»   » വിശ്വരൂപം: ചൊവ്വാഴ്ച വിധി പറയും

വിശ്വരൂപം: ചൊവ്വാഴ്ച വിധി പറയും

Posted By:
Subscribe to Filmibeat Malayalam
Vishwaroopam
കമല്‍ഹാസന്റെ പുതിയ ചിത്രം വിശ്വരൂപത്തിന്റെ പ്രദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്ന കാര്യത്തില്‍ മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും.

കഴിഞ്ഞ ദിവസം സിനിമ കണ്ട് വിലയിരുത്തിയ ജഡ്ജി കെ വെങ്കടരാമനാണ് ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കണമെന്ന കമല്‍ഹാസന്റെ ഹര്‍ജിയില്‍ വിധി പറയുന്നത്. തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വിധി ചൊവ്വാഴചത്തേക്ക് മാറ്റുകയായിരുന്നു.
സിനിമ കണ്ട് വിലയിരുത്തിയശേഷമേ വിലക്ക് നീക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കൂ എന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ സംഘടനകളുടെ പരാതിയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് പ്രദര്‍ശനാനുമതി ചിത്രം ജഡ്ജിക്കുവേണ്ടി പ്രത്യേകമായി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

തമിഴ്‌നാട് സര്‍ക്കാരുമായി പ്രശ്‌നം ചര്‍ച്ച ചെയ്ത് തീര്‍ക്കാനുള്ള സാദ്ധ്യതകള്‍ ആരായാനും കമലഹാസനോട് കോടതി നിര്‍ദ്ദേശിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയും ചില മുസ്ലീം സംഘടനകളുടെ ആവശ്യവും മുന്‍നിര്‍ത്തിയാണ് വിശ്വരൂപത്തിന്രെ പ്രദര്‍ശനം തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തടഞ്ഞത്. മുസ്‌ളീങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ചാണ് സംഘടനകള്‍ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്

അതിനിടെ ചിത്രത്തിന്റെ റിലീസിങ് തമിഴ്‌നാട്ടില്‍ തടഞ്ഞത് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ തമിഴ് സംഘടനകള്‍ രംഗത്ത് എത്തി. സിനിമയ്‌ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധി അഭ്യര്‍ഥിച്ചു.

കമലുമായി ചര്‍ച്ച നടത്തി ഉചിത പരിഹാരത്തിന് ശ്രമിക്കണമെന്ന് സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കമലിന് പിന്തുണയുമായി കഴിഞ്ഞ ദിവസം സൂപ്പര്‍താരം രജനീകാന്ത് രംഗത്ത് എത്തിയിരുന്നു. സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടഞ്ഞത് കലാകാരന്മാര്‍ക്കെതിരായ നീക്കമാണെന്ന് സംവിധായകന്‍ ഭാരതിരാജ പറഞ്ഞു.

English summary
The Madras high court today postponed its decision till Tuesday on a plea filed by filmmaker and actor Kamal Haasan for a stay on the two-week ban imposed by the Tamil Nadu government on his film - Vishwaroopam's release in the state,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam