പ്രണയത്തിലാവുന്ന പതിനെട്ടുകാരന്റെ മനസല്ല ഇന്ന് എനിക്ക്, വിവാഹത്തെ കുറിച്ച് വിഷ്ണു വിശാൽ
രാക്ഷസൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിഷ്ണു വിശാൽ. അമല പോൾ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥാനായിട്ടായിരുന്നു വിഷ്ണു വിശാൽ എത്തിയത്. ചിത്രം തിയേറ്ററുകളിൽ കയ്യടി നേടുമ്പോൾ വിഷ്ണു വിശാലിന്റെ വിവാഹമോചന വാർത്ത പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരുന്നു. വിവാഹ മോചനത്തെ കുറിച്ച് താരം തന്നെയായിരുന്നു വെളിപ്പെടുത്തിയത്.
വിവാഹ മോചനത്തിന് ശേഷം വിഷ്ണു വിശാലിനെ കുറിച്ച് നിരവധി കഥകൾ പ്രചരിച്ചിരുന്നു. അമല പോളുമായി പ്രണയത്തിലാണെന്നുള്ള വാർത്ത കോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. തുടർന്ന് നടൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. പിന്നീട് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി പ്രണയത്തിലാണെന്നും വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയായിരുന്നു. എന്നാൽ ഇത് സത്യമാണെന്ന് താരം പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിത ജ്വാല ഗുട്ടയുമായ പ്രണയത്തിലാകാനുള്ള കാരണം വെളിപ്പെടുത്തി വിഷ്ണു വിശാൽ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ഹൃദയത്തിൽ പ്രണയത്തിന് സ്ഥാനമില്ലായിരുന്നു. എന്നെ സംബന്ധിച്ചടത്തോളം പ്രണയം എന്നത് വിവാഹമായിരുന്നു. ആ അധ്യായം എന്നിൽ ഒരിക്കൽ അടയുകയും ചെയ്തിരുന്നു. നീണ്ട കുറെ വർഷങ്ങൾ ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. അതൊരിക്കലും മറക്കുവാനും എളുപ്പമല്ല. എന്നാൽ ജീവിതത്തിൽ എല്ലാം പങ്കുവെയ്ക്കാൻ ഒരു കൂട്ട് വേണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ഒരാൾ ജീവിതത്തിൽ തീർച്ചയായും വേണം.

വിവാഹ മോചനത്തിന് ശേഷമാണ് ഞാൻ ജ്വാല ഗുട്ടയെ കാണുന്നതും അടുത്ത് സമയം ചിലവഴിക്കുന്നതും. അവൾ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളിൽ എന്നെ ആകർഷിച്ചത്.ജ്വാലയും ജീവിതത്തിൽ വേർപിരിയലിലൂടെ കടന്നു പോയ ആളാണ് . ഞങ്ങൾ സംസാരിച്ചു, പരസ്പരം മനസിലാക്കി. എല്ലാം നന്നായി പോകുന്നു എന്നും വിശാൽ വിഷ്ണു പറഞ്ഞു. 18 വയസ്സുകാരന്റെ പ്രണയമല്ല എന്റെ മനസ്സിൽ ഇപ്പോൾ ഉള്ളത്.പക്വതയുള്ള വ്യക്തിയായി, പ്രാക്ടിക്കലായി. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് നോക്കാം .

യഥാർത്യം അറിയാതെ ഒരാളുടെ ജീവിതത്തെ പറ്റി മറ്റുള്ളവർ പല കാര്യങ്ങളും പറഞ്ഞ് നടക്കും. എന്റെ കാര്യത്തിൽ , അത് ഏറെ വിഷമിപ്പിച്ചു. ജ്വാലയുമായുള്ള ബന്ധം കാരണമാണ് ഞാൻ വിവാഹമോചിതനായതെന്നുള്ള വാർത്തകൾ ചിലർ പ്രചരിച്ചിരുന്നു. അതുപോലെ രാക്ഷസൻ ചെയ്ത സമയത്ത് ഞാൻ അമല പോളുമായി പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ വന്നിരുന്നെന്നും വിഷ്ണു വിശാൽ പറഞ്ഞു.

വിഷ്ണു വിശാലുമായുള്ള വിവാഹത്തെ കുറിച്ച് ജ്വാല ഗുട്ട വെളിപ്പെടുത്തിയിരുന്നു. . അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു വിഷ്ണു വിശാലുമായുളള വിവാഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞ്. വിഷ്ണുവുമായുളള വിവാഹം ഉടനുണ്ടാകുമെന്നാണ് ജ്വാല ഗുട്ട അറിയിച്ചിരിക്കുന്നത്. തിയ്യതി ഉറപ്പിച്ച ശേഷം വിവാഹത്തെ സംബന്ധിച്ചുളള ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നും ജ്വാല പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല


Click it and Unblock the Notifications











