ഭാര്യയുമായി പിരിഞ്ഞിട്ടില്ല, തെറ്റിദ്ധരിക്കപ്പെട്ടതാണ്;ശരിക്കും ഞാൻ പറയാൻ ഉദ്ദേശിച്ചത് അതല്ലെന്ന് വിഷ്ണു വിശാൽ

കൊവിഡ് കാലത്താണ് നടന്‍ വിഷ്ണു വിശാല്‍ വീണ്ടും വിവാഹിതനാവുന്നത്. ആദ്യ വിവാഹജീവിതം അവസാനിപ്പിച്ചതിന് ശേഷം സിംഗിളായി കഴിയുകയായിരുന്നു താരം. ഇതിനിടയിലാണ് ജ്വാല ഗുട്ടയുമായി നടന്‍ ഇഷ്ടത്തിലാകുന്നത്. ഏറെ കാലം ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ 2021 ലാണ് താരങ്ങള്‍ ഔദ്യോഗികമായി വിവാഹം കഴിക്കുന്നത്.

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ വിഷ്ണുവും ജ്വാലയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തില്‍ ചില വിള്ളലുകള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. അടുത്തിടെ നടന്‍ പങ്കുവെച്ചൊരു ട്വീറ്റാണ് ഈ വാര്‍ത്തകള്‍ക്കെല്ലാം കാരണം. വളരെ വികാരഭരിതമായി നടനെഴുതിയ കുറിപ്പ് വിവാഹമോചനത്തിനുള്ള സൂചന നല്‍കുന്നതാണെന്നും പ്രചരിക്കപ്പെട്ടു. ഒടുവില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് വിഷ്ണു.

vishnuvishal

ജ്വാലയുമായി പ്രണയത്തിലായിരുന്ന കാലവും വിവാഹവുമൊക്കെ ഏറെ ആഘോഷമാക്കാന്‍ വിഷ്ണുവിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ താരദമ്പതിമാര്‍ക്ക് എല്ലാവിധ പിന്തുണയുമായി ആരാധകരും കൂടെ നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വിഷ്ണുവിന്റെ ട്വീറ്റ് പലവിധത്തില്‍ പ്രചരിക്കപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളാണ് വന്നത്. രണ്ട് വര്‍ഷം കൊണ്ട് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്താണെന്ന് വരെ ചോദിച്ച് ആരാധകര്‍ എത്തി തുടങ്ങി.

'ഇതൊന്നും സാരമില്ല, ഞാന്‍ വീണ്ടും ശ്രമിച്ചു, എന്നാല്‍ വീണ്ടും പരാജിതനായി, വീണ്ടും ഞാന്‍ പഠിച്ചു. കഴിഞ്ഞ തവണ നഷ്ടപ്പെട്ടത് തന്റെ തെറ്റ് കാരണമല്ല. അത് വഞ്ചിക്കപ്പെട്ടതും നിരാശയും കാരണമാണ്', എന്നാണ് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വിഷ്ണു പറഞ്ഞത്. ജീവിത പാഠങ്ങളാണ് ഇതൊക്കെ എന്ന് നടന്‍ ഹാഷ്ടാഗില്‍ സൂചിപ്പിക്കുകയും ചെയ്തു. ഈ വാക്കുകള്‍ ജീവിതനൈരാശ്യം കൊണ്ടാണെന്നും അതിന് കാരണം ഭാര്യയായിരിക്കുമെന്ന തലത്തിലേക്കും എത്തി.

നടന്റെ വിവാഹമോചനമാണെന്ന തരത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് കൊണ്ട് വിഷ്ണു വീണ്ടുമെത്തിയത്. 'എല്ലാവര്‍ക്കും നമസ്‌കാരം... കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ള എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണ്. അത് പ്രൊഫഷണല്‍ ജീവിതത്തെ ഉദ്ദേശിച്ച് ഞാന്‍ എഴുതിയ വാക്കുകളായിരുന്നു. തീര്‍ച്ചയായും വ്യക്തിപരമായ കാര്യമൊന്നുമല്ല.

vishnuvishal

ഒരാള്‍ക്ക് നാം നല്‍കുന്ന ഏറ്റവും വലിയ സമ്മാനം വിശ്വാസമാണ്. അത് പരാജയപ്പെടുമ്പോള്‍ നാം നമ്മെ തന്നെ കുറ്റപ്പെടുത്തും. നമ്മള്‍ സ്വയം കഠിനമായിട്ടുള്ളരാണ്. അത്രയേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ. ബാക്കി കാര്യങ്ങളൊക്കെ നന്നായി പോവുകയാണ്' എന്നുമാണ് പുതിയൊരു പോസ്റ്റിലൂടെ വിഷ്ണു പറയുന്നത്.

ഡിവോഴ്‌സ് വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി വന്ന വിഷ്ണുവിന്റെ പോസ്റ്റും വൈറലായിരിക്കുകയണ്. വ്യാപകമായി ഇത് ചര്‍ച്ചയാകുമ്പോള്‍ തന്നെ മറുപടി പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ താരങ്ങള്‍ക്കെതിരെ ഇതിലും കഠിനമായ പലതും കേള്‍ക്കേണ്ടി വന്നേനെ എന്നാണ് ഒരു ആരാധകന്‍ നടന്റെ പോസ്റ്റിന് താഴെ മറുപടിയായി നല്‍കിയിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത നടനാണ് വിഷ്ണു വിശാല്‍. വ്യത്യസ്തമായ കഥാതന്തുവുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്ന വിഷ്ണു തമിഴ് സിനിമയില്‍ വളരെ ജനപ്രിയനാണ്. വാനില കബഡി ഗ്രൂപ്പ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച വിഷ്ണു മികച്ച നവാഗത നടനുള്ള രണ്ട് അവാര്‍ഡുകള്‍ നേടിയിരുന്നു. രാക്ഷസന്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തിന് കൂടുതല്‍ പ്രശംസ നേടി കൊടുത്തത്.

ഒരു ഇടവേളയ്ക്ക് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാല്‍ സലാം' എന്ന ചിത്രത്തിലാണ് വിഷ്ണു ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധയമാണ്.

2010 ലാണ് വിഷ്ണു വിശാല്‍ ആദ്യം വിവാഹിതനാവുന്നത്. രജനി എന്ന പെണ്‍കുട്ടിയെയാണ് താരം വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ആര്യന്‍ എന്ന പേരിലൊരു മകനും നടന് ജനിച്ചിരുന്നു. എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് 2018 ല്‍ വിഷ്ണു ഭാര്യയുമായി വേര്‍പിരിയുന്നത്. പിന്നീടാണ് ബാഡ്മിന്റന്‍ താരം കൂടിയായ ജ്വാല ഗുട്ടയുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X