twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് സേതുപതിയുടെ സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവം! അമല പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍

    By Midhun Raj
    |

    തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച് മുന്‍നിര നായികയായി ഉയര്‍ന്ന താരമാണ് അമലാ പോള്‍. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. നായികാ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം തന്നെ സഹനടിയായും അമല സിനിമകളില്‍ അഭിനയിച്ചിരുന്നു. അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്തുകൊണ്ടായിരുന്നു നടി തെന്നിന്ത്യയില്‍ തിളങ്ങിയിരുന്നത്.

    കഴിഞ്ഞ ദിവസമായിരുന്നു വിജയ് സേതുപതിയുടെ പുതിയ ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയ കാര്യം അമല പോള്‍ അറിയിച്ചിരുന്നത്. നടിയുടെ എറ്റവും പുതിയ സിനിമയായ ആടൈയുടെ ടീസര്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു ഈ സംഭവം. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. പുറത്താക്കിയതിന്റെ കാരണം അമല തന്നെ ട്വിറ്ററിലൂടെ എല്ലാവരെയും അറിയിച്ചിരുന്നു. അതേസമയം അമല പോളിനെ പിന്തുണച്ച് നടന്‍ വിഷ്ണു വിശാല്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

    അമല പോള്‍ പറഞ്ഞത്

    അമല പോള്‍ പറഞ്ഞത്

    ആടൈ ടീസര്‍ പുറത്തിറങ്ങി വലിയ തരംഗമായ സമയത്താണ് പുതിയ സിനിമയില്‍ നിന്നും അമലയെ പുറത്താക്കിയിരുന്നത്. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തില്‍ നിന്നും നടി സ്വയം പിന്മാറിയതാണെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ അങ്ങനെയല്ല, വിഎസ്പി 33 എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്വീറ്റിലൂടെയായിരുന്നു അമല പോള്‍ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നത്.

    പുറത്താക്കിയതിന് കാരണം

    പുറത്താക്കിയതിന് കാരണം

    താന്‍ പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്നും അമല തുറന്നുപറഞ്ഞിരുന്നു. ചന്ദാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാതിയേന വേലുകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നിന്നുമാണ് അമല പോള്‍ പുറത്തായത്. ഒരു തരത്തിലും അഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും അമല പോള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. തന്റെ സിനിമ സുഹൃത്തുകളില്‍ നിന്നോ സഹതാരങ്ങളില്‍ നിന്നോ ഇതുവരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നതായി കേട്ടിട്ടില്ല. മാത്രമല്ല സാഹചര്യം കണക്കിലെടുത്ത് നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് സഹായവും ചെയ്തിരുന്നു.

    സിനിമ നന്നായി വരുക എന്നതാണ് പ്രധാനം

    സിനിമ നന്നായി വരുക എന്നതാണ് പ്രധാനം

    ഭാസ്‌കര്‍ ദ റാസ്‌കല്‍, അതോ അന്ത പറവൈ പോലെ എന്നീ സിനിമകളാണ് ഇതിന് ഉദാഹരണങ്ങളായി അമല പോള്‍ എടുത്തു പറഞ്ഞിരുന്നത്. കൂടാതെ ആടൈ എന്ന ചിത്രത്തിന് വേണ്ടി കുറഞ്ഞ പ്രതിഫലമാണ് വാങ്ങിയതെന്നും ജോലിയിലാണ് തന്റെ ശ്രദ്ധയെന്നും നടി പറഞ്ഞിരുന്നു. തനിക്ക് പണക്കൊതിയില്ലെന്നും തുറന്നുപറഞ്ഞ താരം സിനിമ നന്നായി വരുക എന്നതാണ് പ്രധാനമെന്നും പറഞ്ഞിരുന്നു. വിഎസ്പി 33യ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ കാര്യവും, യാത്രയ്ക്കും താമസത്തിനുമായി സ്വന്തം പണം മുടക്കിയ കാര്യവും അമല പറഞ്ഞു. ഈ സമയത്താണ് നിര്‍മ്മാതാവ് രത്‌നവേലുകുമാര്‍ പുറത്താക്കിയ വിവരം അറിയിച്ചത്.

    എന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ്

    എന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ്

    പുരുഷ മേധാവിത്വത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണിത്. ആടൈ ടീസര്‍ പുറത്തിറങ്ങിയ ശേഷം തന്നെക്കുറിച്ച് വളരെ തരംതാഴ്ന്നതും നിലവാരമില്ലാത്തതുമായ ആരോപണങ്ങളാണ് ഇന്‍ഡസ്ട്രിയില്‍ പറഞ്ഞു പരത്തുന്നത്. സിനിമ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ് ഇവര്‍ കരുതുന്നത്. വിജയ് സേതുപതി തെറ്റുകാരനല്ലെന്നും അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് താനെന്നും അമല പോള്‍ തുറന്നുപറഞ്ഞിരുന്നു. ഇത് മറുപടി മാത്രമല്ല തന്റെ വേദനയുടെ പ്രതികരണം കൂടിയാണെന്നും നടി തുറന്നുപറഞ്ഞു,

    വിഷ്ണു വിശാലിന്റെ പിന്തുണ

    വിഷ്ണു വിശാലിന്റെ പിന്തുണ

    ഇപ്പോള്‍ നടിയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് രാക്ഷസനില്‍ കുടെ അഭിനയിച്ച വിഷ്ണു വിശാല്‍. ട്വിറ്ററിലൂടെയായിരുന്നു വിഷ്ണു വിശാലിന്റെ പ്രതികരണം. ഒരു അഭിനേതാവ് ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് വിഷ്ണു വിശാല്‍ പറയുന്നു. എല്ലാ തവണയും നടീനടന്മാരുടെ ഭാഗത്താണ് തെറ്റെന്ന് മുന്‍വിധിയോടെ കാണുന്നവരാണ് പലരും. നിരവധി നിര്‍മ്മാതാക്കളില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്ന തനിക്ക് അത് തുറന്ന് പറയാന്‍ തോന്നിയെങ്കിലും ഇപ്പോഴും ഒരു മുതലാളി എന്ന നിലയില്‍ ഞങ്ങള്‍ അവര്‍ക്ക് ബഹുമാനം നല്‍കുകയാണ്. വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു

    ഫിദ സംവിധായകനൊപ്പം സായി പല്ലവി വീണ്ടും! നായകനായി നാഗചൈതന്യ! സിനിമയ്ക്ക് തുടക്കമായിഫിദ സംവിധായകനൊപ്പം സായി പല്ലവി വീണ്ടും! നായകനായി നാഗചൈതന്യ! സിനിമയ്ക്ക് തുടക്കമായി

    പ്രഭാസിന്റെ സാഹോ വിതരണാവകാശം സ്വന്തമാക്കി യഷ്രാജ് ഫിലിംസ്! വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക് പ്രഭാസിന്റെ സാഹോ വിതരണാവകാശം സ്വന്തമാക്കി യഷ്രാജ് ഫിലിംസ്! വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്ക്

    English summary
    vishunu vishal supports amala paul
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X