കാമുകിയെ ആദ്യമായി കണ്ടുമുട്ടിയത് അന്നാണ്! ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് നടന്‍ വിഷ്ണു വിശാൽ

2018 ല്‍ തമിഴ്‌നാട്ടില്‍ ഏറ്റവുമധികം തരംഗമുണ്ടാക്കിയ സിനിമയാണ് രാക്ഷസന്‍. സിനിമയിലൂടെയാണ് നടന്‍ വിഷ്ണു വിശാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നതും. രാക്ഷസന്‍ ഹിറ്റായതിന് പിന്നാലെ താരത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാര്‍ത്തകളും വന്നു. രാക്ഷസിനില്‍ നായികയായിരുന്ന അമല പോളിന്റെ പേരിലും ഗോസിപ്പുകളുണ്ടായിരുന്നു.

എന്നാല്‍ താനും ഭാര്യ രജനിയും ഒരു വര്‍ഷത്തിന് മുകളിലായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്നും താരം പറഞ്ഞു. പിന്നാലെ ജ്വാല ഗുട്ടയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും താരം പറഞ്ഞു. ഇതോടെ കഴിഞ്ഞ കാലങ്ങളില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ചര്‍ച്ചയാക്കപ്പെട്ട പ്രണയമാണ് നടന്‍ വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും. തന്റെ വിവാഹമോചനത്തിന് ശേഷമാണ് ജ്വാലയുമായി കണ്ടുമുട്ടിയതെന്നായിരുന്നു വിഷ്ണു നല്‍കിയ വിശദീകരണം.

vishnu-vishal

അവള്‍ വളരെ പോസിറ്റീവ് ആയ വ്യക്തിയാണ്. അതാണ് അവളില്‍ ഏറ്റവും ഇഷ്ടമുള്ളത്. പരസ്പരം സംസാരിച്ച് മനസിലാക്കിയതിന് ശേഷമാണ് അവരുമായി അടുത്തതെന്നും ആദ്യമായി പ്രണയത്തിലാകുന്ന പതിനെട്ടുകാരന്റെ മനസല്ല, തനിക്കെന്ന് വിഷ്ണു പറഞ്ഞിരുന്നു. ഒപ്പം തന്റെ പ്രണയബന്ധങ്ങളെ കുറിച്ച് പ്രചരിച്ചതൊന്നും സത്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി സംസാരിക്കവേ ഒരുപാട് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് വിഷ്ണു വിശാല്‍. ആരാധകന്റെ ചോദ്യത്തിന് താനും ജ്വാലയും ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ സഹോദരിയുടെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ സംഗീത് പരിപാടിയില്‍ വെച്ചാണ് ആദ്യമായി ജ്വാലയെ കണ്ടുമുട്ടുന്നത്.

vishnu-vishal

അവിടുന്ന് സൗഹൃദം ആരംഭിച്ചു. പിന്നീട് അടുപ്പം പ്രണയമാവുകയായിരുന്നു. ജ്വാലയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വന്നതോടെയാണ് ഇവരുടെ പ്രണയം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഇതോടെയാണ് ഗോസിപ്പുകള്‍ വന്നത്. ജ്വാലയുമായിട്ടുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായത് എന്നതൊക്കെ സത്യമല്ല. വിവാഹമോചനത്തിന്റെ യഥാര്‍ഥ കാരണം തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും വിഷ്ണു നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X