വിഷ്ണു വിശാലിന് പിറന്നാൾ സർപ്രൈസുമായി ജ്വാല ഗുട്ട, ഒരുമിച്ചുള്ള മനോഹര നിമിഷം പങ്കുവെച്ച് നടൻ

രാക്ഷസൻ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനയി മാറിയ നടനാണ് വിഷ്ണു വിശാൽ. ചിത്രത്തിലെ താരത്തിന്റെ പോലീസ് ഗെറ്റപ്പ് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. നടന്റെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഇത്. 2009 ലാണ് വിഷ്ണു ആദ്യമായി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമയിൽ സജീവ സാന്നിധ്യമല്ലായിരുന്നുവെങ്കിലും ചെയ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രാക്ഷസനിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു നടൻ.

ഇന്ന് കോളിവുഡിന്റെ പ്രിയ താരത്തിന്റെ പിറന്നാളാണ് . വിഷ്ണുവിന് പിറന്നാൾ ആശംസയുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കാമുകി ജ്വാല ഗുട്ടയ്ക്കൊപ്പമുള്ള പിറന്നാൾ ആഘോഷ ചിത്രമാണ്. സർപ്രൈസ് നൽകി വിഷ്ണുവിനെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ജ്വാല. താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

  വിഷ്ണുവിന്  സർപ്രൈസ്

നടൻ വിഷ്ണു വിശാൽ തന്നെയാണ് പ്രിയപ്പെട്ടവൾ നൽകിയ പിറന്നാൾ സർപ്രൈസ് ആരാധകരുമായി പങ്കുവെച്ചത്. എന്റെ ബേബിയുടെ സർപ്രൈസ് എന്ന് കുറിച്ചു കൊണ്ടാണ് ജ്വാല ഗുട്ടയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ വിഷ്ണുവിന്റെ കൈയിൽ കേക്കുമുണ്ട്. ഈ ചിത്രം ആരാധകർക്കിടയിൽ വൈറലായിരിക്കുകയാണ്. വിഷ്ണുവിന് മനോഹരമായ പിറന്നാൾ ആശംസ നേർന്ന് ജ്വാല ഗുട്ടയും രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബെർത്ത് ഡേ ബേബി എന്നാണ് ജ്വാല വിഷ്ണുവിനോടൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. താരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ആശംസയ്ക്കൊപ്പം വിവാഹത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.

Recommended Video

Vishnu Unnikrishnan marriage Function | FilmiBeat Malayalam
  സോഷ്യൽ മീഡിയയിൽ സജീവം

സോഷ്യൽ മീഡിയയിൽ സജീവമാണ് ജ്വാലയും വിഷ്ണു വിശാലും. വിവാഹ മോചനത്തിന് ശേഷമാണ് ജ്വാല ഗുട്ടയുമായുള്ള പ്രണയത്തിനെ കുറിച്ച് നടൻ തുറന്ന് പറഞ്ഞത്. കൂടാതെ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും ജീവിതത്തിലെ മനോഹര നിമിഷങ്ങളെ കുറിച്ചും താരങ്ങൾ പങ്കുവെയ്ക്കാറുമുണ്ട് . പ്രണയിച്ച് നടക്കുകയല്ല മറിച്ച് വിവാഹിതരാകാനാണ് തങ്ങളുടെ തീരുമാനമെന്നും വിഷ്ണുവും ജ്വാലയും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

  ജ്വാലയുമായി പ്രണയത്തിലായത്

വിഷ്ണിുവിന്റേത് പ്രണയ വിവാഹമായിരുന്നു. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനുമുണ്ട്. ആദ്യ വിവാഹം തന്നെ സംബന്ധിച്ച് അത്രവേഗം മറക്കാൻ കഴിയുന്ന ഒന്നല്ലെന്നാണ് നടൻ പറയുന്നത്. ജ്വാല ഗുട്ടയുമായുളള ബന്ധത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്. വിവാഹ മോചനത്തിന് ശേഷമാണ് ഞാൻ ജ്വാല ഗുട്ടയെ കാണുന്നതും അടുത്ത് സമയം ചിലവഴിക്കുന്നതും. അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എന്നെ ആകർഷിച്ചത്.ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ് . ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി പോകുന്നു എന്നും വിശാൽ വിഷ്ണു പറഞ്ഞു. 18 വയസ്സുകാരന്റെ പ്രണയമല്ല എന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത്.പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി ഒരു അഭിമുഖത്തിൽ വിഷ്ണു പറഞ്ഞിരുന്നു.

 വിവാഹം

വിഷ്ണുവായുള്ള വിവാഹത്തെ കുറിച്ചും പ്രണയ ബന്ധത്തെ കുറിച്ചും ജ്വാലയും തുറന്ന് സമ്മതിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് ജ്വാല വെളിപ്പെടുത്തിയത്. വിഷ്ണുവുമായുളള വിവാഹം ഉടനുണ്ടാകുമെന്നാണ് ജ്വാല ഗുട്ട അറിയിച്ചിരിക്കുന്നത്. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞു. വിഷ്ണുവിനെ പോലെ തന്നെ ജ്വായുടേയും രണ്ടാം വിവാഹമാണ്. 2005ലായിരുന്നു സഹ ബാഡ്മിന്റൺ താരമായ ചേതൻ ആനന്ദുമായി ജ്വാലയുടെ വിവാഹം കഴിയുന്നത്. 20111ൽ ഇവർ വേർ പിരിയുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X