9 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു! രാക്ഷസന്‍ നായകന്‍ വിവാഹ മോചിതനായി! മകനൊപ്പം തുടരുമെന്നും താരം!

തമിഴകം ഒന്നടങ്കം കൊണ്ടാടിയ സിനിമയായിരുന്നു രാക്ഷസന്‍. രാംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൊണ്ടാടിയ സിനിമകളിലൊന്ന് കൂടിയാണിത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ സിനിമകളിലെ മികച്ച സൈക്കോ ത്രില്ലറാണ് ഇതെന്ന് നിസംശയം പറയാം. വില്ലനും നായകനും ഒരുപോലെ കൈയ്യടി നേടിയ സിനിമയായിരുന്നു ഇത്. അമല പോളായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. തന്റെ കഥാപാത്രത്തിന് അധികം പ്രാധാന്യമില്ലെന്നും സിനിമ മികച്ചതായിരിക്കുമെന്ന വിശ്വാസത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് താരം പറഞ്ഞിരുന്നു. സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമയില്‍ നായകനായ അരുണിനെ അവതരിപ്പിച്ചത് വിഷ്ണു വിശാലായിരുന്നു.

സിനിമാമോഹിയായ അരുണ്‍ തിരക്കഥയുമായി നിര്‍മ്മാതാക്കളുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയും സൈക്കോ കില്ലറെക്കുറിച്ചുള്ള കഥ ഏറ്റെടുക്കാന്‍ ആരും തയ്യാറാവുന്നുമില്ല. തിരക്കഥ തയ്യാറാക്കുന്നതിന് മുന്നോടിയായി ഇതേക്കുറിച്ച് അരുണ്‍ ആഴത്തിലുള്ള പഠനം നടത്തിയിരുന്നു. സിനിമാമോഹവുമായി നടക്കുന്നതിനിടയില്‍ കുടുംബഭാരം കൂടി ചുമലിലായതോടെ ആശ്രിത നിയമനത്തിലൂടെ അരുണ്‍ പോലീസില്‍ പ്രവേശിക്കുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന സിനിമയില്‍ അരുണെന്ന നായകനെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഈ താരം. താന്‍ വിവാഹമോചനം നേടിയെന്ന വാര്‍ത്തയുമായാണ് താരമെത്തിയിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

വിവാഹ മോചനം നേടി

വിവാഹ മോചനം നേടി

താനും രജനിയും തമ്മിലുള്ള വിവാഹം വേര്‍പിരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത് വിഷ്ണു തന്നെയായിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. നാളുകളായി തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണെന്നും ഇപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തിയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. രാക്ഷസന്‍ മുന്നേറുമ്പോള്‍ നായകനെയും വില്ലനെയും കുറിച്ചുള്ള കാര്യങ്ങള്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലാണ് താരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

മകന്റെ രക്ഷിതാക്കളായി തുടരും

മകന്റെ രക്ഷിതാക്കളായി തുടരും

മകന്റെ രക്ഷിതാക്കളായി തങ്ങള്‍ തുടരുമെന്നും അവന്റെ കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം പറയുന്നു.അവന് നല്ലത് മാത്രം നല്‍കുക എന്ന കാര്യത്തിനാണ് തങ്ങള്‍ ഇരുവരും പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. മകനൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്.

സുഹൃത്തുക്കളായി തുടരും

സുഹൃത്തുക്കളായി തുടരും

വിവാഹ ബന്ധം വേര്‍പിരിഞ്ഞുവെങ്കിലും തങ്ങള്‍ ഇരുവരും എന്നും സുഹൃത്തുക്കളായി തുടരുമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഒരുകാലത്ത് ഭാര്യ ഭര്‍ത്താക്കന്‍മാരായിരുന്നവരില്‍ പലരും പില്‍ക്കാലത്ത് അടുത്ത സുഹൃത്തുക്കളായി തുടരാറുണ്ട്. വിവാഹ മോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് താരം വ്യക്തമാക്കിയിട്ടില്ല. ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും നിമയപരമമായി ഇപ്പോഴാണ് വേര്‍പിരിഞ്ഞതെന്നുമാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

സ്വകാര്യതയെ മാനിക്കണം

സ്വകാര്യതയെ മാനിക്കണം

ഇനിയും നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ച് മുന്നേറാനാണ് തങ്ങളുടെ തീരുമാനം. ഞങ്ങളുടെ കുടുംബത്തെയും മകനേയും കരുതി സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. പാപ്പരാസികളും സെലിബ്രിറ്റികളെ വിടാതെ പിന്തുടരാറുണ്ട്. അമല പോളായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു താരത്തിന്റേത്.

 പ്രണയവിവാഹമായിരുന്നു

പ്രണയവിവാഹമായിരുന്നു

കെ നടരാജിന്റെ മകളായ രജനിയും വിഷ്ണുവും പ്രണയിച്ച് വിവാഹിതരായവരായിരുന്നു. കോളേജില്‍ ജൂനിയറായി പഠിച്ച രജനിയുമായുള്ള സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴി മാറുകയായിരുന്നു. 2011ലായിരുന്നു ഇരുവരും വിവാഹിതരായത്. ഇവര്‍ക്കൊരു മകനുണ്ട്. അവന്റെ കാര്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഒരുമിക്കുമെന്ന് താരം പറയുന്നു. അവന്റെ രക്ഷിതാക്കളെന്ന നിലയില്‍ മികച്ചതെല്ലാം നല്‍കാനാണ് ശ്രമിക്കുന്നത്.

ഞെട്ടലോടെ ആരാധകര്‍

ഞെട്ടലോടെ ആരാധകര്‍

ബോക്‌സോഫീസില്‍ ഗംഭീര വിജയവുമായി മുന്നേറുകയാണ് രാക്ഷസന്‍. ത്രില്ലര്‍ സിനിമകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചതെന്ന വിശേഷണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിക്കാമെന്ന് വ്യക്തമാക്കി വിഷ്ണു വിശാല്‍ തന്നെ സമീപിച്ചിരുന്നുവെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സൈക്കോ ത്രില്ലര്‍ സിനിമയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പലരും നായകനെ അവതരിപ്പിക്കാനായി വിസമ്മതിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. വിഷ്ണു വിശാലെന്ന നായകന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നായകന്‍ വിവാഹ മോചനം നേടിയെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍.

കരിയര്‍ മാറി മറിഞ്ഞു

കരിയര്‍ മാറി മറിഞ്ഞു

വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെ 2009ലാണ് വിഷ്ണു സിനിമയില്‍ തുടക്കം കുറിച്ചത്. ചെറിയ വേഷങ്ങളുമായി മുന്നേറുന്നതിനിടയിലാണ് രാക്ഷസനിലെ നായകനായത്. അതാവട്ടെ അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മാറുകയായിരുന്നു. വില്ലനും നായകനും നിറഞ്ഞ കൈയ്യടി നേടിയെന്നതാണ് പ്രധാന സവിശേഷത.യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. വില്ലനെ അവതരിപ്പിക്കാനായി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് ശരവണനും തുറന്നുപറഞ്ഞിരുന്നു.

ട്വീറ്റ് കാണാം

വിഷ്ണു വിശാലിന്റെ ട്വീറ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X