയിലെത്തിയ നടന്‍ മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളിലൂടെയാണ് ആരാധകരുടെ ഇഷ്ട താരമായി മാറിയിരുന്നത്. കരുത്തുറ്റ നായക കഥാപാത്രമായിട്ടായിരുന്നു കൂടുതല്‍ ചിത്രങ്ങളിലും വിശാല്‍ അഭിനയിച്ചിരുന്നത്.

വിശാലിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി. ചിത്രത്തില്‍ മീരാ ജാസ്മിനായിരുന്നു വിശാലിന്റെ നായികയായി എത്തിയിരുന്നത്.എന്‍ ലിങ്കുസ്വാമി സംവിധാനം ചെയ്ത ഈ ചിത്രം വിശാലിന്റെ കരിയറിന്റെ തുടക്കത്തില്‍ ലഭിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.ആദ്യ ഭാഗത്തിനു പിന്നാല ചിത്രത്തിന്റെ രണ്ടാം ഭാഗവും എത്തുകയാണ്.

സണ്ടക്കോഴി 2

സണ്ടക്കോഴി 2

പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സണ്ടക്കോഴിയുടെ രണ്ടാം ഭാഗവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിശാല്‍ തന്നെ മുഖ്യ വേഷത്തിലെത്തുന്ന ചിത്രം വ്യത്യസ്തമായൊരു കഥാ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുളളത്. വിശാല്‍ ആരാധകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലാണ് സണ്ടക്കോഴി 2 എടുത്തിരിക്കുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത എന്‍ ലിംഗുസ്വാമി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ ചില കഥാപാത്രങ്ങള്‍ സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. തമിഴിലെ മികച്ച നടന്‍മാരിലൊരാളായ രാജ്കിരണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിശാല്‍ ആരാധകരെല്ലാം തന്നെ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സണ്ടക്കോഴിയുടെ രണ്ടാം ഭാഗം.

വിശാലിന്റെ നായികയായി കീര്‍ത്തി

വിശാലിന്റെ നായികയായി കീര്‍ത്തി

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താരറാണിയായി മാറിയ കീര്‍ത്തി സുരേഷാണ് സണ്ടക്കോഴി 2വില്‍ വിശാലിന്റെ നായികയായി എത്തുന്നത്. കീര്‍ത്തിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രമായ മഹാനടിക്ക് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. സണ്ടക്കോഴി 2വില്‍ ഒരു ഗ്രാമീണ പെണ്‍കൊടിയായാണ് കീര്‍ത്തി എത്തുന്നത്. വിശാലിന്റെ നായികയായി ആദ്യമായാണ് കീര്‍ത്തി അഭിനയിക്കുന്നത്. വിശാല്‍ ചിത്രത്തിനു പുറമേ വിക്രം നായകാനാവുന്ന സാമി 2, വിജയുടെ ദളപതി 62 എന്നീ ചിത്രങ്ങളിലും കീര്‍ത്തി തന്നെയാണ് നായികയാവുന്നത്.

നെഗറ്റീവ് റോളില്‍ വരലക്ഷ്മി

നെഗറ്റീവ് റോളില്‍ വരലക്ഷ്മി

ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് സണ്ടക്കോഴി 2വില്‍ പ്രതിനായികാ വേഷത്തില്‍ എത്തുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴകത്ത് താരമായ നടിയാണ് വരലക്ഷ്മി. വരലക്ഷ്മിയും വിശാലിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. വരലക്ഷ്മിക്കു പുറമേ മലയാളി താരങ്ങളായ അപ്പാനിശരത്,ഹരീഷ് പേരടി, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ ആദ്യ ഭാഗത്തിലെ നായിക മീരാ ജാസ്മിന്‍ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വിശാല്‍ ഇരട്ട വേഷത്തില്‍

വിശാല്‍ ഇരട്ട വേഷത്തില്‍

ലിംഗുസ്വാമി തന്നെ തിരക്കഥയെഴുതിയരിക്കുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിശാല്‍ അഭിനയിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം ജൂണിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സണ്ടക്കോഴി 2വിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള കിടിലന്‍ ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രെയിലറില്‍ വിശാല്‍, വരലക്ഷ്മി, കീര്‍ത്തി തുടങ്ങിയവരാണ് തിളങ്ങിനില്‍ക്കുന്നത്. എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റടെയ്‌നറായിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ചിത്രത്തിന്റെ ട്രെയിലര്‍

സണ്ടക്കോഴി 2 ട്രെയിലര്‍ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X