സൈമ അവാര്‍ഡ്‌സില്‍ രാക്ഷസനെ അവഗണിച്ചതിനെക്കുറിച്ച് വിഷ്ണു വിശാല്‍! ഞങ്ങള്‍ നേടിയത് പ്രേക്ഷക പിന്തുണ

By Midhun Raj

തെന്നിന്ത്യയില്‍ ഒന്നടങ്കം കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു രാക്ഷസന്‍, വിഷ്ണു വിശാല്‍ നായകനായ ചിത്രം തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ വിജയം നേടി. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ രാക്ഷസന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. തമിഴില്‍ രജനീകാന്ത് ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു.

അമലാ പോളായിരുന്നു വിഷ്ണു വിശാലിന്റെ നായിക

രാംകുമാര്‍ സംവിധാനം ചെയ്ത രാക്ഷസനില്‍ അമലാ പോളായിരുന്നു വിഷ്ണു വിശാലിന്റെ നായികയായി എത്തിയിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും രാക്ഷസന്‍ നേട്ടമുണ്ടാക്കിയിരുന്നു. വിഷ്ണു വിശാലിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. ചിത്രം പിന്നീട് തെലുങ്കില്‍ രാക്ഷസുഡു എന്ന പേരില്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

മികച്ച പ്രക്ഷക പ്രതികരണം ലഭിച്ച സിനിമ

എന്നാല്‍ മികച്ച പ്രക്ഷക പ്രതികരണം ലഭിച്ച സിനിമ പല ജനപ്രിയ അവാര്‍ഡുകളിലും പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. അടുത്തിടെ നടന്ന സൈമ ഫിലിം അവാര്‍ഡ്‌സിലും ചിത്രത്തിന് പുരസ്‌കാരം ഉണ്ടായിരുന്നില്ല. അതേസമയം അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ലെങ്കിലും സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുളള വിഷ്ണു വിശാലിന്റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. സൈമ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിഷ്ണു വിശാലിന്റെ പുതിയ ട്വീറ്റ് വന്നത്.

രാക്ഷസന്‍ ഒരു വിഭാഗത്തിലും

"രാക്ഷസന്‍ ഒരു വിഭാഗത്തിലും ഇടംപിടിക്കാതെ മറ്റൊരു സിനിമ അവാര്‍ഡ് കൂടി. പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ത്ഥ അവാര്‍ഡ്. ഈ സിനിമയോട് നിങ്ങള്‍ കാണിച്ച സ്‌നേഹത്തിന് നന്ദി. രാംകുമാര്‍ നിങ്ങളുടെ തിരക്കഥയില്‍ എനിക്ക് അഭിമാനം തോന്നുന്നു. ജിബ്രാന്‍ നല്‍കിയ പശ്ചാത്തല സംഗീതവും സാന്‍ ലോകേഷിന്റെ എഡിറ്റിങ്ങും അങ്ങനെ തന്നെ. വിഷ്ണു വിശാല്‍ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ച വാക്കുകളാണിവ.

രാംകുമാര്‍ എന്ന പോലീസ് ഓഫീസറായി

രാക്ഷസില്‍ രാംകുമാര്‍ എന്ന പോലീസ് ഓഫീസറായി ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു വിഷ്ണു വിശാല്‍ കാഴ്ചവെച്ചത്. സൈക്കോ കില്ലറെ കണ്ടെത്താനായി രാംകുമാര്‍ നടത്തുന്ന ശ്രമങ്ങളും തുടര്‍ന്നുനടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ കാണിച്ചത്. വിഷ്ണു വിശാലിനൊപ്പം ചിത്രത്തില്‍ സൈക്കോ വില്ലനായി എത്തിയ രാംകുമാറിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദ്യം മുതല്‍ അവസാനം വരെ

സിനിമ തുടങ്ങി ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന അനുഭവമായിരുന്നു രാക്ഷസന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്. വേറിട്ടൊരു പ്രമേയവും സംവിധാന മികവും താരങ്ങളുടെ പ്രകടനവുമെല്ലാം സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. തമിഴില്‍ കഴിഞ്ഞ വര്‍ഷം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമ കൂടിയായിരുന്നു രാക്ഷസന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X