രാക്ഷസനു ശേഷം പോലീസ് വേഷത്തില്‍ വിഷ്ണു വിശാല്‍! പുതിയ ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്!
രാക്ഷസന്‍ എന്ന ചിത്രം വന്‍വിജയമായതിനു പിന്നാലെ തമിഴകത്ത് തിളങ്ങിനില്‍ക്കുകയാണ് നടന്‍ വിഷ്ണു വിശാല്‍. സൈക്കോ ത്രില്ലറായി പുറത്തിറങ്ങിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് ഗംഭീര സ്വീകരണം ലഭിച്ചു.
രാക്ഷസനു ശേഷം വിഷ്ണു വിശാല്‍ വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം വരികയാണ്. സിലുക്കുവാരുപട്ടി സിങ്കം എന്നു പേരിട്ടിരിക്കുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രവുമായിട്ടാണ് നടനെത്തുന്നതെന്നാണ് സൂചന. ഓവിയയും റെജീനയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 21നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. യോഗി ബാബു,ആനന്ദരാജ്, കരുണാകരന്‍,ലിവിംഗ്സ്റ്റണ്‍,സായി രവി,മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
ചെല്ല അയവു സംവിധാനം ചെയ്ത ചിത്രം വിഷ്ണു വിശാല്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. സിലുക്കുവാരുപട്ടി സിങ്കത്തിനു പുറമെ വിജയ് സേതുപതിക്കൊപ്പമുളള ഇദം പൊരുള്‍ യെവള്‍, ജഗജാല കില്ലാഡി തുടങ്ങിയ സിനിമകളും വിഷ്ണു വിശാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications