»   » വരലക്ഷ്മിയും വിശാലും തമ്മിലുള്ള ബന്ധം എന്താണെന്ന് ഈ ചിത്രം പറയും

വരലക്ഷ്മിയും വിശാലും തമ്മിലുള്ള ബന്ധം എന്താണെന്ന് ഈ ചിത്രം പറയും

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്ത് കുമാറും വിശാലും തമ്മിലുള്ള പ്രണയം പല അവസരത്തിലും ഇരുവരും ഒളിഞ്ഞും മറഞ്ഞും സമ്മതിച്ചതാണ്. പക്ഷെ താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രശ്‌നം വന്നപ്പോള്‍ ആ ബന്ധത്തില്‍ വിള്ളലേറ്റതായി പലരും പറഞ്ഞു നടന്നു.

വിശാലും ശരത്ത് കുമാറിന്റെ മകള്‍ വരലക്ഷ്മിയും തമ്മിലുള്ള വിവാഹം ഉടന്‍?

വരലക്ഷ്മിയുടെ പിതാവ് ശരത്ത് കുമാറും വിശാലും തമ്മിലാണ് വാക്ക് തര്‍ക്കും മറ്റും നടന്നത്. എന്നാല്‍ ഈ തര്‍ക്കമൊന്നും വിശാലിന്റെയോ വരലക്ഷ്മിയുടെയോ പ്രണയത്തെ ബാധിച്ചിട്ടില്ല എന്നതാണ് പുതിയ വാര്‍ത്ത.

 vishal-varalakshmi

വിശാല്‍ തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ഫോട്ടോയാണ് ഇതിന് തെളിവ്. വരലക്ഷ്മിയ്ക്കും ഒരു നായ്ക്കുട്ടിയ്ക്കുമൊപ്പമുള്ളതാണ് ഫോട്ടോ. ഈ ചിത്രം എല്ലാം പറയും എന്ന് അതിന് അടികുറിപ്പും നല്‍കിയിരിയ്ക്കുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം ഉണ്ടാവുമെന്നും ലക്ഷ്മിഗ്രാമണപ്പെണ്ണായിരിക്കും വധു എന്നും വിശാല്‍ പറഞ്ഞിരുന്നു

English summary
Vishal’s Sunday post on social media is a picture perfect family moment with Varu and a dog carrying the text 'Dis pic says it all'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam