ഒരുപാട് പേര്‍ ചതിച്ചു!! കുറെ നഷ്ടങ്ങളുണ്ടായി, വിചിത്രമായ വർഷത്തെ കുറിച്ച് വിഷ്ണു വിശാൽ
കരിയറിൽ ഏറെ മികച്ച വർഷമായിരുന്നു 2018.
2018 അവസാനിക്കുമ്പോൾ എല്ലാവർക്കും പറയാനുണ്ടാകും നല്ലതും മോശവുമായ ഒരുപാടു കഥകൾ. സിനിമ മേഖലയെ സംബന്ധിച്ച് മികച്ച വർഷമായിരുന്നു 2018. മികച്ച ഒരുപിടി സിനിമകൾ സമ്മാനിച്ച ഒരു വർഷമായിരുന്നു 2018. അതുപോലെ തന്നെ ലോക സിനിമയിൽ തന്നെ ഇന്ത്യൻ സിനിമയുടെ പേര് ഉയർന്ന് കേട്ടതും ഇതേ വർഷം തന്നെയായിരുന്നു.
തെന്നിന്ത്യൻ സിനിമയിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു രാക്ഷസൻ. തമിഴിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഒരു ഹൈപ്പുമില്ലാതെ വന്നിട്ട് വൻ വിജയം നേടിയ ചിത്രമായിരുന്നു ഇത്. രാക്ഷസൻ വൻ വിജയമായിരുന്നെങ്കിലും അതിലെ നടൻ വിഷ്ണു വിശാലിന് മോശമായ പല സന്ദർഭത്തിലൂടെ പോകേണ്ടി വന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ 2018നെ കുറിച്ചാണ്....

കരിയറിൽ ഏറെ മികച്ച വർഷം
കരിയറിൽ ഏറെ മികച്ച വർഷമായിരുന്നു 2018. എന്നാൽ സ്വാകാര്യ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. കരിയറും ജീവിതവും എടുത്തു നോക്കിയാൽ ലാഭ നഷ്ടങ്ങൾ ഏകദേശം ഒരുപോലെയാണ്. രാക്ഷസൻ കരിയറിൽ വൻ ഹിറ്റ് സമ്മാനിച്ചപ്പോൾ വ്യക്തി ജീവിതത്തിൽ നിരവധി നഷ്ടങ്ങളായിരുന്നു താരത്തിന്. 2018 നെ കുറിച്ച് വിഷ്ണ വിശാൽ കുറിച്ചത് ഇങ്ങനെയാണ്.

വിചിത്രമായ വർഷം
ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 2018 തന്റെ ജീവിതത്തിലെ ഒരു മനോഹരമായ വർഷമായിരുന്നു. രക്ഷസൻ എന്ന മനോഹരമായ സിനിമ തന്നെ തേടി വരുകയും അതു സൂപ്പർ ഹിറ്റാകുകയും ചെയ്തു. അത് തനിയ്ക്ക് ലഭിച്ച മനോഹരമായ സമ്മാനമായിരുന്നെന്നും താരം പറഞ്ഞു. കൂടാതെ സിൽക്കുവാർപട്ടി സിങ്കം എന്ന് ചിത്രം തന്നെ തേടി എത്തുകയും ചെയ്തിരുന്നു.

വ്യക്തി ജീവിതത്തിലെ നഷ്ടങ്ങൾ
വ്യക്തി ജീവിതത്തിലെ നഷ്ടങ്ങളെ കുറിച്ചും താരം താരം ട്വിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.2018 ൽ നിരവധി പേർ തന്നെ ചതച്ചു. ജീവിതത്തിലെ യഥാർഥ സുഹൃത്തുക്കൾ ആരാണെന്ന് അറിയാനും സാധിച്ചെന്നും താര പറഞ്ഞു. കൂടാതെ 2018 ൽ വ്യക്തി ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ സഹിക്കേണ്ടി വന്നു. ഇനി അടുത്തത് 2019 എന്ന പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

വിവാഹമോചനം
നാലു വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് വിഷ്ണു വിശാലും നടൻ കെ നടരാജന്റെ മകൾ രഞ്ജിനിയും തപ്പിൽ ബന്ധം വേർ പിരിഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തോളമായി ഇവർ വേർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. 2018 ലായിരുന്നു നിയമപരമായി ഇവർ വേർ പിരിഞ്ഞത്. വിഷ്ണു വിശാലിനും രഞ്ജിനിയ്ക്കും ഒരു മകനുണ്ട്. കോളജ് കാലം മുതലെ സുഹൃത്തുക്കളായിരുന്ന ഇവർ 2011 ലായിരുന്നു വിവാഹിതരായത്.

2009 മുതൽ സിനിമയിൽ
2009 മുതലാണ് വിഷ്ണു വിശാൽ സിനിമയിൽ സജീവമാകുന്നത്. ശരണ്യ മോഹൻ നായികയായി എത്തിയ വെണ്ണില കബടിക്കൂട്ടമായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഈ ചിത്രത്തിൽ താരത്തിന് പുരസ്കാരങ്ങൾ തേടി എത്തിയിരുന്നു. ഇതിനു ശേഷം പുറത്തിങ്ങിയ ചിത്രങ്ങൾക്ക് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം താരത്തിന് ഹൈക്ക് നൽകിയ ചിത്രമായിരുന്നു രാക്ഷസൻ. സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ഈ ചിത്രം.


Click it and Unblock the Notifications











