വിഷ്ണു വിശാല്‍-ജ്വാല ഗുട്ട വിവാഹം അടുത്ത വര്‍ഷം? വിവാഹ തിയ്യതിക്കായി കാത്ത് ആരാധകര്‍

By Midhun Raj

രാക്ഷസന്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ തരംഗമായ താരമാണ് വിഷ്ണു വിശാല്‍. സിനിമയുടെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. രാക്ഷസന് പിന്നാലെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു വിശാല്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ജ്വാലയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ വിഷ്ണു തുടര്‍ച്ചയായി പങ്കുവെച്ചതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം എല്ലാവരും ഉറപ്പിച്ചത്. ആദ്യ ഭാര്യയുമായി വിവാഹ മോചനം നേടിയ ശേഷമായിരുന്നു താരം ജ്വാല ഗുട്ടയുമായി അടുത്തത്.

vishnuvishal-jwalaghutta-

തുടര്‍ന്ന് അടുത്തിടെയാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. ജ്വാല ഗുട്ടയുടെ 37ാം ജന്മദിനത്തിലാണ് ആരാധകര്‍ പ്രതീക്ഷിച്ച സന്തോഷ വാര്‍ത്ത പുറത്തുവന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ ട്വിറ്റര്‍ പേജിലൂടെ വിഷ്ണു വിശാല്‍ പങ്കുവെച്ചിരുന്നു. ജ്വാലയുടെ വിരലില്‍ മോതിരം അണിയിച്ചുളള ചിത്രങ്ങളാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രണയിനിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടാണ് ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് വിഷ്ണു വിശാല്‍ ആരാധകരെ അറിയിച്ചത്.

അന്ന് ഇത് ജീവിതത്തിലെ പുതിയ തുടക്കമാണെന്നും എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും ഉണ്ടാവണമെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. വിഷ്ണുവിന്റെ ട്വീറ്റ് ജ്വാല ഗുട്ട റീട്വീറ്റ് ചെയ്യുകയും ചെയ്തു. എന്‍ഗേജ്‌മെന്റിന് പിന്നാലെ ഇവരുടെ വിവാഹ തിയ്യതിക്കായും ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതേസമയം വിവാഹത്തിനായി അടുത്ത വര്‍ഷം നല്ലൊരു മുഹൂര്‍ത്തം നോക്കുകയാണ് താരങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിഷ്ണുവിന്റെയും ജ്വാലയുടെയും വിവാഹ തിയ്യതി ഉടന്‍ തന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം എഴ് വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമായിരുന്നു ആദ്യ ഭാര്യയും നടിയുമായ രജിനി നടരാജില്‍ നിന്നും വിഷ്ണു വിശാല്‍ വേര്‍പിരിഞ്ഞത്. പിന്നാലെ വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല ഗുട്ട പറഞ്ഞിരുന്നു. വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്, ജ്വാല ഗുട്ട മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിവ.

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X