75 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മകനെ കണ്ടു! സന്തോഷം പങ്കുവെച്ച് വിഷ്ണു വിശാല്‍

By Midhun Raj

രാക്ഷസന്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ നടനാണ് വിഷ്ണു വിഷാല്‍. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. രാക്ഷസന് പിന്നാലെയാണ് വിഷ്ണു വിശാലിന് കേരളത്തിലും നിരവധി ആരാധകരുണ്ടായത്. രാക്ഷസന് പിന്നാലെ ജ്വാല ഗുട്ടയുമായി പ്രണയത്തിലായതോടെയാണ് നടന്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

ആദ്യ ഭാര്യയുമായുളള വിവാഹ മോചനത്തിന് പിന്നാലെയാണ് ബാഡ്മിന്റെണ്‍ താരമായ ജ്വാലയുമായി നടന്‍ പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ഇവരുടെ വിവാഹം എന്നായിരിക്കും നടക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോക് ഡൗണ്‍ കാലത്ത് പരസ്പരം മിസ് ചെയ്യുന്നതായി വിഷ്ണുവും ജ്വാലയും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.

അടുത്തിടെയാണ് മകന്‍ ആര്യനെയും

അടുത്തിടെയാണ് മകന്‍ ആര്യനെയും ലോക്ഡൗണ്‍ കാലത്ത് മിസ് ചെയ്യുന്നതായി വിഷ്ണു വിശാല്‍ പറഞ്ഞത്. മകനെ കാണാനായി കാത്തിരിക്കുകയാണെന്നും എല്ലാം ഒകെയായിട്ടു വേണം അവന്‌റെ അരികിലെത്താന്‍ എന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മകന്‌റെ ചിത്രം പങ്കുവെച്ചായിരുന്നു വിഷ്ണു വിശാല്‍ അന്ന് എത്തിയത്. വിവാഹ മോചനശേഷവും മകന്റെ കാര്യത്തിനായി ഒരുമിക്കുമെന്ന് വിഷ്ണു വിശാലും മുന്‍ഭാര്യയും പറഞ്ഞിരുന്നു.

വിവാഹ മോചനത്തിന് പിന്നാലെ

വിവാഹ മോചനത്തിന് പിന്നാലെ സുഹൃത്തുക്കളായി കഴിയുകയാണ് വിഷ്ണു വിശാലും മുന്‍ഭാര്യ രജിനി നടരാജനും. രാക്ഷസന്‌റെ വിജയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹ മോചിതരായത്. ഒരു വര്‍ഷത്തോളം വേര്‍പിരിഞ്ഞു താമസിച്ചതിന് ശേഷമാണ് വിഷ്ണുവും രജിനിയും വിവാഹ മോചനം നേടിയത്.

അതേസമയം

അതേസമയം ലോക് ഡൗണ്‍ കാലത്ത് 75 ദിവസത്തിന് ശേഷം മകനെ കണ്ടതിന്റെ സന്തോഷം വിഷ്ണു വിശാല്‍ പങ്കുവെച്ചിരുന്നു. തന്റെ ട്വിറ്റര്‍ പേജിലായിരുന്നു മകനൊപ്പമുളള ചിത്രം പങ്കുവെച്ച് താരം ഇക്കാര്യം അറിയിച്ചത്. വിഷ്ണു വിശാലിന്റെ പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

സുഹൃത്തുക്കള്‍

സുഹൃത്തുക്കള്‍ വഴിയാണ് കാമുകി ജ്വാല ഗുട്ടയുമായി വിഷ്ണു വിശാല്‍ അടുത്തത്. തുടര്‍ന്ന് തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. രണ്ട് പേരും ആദ്യ വിവാഹത്തില്‍ നിന്നും വിവാഹ മോചനം നേടിയവരാണ്. നിലവില്‍ കൊറോണ കാലത്ത് രണ്ടു പേരും രണ്ട് സ്ഥലങ്ങളിലാണുളളത്. കൊറോണയ്ക്ക് മുന്‍പ് എഫ് ഐആര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു നടന്‍.

ലോക്ക് ഡൗണ്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സിനിമയുടെ ജോലികള്‍ നിര്‍ത്തിവെച്ചത്. പിന്നാലെയായിരുന്നു വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് ജ്വാല എത്തിയത്. കാമുകിയ്ക്ക് നടന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. സാരമില്ല. ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനം. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കൂ എന്നാണ് വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്. ജ്വാല ഗുട്ടയുടെ ട്വീറ്റും അതിന് വിഷ്ണു വിശാല്‍ നല്‍കിയ മറുപടിയും വൈറലായി മാറിയിരുന്നു.

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X