വേദന സഹിക്കാനാവുന്നില്ല! പരിക്കിനെക്കുറിച്ച് രാക്ഷസന്‍ നായകനായ വിഷ്ണു വിശാല്‍ പറയുന്നത്? കാണൂ!
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ ഏറ്റെടുത്ത സിനിമകളിലൊന്നാണ് രാക്ഷസന്‍. നായകനായെത്തിയ വിഷ്ണു വിശാലിന്റെ കരിയര്‍ കൂടിയാണ് ഈ ചിത്രത്തിലൂടെ മാറി മറിഞ്ഞത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ താരത്തില് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയായിരുന്നു ചിത്രത്തിലേത്. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വിഷ്ണു വിശാല്‍ വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. അടുത്തിടെയായിരുന്നു അദ്ദേഹം നിയമപരമായി വിവാഹമോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സ്റ്റണ്ട് സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ട്വിറ്ററിലൂടെ താരം തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയിലുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു. കൈക്കാണ് താരത്തിന് പരിക്കേറ്റത്. എപ്പോഴും ജീവിതം അത്ര എളുപ്പമല്ലെന്നും സ്റ്റണ്ട് ചിത്രീകരണത്തിനിടയിലാണ് തനിക്ക് പരിക്കേറ്റതെന്നും താരം പറയുന്നു.

കടുത്ത വേദനയിലൂടെയാണ് താനിപ്പോള്‍ കടന്നുപോകുന്നതെന്നും താരം കുറിച്ചിട്ടുണ്ട്. സ്റ്റണ്ട് കോറിയോഗ്രാഫര്‍മാരുടെ പ്രയത്‌നത്തെക്കുറിച്ച് എപ്പോഴും ഓര്‍ക്കാറുണ്ടെന്നും അവര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടെന്നും വിഷ്ണു വിശാല്‍ കുറിച്ചിട്ടുണ്ട്. താരത്തിന്റെ അടുത്ത സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലാണ് പരിക്ക് പറ്റിയെന്ന വാര്‍ത്തയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ട്വീറ്റ് വൈറലായി മാറിയിരുന്നു. നിരവധി പേരാണ് താരത്തെ ആശ്വസിപ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്. പൂര്‍വ്വാധികം ശക്തിയോടെ താരം തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു പലരും കുറിച്ചത്.


Click it and Unblock the Notifications











