twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശാലും വരലക്ഷ്മിയുമെത്തി! നയന്‍സിനെ അപമാനിച്ച രാധാ രവിക്കെതിരെ രൂക്ഷവിമര്‍ശനം! കാണൂ!

    |

    തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരങ്ങളിലൊരാളാണ് നയന്‍താര. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ സ്വന്തമായി മാറിയ താരത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അന്യഭാഷകളില്‍ സജീവമായപ്പോഴും മലയാളത്തെ കൈവിട്ടിരുന്നില്ല ഈ താരം. അപൂര്‍വ്വമായി മാത്രമേ പ്രമോഷണല്‍ പരിപാടികളില്‍ താരം പങ്കെടുക്കാറുള്ളൂ. സംവിധായകനായ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം എന്നാണെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    ലൂസിഫര്‍ മറ്റൊരു സിനിമയുടെ പേരായിരുന്നു, പക്ഷേ, വിശദീകരണവുമായി പൃഥ്വിരാജ്ലൂസിഫര്‍ മറ്റൊരു സിനിമയുടെ പേരായിരുന്നു, പക്ഷേ, വിശദീകരണവുമായി പൃഥ്വിരാജ്

    ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നയാളാണ് നയന്‍താര. തമിഴകത്തിന്റെ സ്വന്തം താരമായ നയന്‍സിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ രാധാ രവിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ആരാധകരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. പൊള്ളാച്ചി പീഡനക്കേസിലെ ഇരയേയും നയന്‍സിനേയും അധിക്ഷേപിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. നയന്‍താര മുഖ്യവേഷത്തിലെത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവം വന്‍വിവാദമായി മാറിയതോടെ അദ്ദേഹത്തിന്റെ ഡിഎംകെയില്‍ നിന്നും പുറത്താക്കിയിരുന്നു. സിനിമാതാരങ്ങളും ആരാധകരുമുള്‍പ്പടെയുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

    മമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം! സംവിധായകന് മറുപടിയുമായി മോഹന്‍ലാല്‍! കാണൂമമ്മൂട്ടിയും മോഹന്‍ലാലും ഫാന്‍സുകാരെ നിലയ്ക്ക് നിര്‍ത്തണം! സംവിധായകന് മറുപടിയുമായി മോഹന്‍ലാല്‍! കാണൂ

    നയന്‍താരയെക്കുറിച്ച് പറഞ്ഞത്

    നയന്‍താരയെക്കുറിച്ച് പറഞ്ഞത്

    മോശം പരാമര്‍ശത്തെ തുടര്‍ന്ന് നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട് രാധാ രവി. പൊള്ളാച്ചി പീഡനക്കേസിലെ ഇരകളേയും നയന്‍താരയേയും അപമാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംസാരം. പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന നയന്‍താരയേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. താരത്തെ ശിവാജി ഗണേശന്‍, എംജി ആര്‍ തുടങ്ങിയവരുമായൊന്നും താരതമ്യം ചെയ്യരുതെന്നും അവര്‍ മഹത്മക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയില്‍ പിശാചായും സീതയായും അഭിനയിക്കുകയാണ് നയന്‍താര. തന്റെ ചെറുപ്പകാലത്ത് കെആര്‍ വിജയയെപ്പോലുള്ളവരെയാണ് സീതയാക്കുന്നത്. അഭിനയിക്കുന്നവരുടെ സ്വഭാവം എങ്ങനെയായാലും കുഴപ്പമില്ല, ഇവിടെ ആര്‍ക്കും സീതയാവാമെന്നായിരുന്നു അദ്ദേഹത്തിന്‍രെ കമന്റ്.

    പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

    പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

    ചിന്മയി, വിഘ്‌നേഷ് തുടങ്ങിയവരായിരുന്നു ഈ വിവാദത്തില്‍ പ്രതികരണവുമായി ആദ്യമെത്തിയത്. ഇതിന് പിന്നാലെയായാണ് രാധാ രവിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിതായി ഡിഎംകെ അറിയിച്ചത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും അദ്ദേഹത്തെ നീക്കിയെന്നുള്ള വിവരമാണ് പുറത്തുവന്നത്. നേരത്തെ നടികര്‍ സംഘം പ്രസിഡന്റായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യന്‍ ഡബ്ബിംഗ് അസോസിയേഷന്‍രെ പ്രസിഡന്റാണ് ഇപ്പോള്‍.

    നടികര്‍ സംഘത്തിന്റെ  കത്ത്

    നടികര്‍ സംഘത്തിന്റെ കത്ത്

    ഈ വിഷയത്തില്‍ നടികര്‍ സംഘം മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത് ആരാധകരെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് പ്രതികരണവുമായി വിശാലെത്തിയത്. സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങളെ അപലപിച്ചുകൊണ്ടുള്ള കത്തില്‍ നടികര്‍ സംഘം സെക്രട്ടറിയെന്ന നിലയില്‍ താനൊപ്പ് വെക്കുകയാണെന്നും നിങ്ങള്‍ ഇനിയും വളരാനുണ്ടെന്ന ബോധ്യത്തോടെ ഈ കത്ത് അയയ്ക്കുന്നുവെന്നുമാണ് താരം കുറിച്ചത്.

    വരലക്ഷ്മിയുടെ വിമര്‍ശനം

    വരലക്ഷ്മിയുടെ വിമര്‍ശനം

    തന്റെ പിതാവ് ശരത് കുമാറിന്റെ ഭാര്യ സഹോദരനായ രാധാ രവിയുടെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി വരലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ കളിയാക്കുന്നതും അവരെക്കുറിച്ച് മോശമായി സംസാരിക്കുന്നതുമൊക്കെ മോശമാണെന്ന് താങ്കള്‍ മനസ്സിലാക്കാത്തതില്‍ അത്ഭുതം തോന്നുന്നുവെന്നും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കാത്തതില്‍ പഴയ തലമുറയില്‍പ്പെട്ട അഭിനേതാക്കളോട് നന്ദി തോന്നുന്നുവെന്നുമായിരുന്നു താരപുത്രിയുടെ കമന്റ്.

    ജീവിതത്തിലും അപമാനിക്കപ്പെടുന്നു

    ജീവിതത്തിലും അപമാനിക്കപ്പെടുന്നു

    സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നായികമാര്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരലക്ഷ്മി പറയുന്നു. വസ്ത്രധാരണത്തിന്റെ പേരില്‍ സ്ത്രീകളെ വിലയിരുത്തുന്ന ഒരുകൂട്ടം വിഡ്ഡികള്‍ ഇവിടെയുണ്ടെന്നും എന്ത് ധരിക്കണമെന്നുള്ളത് വ്യക്തിപരമായ കാര്യമാണെന്നനും വസ്ത്രധാരണത്തിന്റേ പേരിലല്ല ഒരു വ്യക്തിയെ വിലയിരുത്തേണ്ടതെന്നും താരം പറയുന്നു. താരസംഘടനയുടെ തലപ്പത്തിരിക്കുന്നതില്‍ ഒരുവിഭാഗം പോലും സ്ത്രീകളെ താഴ്ന്നവരായാണ് വിലയിരുത്തുന്നത്.

    English summary
    Vishal and Varalakshmi response on Radha Ravi controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X