നായികമാരുമായി അടുത്തിടപഴകിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്! വിവാഹമോചനത്തെക്കുറിച്ച് വിഷ്ണു വിശാല്‍

തമിഴകത്തെ മികച്ച സിനിമകളിലൊന്നായ രാക്ഷസന്‍ നായകന്‍ ഭാര്യയുമായി വിവാഹമോചനം നേടിയെന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു താനും ഭാര്യയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വിഷ്ണു വിശാല്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. മകന്റെ കാര്യങ്ങള്‍ക്കായി തങ്ങള്‍ ഒരുമിക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണു ഇപ്പോള്‍. രജനിയുമായി പിരിഞ്ഞുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും തനിക്ക് വിശ്വസിക്കാനായിട്ടില്ലെന്നും താരം പറയുന്നു.

അധികമാരോടും മിണ്ടാതെ വലിയ സൗഹൃദങ്ങളൊന്നുമില്ലാതെ തന്നിലേക്ക് ഉള്‍വലിഞ്ഞ് കഴിഞ്ഞൊരു സമയമുണ്ടായിരുന്നു. സിനിമയിലെത്തിയപ്പോള്‍ ഇതെല്ലാം മാറി. സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി വരാനായി നായികമാരുമായി അടുത്തിഴപഴകാറുണ്ടായിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് ഇക്കാര്യം ഉള്‍ക്കൊള്ളാനായിരുന്നില്ല. താന്‍ ഇദ്ദേഹത്തെയല്ലല്ലോ താന്‍ വിവാഹം ചെയ്തതെന്നായിരുന്നു അവള്‍ പറഞ്ഞത്. ഇതോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

Vishnu Vishal

മകന്റെ കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും ഇന്നും അവള്‍ തനിക്ക് പ്രിയപ്പെട്ടവളാണന്നും വിഷ്ണു വിശാല്‍ പറയുന്നു. രാക്ഷസന്‍ സൂപ്പര്‍ഹിറ്റായി മാറുന്നതിനിടയിലായിരുന്നു രജനിയും വിഷ്ണുവും വേര്‍പിരിഞ്ഞത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X