For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താരസംഘടനയിലെ അസ്വാരസ്യം മുറുകുന്നു? നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകര്‍,!

  |

  മലയാളത്തിലെ താരസംഘടനയായ അമ്മയിലെ അസ്വാരസ്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെ വൈറലായിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പിന് മുന്നടിയായി നടക്കുന്ന അണിയറനീക്കങ്ങളില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും സിനിമാപ്രേമികളുമെല്ലാം ഒരുപോലെ ആശങ്കയിലാണ്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തെ താരസംഘടനയുമായി ബന്ധപ്പെട്ടും അത്ര നല്ല വാര്‍ത്തകളല്ല ഇപ്പോള്‍ പുറത്തുവരുന്നത്. നേതൃനിരയിലുള്ളവരെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനവും ആരോപണവും നേരത്തെ തന്നെ തുടര്‍ന്നിരുന്നു.

  'മഹാനടി'ക്കായി ദുല്‍ഖര്‍ ഉപേക്ഷിച്ച സിനിമകളെത്രയെന്നറിയുമോ? ടൊവിനോ തോമസിനാണ് ശരിക്കും കോളടിച്ചത്!

  നടികര്‍ സംഘം, പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവയുടെ പ്രസിഡന്റായ വിശലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പത്രസമ്മേളനത്തിനിടയിലാണ് സംവിധായകര്‍ താരത്തിനെതിരെ ആഞ്ഞടിച്ചത്. സംവിധായകന്‍ ഭാരതിരാജ, ജെകെ റിതേഷ്, നടനും സംവിധായകനുമായ ടി രാജേന്ദ്രര്‍ എന്നിവരാണ് താരത്തിനെതിരെ രംഗത്തുവന്നത്. രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇവര്‍ ഉന്നയിച്ചിട്ടുള്ളത്. മുന്‍നിര സംവിധായകരുടെ പ്രതികരണത്തില്‍ സിനിമാപ്രവര്‍ത്തകരും ആകെ അങ്കലാപ്പിലാണ്.

  ആര്യയെ കെട്ടിപ്പിടിച്ചതും ഉമ്മ വെച്ചതുമൊന്നും തെറ്റായി തോന്നുന്നില്ല, അദ്ദേഹത്തോട് കടുത്ത പ്രണയമാണ്

  വിശാലിനെതിരെ ഗുരുതര ആരോപണം

  വിശാലിനെതിരെ ഗുരുതര ആരോപണം

  നടികര്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളും മറ്റുമായി ആകെ തിരക്കിലാണ് വിശാല്‍. തമിഴ് സിനിമാ വ്യവസായത്തെ ഒന്നടങ്കം കാര്‍ന്നു തിന്നുന്ന വ്യാജപതിപ്പ് ഭീഷണിക്കെതിരെ വിശാലിന്റെ നേതൃത്വത്തില്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കുന്നവരെയും സൈറ്റുകളെയും കണ്ടെത്തി പൂട്ടിക്കാനുള്ള നടപടിയും താരം തുടങ്ങിവെച്ചിരുന്നു. താരത്തിന്റെ നീക്കത്തിന് ശക്തമായ പിന്തുണ നല്‍കി താരങ്ങളെല്ലാം ഒപ്പമുണ്ടായിരുന്നു.

  പൂട്ടിക്കുമെന്ന് പറഞ്ഞിട്ടെന്തായി?

  പൂട്ടിക്കുമെന്ന് പറഞ്ഞിട്ടെന്തായി?

  വ്യാജപതിപ്പ് ഭീഷണി ഉയര്‍ത്തുന്ന തമിള്‍ റോക്കേഴ്‌സിനെ പൂട്ടുമെന്നായിരുന്നു വിശാല്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇത്രയും കാലമായിട്ടും നിങ്ങള്‍ക്ക് അത് കഴിഞ്ഞില്ലല്ലോയെന്നായിരുന്നു ഇവരുടെ പരിഹാസം. പൊതുവേദിയില്‍ വെച്ചായിരുന്നു ഇവരുടെ ആരോപണം. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ വൈറലായിരുന്നു. നിരവധി ആരോപണങ്ങളാണ് ഇവര്‍ വിശാലിനെതിരായി ഉയര്‍ത്തിയത്.

  കുറ്റാന്വേഷകനായി അഭിനയിച്ചതല്ലേ?

  കുറ്റാന്വേഷകനായി അഭിനയിച്ചതല്ലേ?

  തുപ്പരിവാലന്‍ എന്ന സിനിമയില്‍ കുറ്റന്വാഷേകനായി അഭിനയിച്ചിട്ടും നിങ്ങളെക്കൊണ്ട് ഇതിന് കഴിഞ്ഞില്ലല്ലോ, എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും തമിള്‍ റോക്കേഴ്‌സിനെ പിടിക്കാത്തത്. പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെയാണ് താരം മുന്നേറുന്നത്. ഇത് ശരിയായ രീതിയല്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയിച്ചാല്‍ മാത്രം പോരല്ലോ, ഇത് കണ്ടുപിടിക്കാനും കഴിയണമായിരുന്നുവെന്നാണ് ഇവരുടെ വാദം.

  പൂര്‍ണ്ണമായി തുരത്താന്‍ കഴിഞ്ഞിട്ടില്ല

  പൂര്‍ണ്ണമായി തുരത്താന്‍ കഴിഞ്ഞിട്ടില്ല

  തമിള്‍ റോക്കേഴ്‌സിനെ പൂട്ടിക്കാനുള്ള നീക്കം നടത്തിയെങ്കിലും അത് ഫലപ്രദമായിരുന്നില്ല. ചില സൈറ്റുകളുടെ അഡ്മിനുകള്‍ക്കെതിരെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിദേശത്ത് നിന്നുള്ള നീക്കമായിരുന്നതിനാല്‍ ഇതിനെ കൃത്യമായി തടയാന്‍ കഴിയാത്തഅവസ്ഥയിലായിരുന്നു. പല സിനിമകളും ഇറങ്ങിയതിന് പിന്നാലെ തന്നെ വ്യാജപതിപ്പുകളും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവണത സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം ബാധിക്കുമെന്ന കാര്യം നേരത്തെ തന്നെ തെളിഞ്ഞതാണ്.

  വിശാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

  വിശാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു

  തനിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ വിശാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്നതിനിടയില്‍ പലപ്പോഴും താരത്തിന് കൃത്യമായി സിനിമ ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. ശക്തമായ പിന്തുണ നല്‍കി കൂടെയുള്ളവരോട് താരം നന്ദി പറഞ്ഞിരുന്നു. സംവിധായകരുടെ ആരോപണത്തെക്കുറിച്ച് വിശാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുന്നതെന്നറിയാനായി നമുക്കും കാത്തിരിക്കാം.

  English summary
  Allegation against Vishal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X