twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീ ടുവിന് പിന്തുണ പ്രഖ്യാപിച്ച് വിശാലും! ചൂഷണം തടയാന്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്ന് നടന്‍

    By Midhun Raj
    |

    സിനിമാ രംഗത്തുനിന്നുളള മീടു വെളിപ്പെടുത്തലുകള്‍ ഓരോ ദിനംകഴിയുന്തോറും കൂടുകയാണ്. ബോളിവുഡിലും തെന്നിന്ത്യയില്‍ നിന്നുമായി നിരവധി പേരായിരുന്നു നേരത്തെ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിരുന്നത്. ബോളിവുഡ് നടി തനുശ്രീ ദത്ത തുടങ്ങിവെച്ച ക്യാംപെയ്ന്‍ പിന്നീട് തമിഴിലേക്കും മലയാളത്തിലേക്കും വ്യാപിച്ചിരുന്നു. തമിഴകത്തുനിന്നും ഗായിക ചിന്മയി ആയിരുന്നു വെളിപ്പെടുത്തലുമായി എത്തിയിരുന്നത്.

    ലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? കൊച്ചുണ്ണി 25 കോടിയിലേക്ക്‌! വിജയക്കുതിപ്പ് തുടരുന്നുലാലേട്ടന്റെ റെക്കോര്‍ഡ് നിവിന്‍ തകര്‍ക്കുമോ? കൊച്ചുണ്ണി 25 കോടിയിലേക്ക്‌! വിജയക്കുതിപ്പ് തുടരുന്നു

    കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ ചിന്മയിയുടെ ആരോപണങ്ങള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചിന്മയിയുടെ വെളിപ്പെടുത്തലിനു പിന്നാലെ നിരവധി പേര്‍ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു. നടന്‍ കമല്‍ഹാസന്‍ ഉള്‍പ്പെടയുളളവര്‍ മീടു മൂവ്‌മെന്റിനെ പിന്തുണച്ചുകൊണ്ടായിരുന്നു രംഗത്തുവന്നിരുന്നത്. മീടു ക്യാംപെയ്ന്‍ സിനിമയില്‍ തരംഗമാവുമ്പോള്‍ ഒരു സുപ്രധാന തീരുമാനം അറിയിച്ചിരിക്കുകയാണ് നടനും നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍.

    മീടു ക്യംപെയ്ന്‍

    മീടു ക്യംപെയ്ന്‍

    മീടു ക്യാംപെയന്‍ ഇന്ത്യയിലെമ്പാടും സജീവമായ പശ്ചാത്തലത്തിലായിരുന്നു നടന്‍ വിശാലിന്റെ സുപ്രധാന അറിയിപ്പ് വന്നത്. നേരത്തെ ചിന്മയി നടത്തിയ വെളിപ്പെടുത്തലുകള്‍ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരാള്‍ക്കെതിരെ വന്ന വെളിപ്പെടുത്തലായിരുന്നു എല്ലാവരെയും അമ്പരപ്പിച്ചിരുന്നത്. കവിയും ഗാനരചയിതാവുമെന്ന നിലയില്‍ തമിഴ് ജനത ഒന്നടങ്കം ബഹുമാനിച്ച വ്യക്തിത്വമായിരുന്നു വൈരമുത്തു. അദ്ദേഹത്തിനെതിരെയുളള ചിന്മയിയുടെ ആരോപണങ്ങള്‍ സിനിമാ ലോകം തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാര്യമായിരുന്നു. ആരോപണങ്ങള്‍ വൈരമുത്തു നിഷേധിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് ചിന്മയി എത്തിയിരുന്നു.

    വിശാല്‍ പറഞ്ഞത്

    വിശാല്‍ പറഞ്ഞത്

    ചിന്മയി-വൈരമുത്തു വിഷയം തമിഴില്‍ കത്തിപ്പടരുന്ന സാഹചര്യത്തിലായിരുന്നു വിശാല്‍ സുപ്രധാനമായ ഒരു തീരുമാനം അറിയിച്ചിരുന്നത്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയുള ചൂഷണം തടയാന്‍ പ്രത്യേക പാനല്‍ രൂപീകരിക്കുമെന്നാണ് വിശാല്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കമെന്നൊണം മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്നും സ്ത്രീകള്‍ ഉന്നയിക്കുന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്നും വിശാല്‍ അറിയിച്ചു.

    വിശാല്‍ പറഞ്ഞത്

    വിശാല്‍ പറഞ്ഞത്

    നമ്മുടെ സ്ത്രീകള്‍ സംസാരിക്കുകയാണ്. ഞാന്‍ എല്ലായ്‌പ്പോഴും അവര്‍ക്കൊപ്പമാണ്. തനുശ്രീ, ചിന്മയി എന്നിവരെ ഞാന്‍ ബഹുമാനിക്കുന്നു. മോശം സംഭവങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ ഞങ്ങളെ അറിയിക്കുക. അമല പോളിനെ സമാനമായ ഒരു സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് സഹായിക്കാന്‍ സാധിച്ചിട്ടണ്ട്. വിശാല്‍ തന്റെ ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു.

    വിശാലിന്റെ ട്വീറ്റ്

    മീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെമീ ടുവിന് പിന്തുണയുമായി കമല്‍ഹാസനും! വൈരമുത്തു-ചിന്മയി വിഷയത്തില്‍ നടന്റെ പ്രതികരണമിങ്ങനെ

    മദ്യം നല്‍കി പീഡിപ്പിച്ചു! ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി! ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ യുവനടിമദ്യം നല്‍കി പീഡിപ്പിച്ചു! ശേഷം നഗ്നചിത്രങ്ങള്‍ കാട്ടി ഭീഷണി! ഷാരൂഖിന്റെ നിര്‍മ്മാതാവിനെതിരെ യുവനടി

    English summary
    vishal tweeted about met oo campaign
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X