വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി, താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്‌

By Midhun Raj

വിഷ്ണു വിശാലിന്‌റെയും ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകളില്‍ നിന്നുളള ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹല്‍ദി, സംഗീത് ചടങ്ങുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. രണ്ട് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. ഇരുവരും ആദ്യ വിവാഹത്തില്‍ നിന്നും വിവാഹ മോചനം നേടിയവരാണ്. അടുത്ത സുഹൃത്തുക്കളായ ശേഷമായിരുന്നു വിഷ്ണുവും ജ്വാലയും പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ കൂടുതലായി പുറത്തുവന്നിരുന്നു.

vishnuvishal-jwalaghutta

അടുത്തിടെ എന്‍ഗേജ്‌മെന്റിന്റെ ചിത്രങ്ങള്‍ വിഷ്ണുവും ജ്വാലയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. വിഷ്ണുവിന്‌റെ പിന്തുണയെ കുറിച്ചും കരുതലിനെ കുറിച്ചുമെല്ലാം മുന്‍പ് ജ്വാല തുറന്നുപറഞ്ഞിട്ടുണ്ട്. താരജോഡികളുടെതായി മുന്‍പ് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലായിരുന്നത്. രാക്ഷസന്‌റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരമാണ് വിഷ്ണു വിശാല്‍.

ഗ്ലാമറസ് ചിത്രങ്ങളുമായി ഹീന പാഞ്ചല്‍. പുത്തന്‍ ചിത്രങ്ങള്‍ കാണാം

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ വിജയം നേടിയ ചിത്രമായിരുന്നു രാക്ഷസന്‍. അതേസമയം വിഷ്ണുവും ജ്വാലയും വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ചെന്നൈ ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരദമ്പതികളുടെ വിവാഹ ചിത്രം ട്വിറ്ററില്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ഇരുവരും പരസ്പരം മാലയിട്ടുനില്‍ക്കുന്ന ചിത്രമാണ് വെെറലാകുന്നത്. വിഷ്ണുവും ജ്വാലയും ഔദ്യോഗികമായി വിവാഹിതരായെന്ന വാര്‍ത്തകള്‍ വരുന്നു. നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്.

Recommended Video

Actor Vijilesh Karayad Marriage | വിജിലേഷിന്റെ കല്യാണ വീഡിയോ | Oneindia Malayalam

രജനി നടരാജായിരുന്നു വിഷ്ണു വിശാലിന്‌റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്. രാക്ഷസന്‍ വലിയ വിജയമായ സമയത്താണ് വിവാഹ മോചിതനാകുന്നുവെന്ന വിവരം വിഷ്ണു അറിയിച്ചത്. വിഷ്ണുവും രജനിയും ഒരു വര്‍ത്തോളം വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. നിയമപരമായി ബന്ധം അവസാനിപ്പിച്ചത് 2018ലാണ്. ബാഡ്മിന്‌റണ്‍ താരമായ ചേതന്‍ ആനന്ദായിരുന്നു ജ്വാല ഗുട്ടയുടെ ആദ്യ ഭര്‍ത്താവ്. 2011ലാണ് ഇരുവരും വിവാഹ മോചിതരായത്.

More from Filmibeat

Read more about: vishnu vishal jwala gutta
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X