വിഷ്ണു വിശാലിന്റെ സ്വഭാവത്തിൽ മാറ്റം; ഉൾക്കൊള്ളാനാകാതെ ആദ്യ ഭാര്യ; പ്രണയ വിവാഹത്തിൽ സംഭവിച്ചത്

തമിഴ് സിനിമാ രം​ഗത്ത് ഇന്ന് മുൻനിര നായക നടനായി മാറിയിരിക്കുകയാണ് വിഷ്ണു വിശാൽ. 2018 ൽ പുറത്തിറങ്ങിയ രാക്ഷസൻ എന്ന സിനിമയ്ക്ക് ശേഷമാണ് വിഷ്ണു വിശാലിന്റെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത്. പിന്നീടിങ്ങോട് നടന്റേതായി പുറത്തിറങ്ങുന്ന സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷ വെച്ചു. അടുത്തിടെ പുറത്തിറങ്ങിയ ​ഗട്ട ​ഗുസ്തി എന്ന സിനിമയും പ്രേക്ഷക പ്രീതി നേടി. കരിയറിൽ മുന്നേറവെ വിഷ്ണു വിശാലിന്റെ വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.

രജിനി നടരാജ് എന്നാണ് വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യയുടെ പേര്. നടൻ കെ നടരാജിന്റെ മകളാണ് രജിനി. 2010 ൽ വിവാഹിതരായ ഇരുവരും 2018 ൽ വേർപിരിഞ്ഞു. ഇരുവർക്കും ഒരു മകനുമുണ്ട്. വിവാഹമോചനത്തിന് ശേഷം കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകിയ വിഷ്ണു വിശാൽ 2020 ൽ വീണ്ടും വിവാഹിതനായി. ബാഡ്മിന്റൺ പ്ലേയറായ ജ്വാല ​ഗുട്ടയെയാണ് നടൻ വിവാഹം ചെയ്തത്. വിഷ്ണു വിശാലിന്റെ ആദ്യ വിവാഹത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

Vishnu Vishal

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിഷ്ണുവും രജിനിയും വിവാഹിരായത്. ഇരുവരും ഒരു കോളേജിലാണ് പഠിച്ചത്. വിഷ്ണുവിന്റെ ജൂനിയറായിരുന്നു രജിനി. ഇതിനിടെ വിഷ്ണു ക്രിക്കറ്ററായി പേരെടുത്ത് തുടങ്ങി. അന്ന് വിവാഹിതരാകാൻ തീരുമാനിച്ചെങ്കിലും വിവാഹം നീണ്ട് പോയി. പ്രണയത്തിലായി നാല് വർഷത്തിന് ശേഷമാണ് വിവാഹം നടക്കുന്നത്. ഇതിനിടെ വിഷ്ണു വിശാൽ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

സിനിമാ തിരക്കുകൾ ഇരുവരുടെയും ബന്ധത്തെ ബാധിച്ചു. ഇതിനിടെ 2017 ൽ ദമ്പതികൾക്ക് മകൻ പിറന്നു. എന്നാൽ അസ്വാരസ്യങ്ങൾ കടുത്തതോടെ ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് രണ്ട് പേരും മനസ്സിലാക്കി. ഇതോടെ ഇരുവരും വിവാഹ മോചനവും നേടി. മകനെ രണ്ട് പേരും ഒരുമിച്ച് വളർത്തുമെന്നും പരസ്പരം സുഹൃത്തുക്കളായി തുടരുമെന്നും വിഷ്ണു വിശാൽ വിവാഹമോചന സമയത്ത് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Vishnu Vishal

വിവാഹമോചനത്തിന് കാരണമായി ചില ​ഗോസിപ്പുകൾ ഉയർന്ന് വന്നെങ്കിലും വിഷ്ണു വിശാൽ ഇത് നിഷേധിക്കുകയാണുണ്ടായത്. വിവാഹമോചനം തനിക്ക് നൽകിയ പാഠങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ വിഷ്ണു വിശാൽ സംസാരിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒന്നിലും ഉറപ്പില്ലെന്ന് എനിക്ക് മനസ്സിലായി. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം, എന്റെ ജീവിതത്തിൽ വളരെ ഉറപ്പ് തോന്നിയ കാര്യം വിവാഹമായിരുന്നു. എന്നാൽ ഇന്ന് അതില്ല.

വിവാഹമോചനമുണ്ടാക്കിയ വിഷമം കുറേക്കാലം തന്റെ മനസ്സിൽ നിലനിൽക്കുമെന്നും വിഷ്ണു വിശാൽ അന്ന് തുറന്ന് പറഞ്ഞു. എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചതെന്നും നടൻ തുറന്ന് പറഞ്ഞു. പൊതുവെ ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നു ഞാൻ. ഈ സ്വഭാവം തന്റെ കരിയറിനെ ബാധിക്കുന്നതായി തോന്നി. അതിനാൽ തന്നെ എല്ലാവരോടും ഇടപഴകാൻ ബോധപൂർവം ശ്രമം നടത്തി. ഓൺസ്ക്രീൻ റൊമാൻസ് മെച്ചപ്പെടാൻ വേണ്ടി ഫ്ലർട്ടിം​ഗും ചെയ്തു.

അവിടം മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് താൻ കരുതുന്നതായി വിഷ്ണു വിശാൽ തുറന്ന് പറഞ്ഞു. നീ ഒരുപാട് മാറിയല്ലോയെന്ന ചോദ്യം വന്നു. അതിനൊപ്പം ഞാൻ ഇങ്ങനെയാെരാളെയല്ല വിവാഹം ചെയ്തതെന്ന തോന്നലും ഭാര്യക്ക് വന്നെന്ന് നടൻ വ്യക്തമാക്കി. സംഭവിച്ച കാര്യങ്ങൾ ഉൾക്കാെള്ളാൻ തനിക്ക് പറ്റിയിട്ടില്ല.

ഇപ്പോഴും അവളെ ഇഷ്ടമാണ്. അവൾക്കെന്നെയും പക്ഷെ ‍‍ഞങ്ങൾ ഒരുമിക്കേണ്ട എന്നാണ് പ്രപഞ്ചത്തിന്റെ തീരുമാനമെന്നും വിഷ്ണു വിശാൽ അന്ന് പറഞ്ഞു. ഇന്ന് കരിയറിനെ പിന്തുണയ്ക്കുന്ന ജ്വാല ​ഗുട്ടയ്ക്കൊപ്പം സന്തോഷകരമായി ജീവിക്കുകയാണ് നടൻ. ഒരുമിച്ചുള്ള ഫോട്ടോകൾ ഇവർ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.

More from Filmibeat

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X