രാക്ഷസന് ശേഷം വിഷ്ണു വിശാലും അമലാ പോളും വീണ്ടും! എത്തുന്നത് ഈ തെലുങ്ക് സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരങ്ങളാണ് വിഷ്ണു വിശാലും അമലാ പോളും. സൈക്കോ ത്രില്ലര്‍ സിനിമയിലെ ഇരുവരുടെയും പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴില്‍ കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളില്‍ ഒന്നുകൂടിയായിരുന്നു രാക്ഷസന്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.

രാക്ഷസനില്‍ അരുണ്‍ കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി വിഷ്ണു വിശാല്‍ എത്തിയപ്പോള്‍ കാമുകിയായ വിജയലക്ഷ്മിയായിട്ടാണ് അമല പോള്‍ എത്തിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു രാക്ഷസന്‍. രാക്ഷസന് ശേഷം സിലുക്കുവാരിപട്ടി സിങ്കം എന്ന ചിത്രമാണ് വിഷ്ണു വിശാലിന്റെതായി പുറത്തിറങ്ങിയിരുന്നത്. അമലാ പോളിന്റെതായി ആടൈ എന്ന ചിത്രമാണ് റിലീസ് ചെയ്തിരുന്നത്.

രാക്ഷസന്റെ വിജയത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാനി നായകവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രം ജേഴ്‌സിയുടെ തമിഴ് റീമേക്കിലാണ് താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നതെന്ന് അറിയുന്നു. നാനിയുടെതായി ഈ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജേഴ്‌സി. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമയില്‍ അര്‍ജുന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്.

ശ്രദ്ധ ശ്രീനാഥായിരുന്നു ജേഴ്‌സിയില്‍ നാനിയുടെ നായികയായി എത്തിയിരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം എപ്രിലില്‍ പുറത്തിറങ്ങിയ ജേഴ്‌സി മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. സിനിമ വിജയകരമായി തിയ്യേറ്ററുകളില്‍ മുന്നേറുന്ന സമയത്ത് തന്നെ ജേഴ്‌സിയുടെ റീമേക്ക് അവകാശവും വിറ്റുപോയിരുന്നു.

ബാഹുബലി സീരിസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ റാണ ദഗുപതിയാണ് ജേഴ്‌സിയുടെ തമിഴ് റീമേക്കാവകാശം സ്വന്തമാക്കിയിരുന്നത്. റാണാ ദഗുപതിക്കൊപ്പം അടുത്തിടെ ഹാത്തി മേരാ സാത്തി എന്ന മള്‍ട്ടിലിങ്ക്വല്‍ ചിത്രത്തില്‍ വിഷ്ണു വിശാല്‍ അഭിനയിച്ചിരുന്നു. ഈ സൗഹൃദമാണ് ജേഴ്‌സി തമിഴ് റീമേക്കില്‍ വിഷ്ണു വിശാല്‍ നായകനാവുളള കാരണമെന്ന് അറിയുന്നു. കൂടാതെ മുന്‍ പ്രൊഫഷണല്‍ ക്രിക്കറ്ററായി അനുഭവപരിചയമുളള താരം കൂടിയാണ് വിഷ്ണു. ജീവ എന്ന തന്റെ മുന്‍ചിത്രത്തിലും ക്രിക്കറ്ററുടെ റോളില്‍ നടന്‍ അഭിനയിച്ചിരുന്നു.

രാക്ഷസന്‍, ആടൈ തുടങ്ങിയ സിനിമകളുടെ വിജയങ്ങളിലൂടെ തമിഴകത്ത് തിളങ്ങിനില്‍ക്കുന്ന താരമാണ് അമലാ പോള്‍. വിഷ്ണു വിശാലിന്റെ ഈ ചിത്രത്തിലും അമല തന്നെ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തന്നെ ഒരുനാള്‍ കൂത്ത്,മോണ്‍സ്റ്റര്‍ എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കിടേഷന്‍ ജേഴ്‌സി തമിഴ് പതിപ്പ് സംവിധാനം ചെയ്യുമെന്നും അറിയുന്നു.

ജേഴ്‌സി റീമേക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്. തമിഴ് റീമേക്കിനൊപ്പം ജേഴ്‌സിയുടെ ഹിന്ദി പതിപ്പും വരുമെന്നാണ് അറിയുന്നത്. ഹിന്ദിയില്‍ ഷാഹിദ് കപൂറിനെയാണ് നായകനായി പരിഗണിക്കുന്നതെന്നും അറിയുന്നു. അടുത്തിടെ ഷാഹിദിന്റെതായി പുറത്തിറങ്ങിയ കബീര്‍ സിങ് ബോളിവുഡില്‍ വന്‍വിജയമായി മാറിയിരുന്നു. കബീര്‍ സിങ്ങിന്റെ വിജയത്തിന് ശേഷം വീണ്ടുമൊരു റീമേക്ക് ചിത്രത്തില്‍ കൂടി ഷാഹിദ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു


Click it and Unblock the Notifications