twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷ്ണു വിശാലിന് ഒപ്പം ചേര്‍ന്ന് ജ്വാല ഗുട്ട! പ്രണയജോഡികളുടെ പുതിയ വീഡിയോ പുറത്ത്

    By Midhun Raj
    |

    രാക്ഷസന്റെ വിജയത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിഷ്ണു വിശാല്‍. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെയും കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. രാക്ഷസന് പിന്നാലെ നടന്റെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ഇതിനിടെയാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയ്‌ക്കൊപ്പമുളള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

    തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ശരിവെച്ച് പിന്നീട് ജ്വാല ഗുട്ട തന്നെ രംഗത്തെത്തിയിരുന്നു. വിഷ്ണു വിശാലുമായുളള ബന്ധം സീരിയസാണെന്നാണ് ജ്വാല ഗുട്ട ഒരഭിമുഖത്തില്‍ സംസാരിക്കവേ തുറന്നുപറഞ്ഞത്.

    ഞങ്ങളുടെ ബന്ധത്തെക്കുറിച്ച്

    ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും നടി പറഞ്ഞിരുന്നു. ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാമെന്നും. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ടെന്നുമാണ് വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞത്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല.

    ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും

    ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. വിഷ്ണു വിശാല്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിവ. പരസ്പരം പിന്തുണച്ചുകൊണ്ടാണ് ഇരുവരും മുന്നേറികൊണ്ടിരിക്കുന്നത്. രാക്ഷസന്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിഷ്ണു വിശാലിന്റെ വിവാഹ മോചന വാര്‍ത്ത എല്ലാവരും അറിഞ്ഞത്. നടി രജനി നടരാജനായിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യ.

    ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു

    ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു താമസിച്ചതിന് ശേഷമാണ് ഇരുവരും വിവാഹ മോചിതരായത്. തുടര്‍ന്നാണ് ജ്വാല ഗുട്ടയ്‌ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ജ്വാല ഗുട്ടയ്‌ക്കൊപ്പമുളള വിഷ്ണു വിശാലിന്റെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

    അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ! അനു ഇമ്മാനുവലിനെക്കുറിച്ച് മിഷ്‌കിന്‍അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ! അനു ഇമ്മാനുവലിനെക്കുറിച്ച് മിഷ്‌കിന്‍

    വിഷ്ണുവിന്റെ എറ്റവും പുതിയ ചിത്രമായ

    വിഷ്ണുവിന്റെ എറ്റവും പുതിയ ചിത്രമായ എഫ് ഐ ആറിന്റെ ടീസര്‍ രണ്ട് മില്യണ്‍ കടന്നതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഇരുവരും എത്തിയത്. ആദ്യമായിട്ടാണ് വിഷ്ണു വിശാലും ജ്വാലയും ഒന്നിച്ചെത്തിയ ഒരു വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. മുന്‍പ് ഇരുവരുമൊന്നിച്ചുളള സെല്‍ഫി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

    25 വയസുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൂട്ടിയത്,മമ്മൂക്കയെക്കുറിച്ച് നിര്‍മ്മാതാവ്25 വയസുകാരന് ചെയ്യാന്‍ പറ്റാത്ത കാര്യമാണ് ഇദ്ദേഹം ചെയ്തുകൂട്ടിയത്,മമ്മൂക്കയെക്കുറിച്ച് നിര്‍മ്മാതാവ്

    രാക്ഷസന്റെ വമ്പന്‍ വിജയത്തിന്

    രാക്ഷസന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് വിഷ്ണു വിശാലിന്റെ മറ്റൊരു ത്രില്ലര്‍ ചിത്രമായ എഫ്ഐആറും എത്തുന്നത്. വലിയ പ്രതീക്ഷകളോടെയാണ് നടന്റെ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. മലയാളി താരങ്ങളായ മഞ്ജിമ മോഹനും റീബ മോണിക്ക ജോണുമാണ് ചിത്രത്തിലെ നായികമാര്‍.

    വീഡിയോ

    English summary
    vishnu vishal's video with jwala ghutta
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X