Just In
- 10 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 11 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 12 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 12 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Automobiles
മോഡൽ നിരയിലുടനീളം 45,000 രൂപ വരെ വിലവർധനയുമായി ഹ്യുണ്ടായി
- News
കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാമുകിയ്ക്കൊപ്പം വിവാഹവേദിയില്‍ നിന്നും നടന് വിഷ്ണു വിശാല്‍; വിവാഹം ഉടനുണ്ടോന്ന് ചോദിച്ച് ആരാധകരും
രാക്ഷസന് സിനിമയിലൂടെ ശ്രദ്ധേയനായ നടന് വിഷ്ണു വിശാലും ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയിട്ട് അധിക കാലമായില്ല. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവുമെന്ന് സൂചിപ്പിച്ച് കൊണ്ട് നേരത്തെ ഇരുവരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുയാണ് ജ്വാല.
ജ്വാലയുടെയും വിഷ്ണുവിന്റെയും വിവാഹമെന്നാണ് അറിയാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് വിവാഹ വേദിയില്‍ നിന്നുള്ള ഫോട്ടോസ് എത്തുന്നത്. എന്നാല്‍ ജ്വാലയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു താരം പോസ്റ്റ് ചെയ്തത്. ' ഇതാണ് എന്റെ മെയിന്‍' എന്ന് ക്യാപ്ഷനില്‍ വിഷ്ണുവിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നു.
നീല നിറമുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായി ജ്വാല എത്തിയപ്പോള്‍ വെള്ള നിറമുള്ള വസ്ത്രങ്ങളായിരുന്നു വിഷ്ണുവിന്റെത്. ഈ വര്‍ഷം സെപ്റ്റംബറിലായിരുന്നു തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് താരങ്ങള്‍ പുറംലോകത്തോട് പറയുന്നത്. വിവാഹനിശ്ചയത്തിന്റെ മോതിരവും പുറത്ത് കാണിച്ചു. സഹോദരിയുടെ വിവാഹത്തിന് പിന്നാലെ ജ്വാലയും വിവാഹിതയാവുമെന്നാണ് കരുതുന്നത്.
ആദ്യ ഭാര്യ രജനിയുമായി വിവാഹമോചനം നേടിയതിന് ശേഷമാണ് വിഷ്ണു വിശാല്‍ ജ്വാലയുമായി കണ്ടുമുട്ടിയത്. ജ്വാല വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അവളില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യവും അതാണെന്ന് വിഷ്ണു പറഞ്ഞിരുന്നു. പരസ്പരം സംസാരിച്ച് മനസിലാക്കിയതിന് ശേഷമാണ് അടുത്തലായത്. ആദ്യമായി പ്രണയത്തിലാകുന്ന പതിനെട്ടുകാരന്റെ മനസല്ല തനിക്ക്. തന്റെ പ്രണയബന്ധങ്ങളെ കുറിച്ച് നേരത്തെ പ്രചരിച്ചതൊന്നും സത്യമല്ലെന്നും മുന്‍പ് വിഷ്ണു വ്യക്തമാക്കിയിരുന്നു.
ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം