തമിഴില്‍ യങ്‌സ്റ്റേഴ്‌സിന്റെ ട്വന്റി 20

By Aswathi

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മലയാളത്തിലെ തലമുതിര്‍ന്നതും ഇരുത്തം വന്നതുമായ താരനിരകളെ അണിനിരത്തിയാണ് ട്വന്റി20 എന്ന ചിത്രം പുറത്തിറങ്ങിയത്. താരസംഘടനയായ അമ്മ വെല്‍ഫയര്‍ ഫൗണ്ടേഷനിലേക്കുള്ള ധനശേഖരണാര്‍ത്ഥം ദിലീപാണ് ചിത്രം നിര്‍മിച്ചത്.

മലയാളത്തില്‍ ദിലീപ് ഏറ്റെടുത്ത ചുമതല തമിഴില്‍ വിശാല്‍ ഏറ്റെടുക്കുന്നു. പക്ഷെ ഇവിടെ താരങ്ങള്‍ തലമുതിര്‍ന്നവരല്ല. വിശാലിനൊപ്പം ആര്യ, ജയം രവി, ജീവ, കാര്‍ത്തി എന്നീ യങസ്റ്റേഴ്‌സാണ് അണിനിരക്കുന്നത്.

vishal-jeeva-arya-jayamravi-karthi

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന് പുതിയ കെട്ടിടത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് ഇങ്ങനെയൊരു സിനിമ ഒരുങ്ങുന്നത്. വിശാല്‍ ഫിലീം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

എല്ലാ താരങ്ങള്‍ക്കും തുല്യ പ്രധാന്യം നല്‍കിയൊരുക്കുന്ന ഒരു മാസ് എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രം. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനമായിട്ടില്ല. പ്രരാഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പാട്ട് രംഗത്തിലൂടെ എല്ലാ താരങ്ങളെയും ട്വന്റി 20 യില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതുപോലെ ഒരു പാട്ടില്‍ തമിഴകത്തെ പ്രമുഖര്‍ പ്രത്യക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X