വിഷ്ണുവിനെ മിസ് ചെയ്യുന്നുവെന്ന് ജ്വാല! ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനമെന്ന് നടന്‍

By Midhun Raj

രാക്ഷസന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായ താരമാണ് വിഷ്ണു വിശാല്‍, ത്രില്ലര്‍ സിനിമയുടെ വിജയം നടന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. രാക്ഷസന്റെ വിജയത്തിന് പിന്നാലെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി നടന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. തുടര്‍ന്ന് ഇക്കാര്യം ശരിവെച്ച് ഇരുവരും രംഗത്തെത്തിയിരുന്നു.

ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് വിഷ്ണു വിശാല്‍ ജ്വാലയുമായി പ്രണയത്തിലായത്. രണ്ടു പേരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ജ്വാല ഗുട്ടയുടെതായി വന്ന പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇത്തവണ വിഷ്ണുവിനെ മിസ് ചെയ്യുന്നു എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ പുതിയ ചിത്രം വന്നിരിക്കുന്നത്.

അതേസമയം കാമുകിയുടെ

അതേസമയം കാമുകിയുടെ ട്വീറ്റിന് വിഷ്ണു വിശാല്‍ നല്‍കിയ മറുപടിയും തരംഗമായിരുന്നു. മുന്‍പ് ജ്വാലയെ വര്‍ഷങ്ങളായി അറിയാമെന്നും ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും വിഷ്ണു വിശാല്‍ പറഞ്ഞിരുന്നു. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല.

ഞങ്ങള്‍

ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞ് വാക്കുകളാണിവ. നടി രജനി നടരാജനായിരുന്നു വിഷ്ണു വിശാലിന്റെ ആദ്യ ഭാര്യ. ഒരു വര്‍ഷത്തോളം വേര്‍പിരിഞ്ഞു താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ മോചിതരായത്. തുടര്‍ന്നാണ് ജ്വാല ഗുട്ടയ്ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വിഷ്ണുവിനെ മിസ് ചെയ്യുന്നു

വിഷ്ണുവിനെ മിസ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടായിരുന്നു ജ്വാല ഗുട്ടയുടെ പുതിയ ട്വീറ്റ് വന്നത്. ഇതിന് താഴെയായി നടന്‍ കുറിച്ച മറുപടി ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. "സാരമില്ല. ഇപ്പോള്‍ സാമൂഹിക അകലമാണ് പ്രധാനം. എല്ലാവര്‍ക്കുമായി പ്രാര്‍ത്ഥിക്കൂ" എന്നാണ് വിഷ്ണു വിശാല്‍ ട്വീറ്റ് ചെയ്തത്. ജ്വാല ഗുട്ടയുടെ ട്വീറ്റും അതിന് വിഷ്ണു വിശാല്‍ നല്‍കിയ മറുപടിയും ഗോസിപ്പ് കോളങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അതേസമയം

അതേസമയം രാക്ഷസന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ സിലുക്കുവാരിപട്ടി സിങ്കം എന്ന ചിത്രമാണ് വിഷ്ണു വിശാലിന്റെതായി പുറത്തിറങ്ങിയത്. സിനിമയ്ക്ക് തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എഫ് ഐ ആറാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ത്രില്ലര്‍ ചിത്രം. വലിയ പ്രതീക്ഷകളോടെയാണ് നടന്റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. മലയാളി താരങ്ങളായ മഞ്ജിമ മോഹനും റീബ മോണിക്ക ജോണുമാണ് ചിത്രത്തിലെ നായികമാര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X