അമല പോളിനൊപ്പമുളള പഴയ ചിത്രങ്ങളുമായി വിഷ്ണു വിശാല്‍! നടിയുടെ ട്വീറ്റിന് മറുപടിയുമായി താരം

By Prashant V R

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരങ്ങളാണ് വിഷ്ണു വിശാലും അമലാ പോളും. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം രണ്ട് പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രം വലിയ വിജയം നേടിയിരുന്നു. സിനിമയില്‍ വിഷ്ണു വിശാലിന്റെ നായികയായിട്ടാണ് അമല അഭിനയിച്ചത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരങ്ങളാണ് ഇരുവരും.

vishnu vishal-amala paul

അമലാ പോളിന്റെതായി വന്ന പുതിയ ട്വീറ്റിന് വിഷ്ണു വിശാല്‍ നല്‍കിയ മറുപടി ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സെല്‍ഫ് ലവിനെക്കുറിച്ചുളള റുനെ ലാസ്വലിയുടെ ഉദ്ധരണി പങ്കുവെച്ചുകൊണ്ടായിരുന്നു അമല പോള്‍ എത്തിയത്. "അത് എത്രമാത്രം മോഹിപ്പിക്കുന്നതാണ്, ആ നിമിഷം നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഇരട്ട ജ്വാല, സംരക്ഷകന്‍, ആത്മമിത്രം, പ്രിയപ്പെട്ട, പ്രത്യാശയുടെ പവിത്രമായ ആത്മാവ്, സ്വാതന്ത്ര്യത്തിന്റെ മന്ത്രം, പ്രവാചകന്‍, ബുദ്ധന്‍, സ്പിരിറ്റ് ഗൈഡ്, ദിവ്യപ്രതിഭ, നായകന്‍, രോഗശാന്തി എന്നിവയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുന്ന നിമിഷം. ഇതായിരുന്നു അമല ട്വിറ്ററില്‍ പങ്കുവെച്ച വാക്കുകള്‍.

അമലയുടെ ട്വീറ്റിന് മറുപടിയായി നടിക്കൊപ്പമുളള പഴയ രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിഷ്ണു വിശാല്‍ എത്തിയത്. "കുറച്ചുകാലം മുന്‍പ് ഞാന്‍ അത് മനസിലാക്കി, ഇതാ ഇവിടെ രാക്ഷസന്‍ സമയത്ത് എടുത്ത കുറച്ച് ചിത്രങ്ങള്‍. നിങ്ങളുടെ ജോലിയില്‍ എറ്റവും മികച്ചത് നിങ്ങളാണ്. അതിനാല്‍ ജോലി തുടരുക. നിങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുഭവപ്പെടും. വിഷ്ണു വിശാല്‍ കുറിച്ചു. വിഷ്ണുവിന്റെ അമലയുടെയും പുതിയ ട്വീറ്റുകള്‍ ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നു.

അടുത്തിടെ തന്റെ വിവാഹ മോചനത്തിന് കാരണം അമല പോളോ കാമുകി ജ്വാല ഗുട്ടയോ അല്ലെന്ന് വിഷ്ണു വിശാല്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍പ് അമലാ പോളുമായി നടന്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടന്‍ ഇത് നിഷേധിച്ചിരുന്നു. വിവാഹ മോചനത്തിന് ശേഷമാണ് കാമുകി ജ്വാലയെ കണ്ടുമുട്ടുന്നതെന്നും ഇത്തരത്തിലുളള ആരോപണങ്ങള്‍ തന്നെ വിഷമിപ്പിക്കുകയാണെന്നും നടന്‍ പറഞ്ഞിരുന്നു. 2011ലായിരുന്നു നടി രഞ്ജിനി നടരാജനുമായുളള വിഷ്ണുവിന്റെ വിവാഹം. 2018ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.

Read more about: vishnu vishal amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X