വിശാല്‍ ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായി തമന്ന ഭാട്ടിയ! പോസ്റ്റര്‍ കണ്ട് ഞെട്ടി ആരാധകര്‍

By Midhun Raj

തമിഴ് സൂപ്പര്‍താരം വിശാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആക്ഷന്‍. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സിനിമ റിലീസിങ്ങിനൊരുങ്ങുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ തമന്ന ഭാട്ടിയയാണ് നായികാ വേഷത്തിലെത്തുന്നത്.

vishal-Tamannaah

ആക്ഷന്റെതായി പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പുതിയ പോസ്റ്ററില്‍ വിശാലിനൊപ്പം അതീവ ഗ്ലാമറസ്സായിട്ടാണ് തമന്ന ഭാട്ടിയയെ കാണിച്ചിരിക്കുന്നത്. വിശാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

സിനിമയുടെ ടീസര്‍ പുറത്തിറങ്ങുന്നതിന് മുന്‍പായിട്ടാണ് പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബുവും അഭിനയിച്ചിരിക്കുന്നു. ആക്ഷനില്‍ ഒരു കമാന്‍ഡോയുടെ വേഷത്തിലാണ് വിശാല്‍ എത്തുന്നതെന്ന് അറിയുന്നു.

ഹിപ്‌ഹോപ്പ് തമിഴ സംഗീതം നിര്‍വ്വഹിക്കുന്ന സിനിമ ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് നിര്‍മ്മിക്കുന്നത്. അയോഗ്യ എന്ന ചിത്രമായിരുന്നു വിശാലിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ഇക്കൊല്ലമാദ്യം പുറത്തിറങ്ങിയ സിനിമ തെലുങ്ക് ചിത്രം ടെംപറിന്റെ റീമേക്ക് കൂടിയായിരുന്നു. ആമ്പളൈയ്ക്ക് ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് വിശാല്‍ സംവിധായകന്‍ സുന്ദര്‍ സിക്കൊപ്പം ഒന്നിച്ചിരിക്കുന്നത്‌

More from Filmibeat

Read more about: vishal tamannaah
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X