മോനെക്കാണണം, മകനെക്കുറിച്ച് പറഞ്ഞ് വിഷ്ണു വിശാല്‍! ലോക് ഡൗണില്‍ അവനിങ്ങനെയെന്നും താരം

രാക്ഷസനെന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹരമായി മാറിയ താരമാണ് വിഷ്ണു വിശാല്‍. താരത്തിന്റെ സിനിമാജീവിതം തന്നെ മാറ്റിമറിച്ച ചിത്രം കൂടിയായിരുന്നു ഇത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൂടി തുടക്കം കുറിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയും താരമെത്തിയിരുന്നു. അടുത്തിടെയായിരുന്നു അദ്ദേഹം തന്റെ പുതിയ സിനിമയുടെ ടീസര്‍ പങ്കുവെച്ച് എത്തിയത്. ഇതിന് ശേഷമായാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും താന്‍ പങ്കാളിയാണെന്ന് വ്യക്തമാക്കിയത്.

ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം

മകനെക്കുറിച്ചുള്ള ട്വീറ്റുമായാണ് താരം കഴിഞ്ഞ ദിവസം എത്തിയത്. വെയ്റ്റിങ് റ്റു മീറ്റ് മൈ സണ്‍ ആര്യന്‍, എല്ലാം ഓക്കെയായിട്ട് വേണം അവന് അരികിലെത്താന്‍. ലോക് ഡൗണ്‍ സമയത്ത് മകന്‍ ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആര്യന്റെ പുതിയ ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം സുഹൃത്തുക്കളായി കഴിയുകയാണ് വിഷ്ണുവും മുന്‍ഭാര്യയും. മകന്റെ കാര്യത്തിനായി ഒരുമിക്കുമെന്ന് ഇരുവരും പറഞ്ഞിരുന്നു. വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Vishnu Vishal

രാക്ഷസന്‍ സിനിമ വിജയകരമായി മുന്നേറുന്നതിനിടയിലായിരുന്നു വിഷ്ണു വിശാലിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. രജനി നടരാജും വിഷ്ണുവും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിയമപരമായുള്ള വിവാഹമോചനം നേടിയെന്ന് വ്യക്തമാക്കി എത്തിയത് താരം തന്നെയായിരുന്നു. ഇതിന് ശേഷമായാണ് അമല പോളും വിഷ്ണുവും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ തന്റെ മനസ്സില്‍ പ്രണയത്തിന് സ്ഥാനമില്ലെന്നായിരുന്നു താരം പറഞ്ഞത്. പ്രണയം എന്നത് വിവാഹമായിരുന്നു. ആ അധ്യായം അടഞ്ഞു, എന്റേത് പ്രണയവിവാഹമായിരുന്നു. 11 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചവരാണെന്നും താരം പറഞ്ഞിരുന്നു. ഇനിയങ്ങോട്ടുള്ള ജീവിതത്തില്‍ ഒരുകൂട്ട് വേണമെന്ന് താനാഗ്രഹിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

വിവാഹമോചനത്തിന് ശേഷമാണ് താന്‍ ജ്വാലയെ പരിചയപ്പെട്ടതെന്ന് വിഷ്ണു പറഞ്ഞിരുന്നു. വളരെ പോസിറ്റീവായ വ്യക്തിയാണ് അവള്‍. അവളുടെ ക്യാരക്ടറില്‍ തനിക്ക് പ്രിയപ്പെട്ടത് അതാണെന്നും താരം പറഞ്ഞിരുന്നു. വേര്‍പിരിയലുകളിലൂടെ കടന്നുപോയവരാണ് തങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒരുമിച്ച് ചിത്രം പങ്കുവെക്കുമ്പോഴെല്ലാം വിവാഹത്തെക്കുറിച്ചാണ് ആരാധകര്‍ ചോദിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X