»   » കമല്‍ മുട്ടുമടക്കി; വിശ്വരൂപം ഡിടിഎച്ചിലില്ല

കമല്‍ മുട്ടുമടക്കി; വിശ്വരൂപം ഡിടിഎച്ചിലില്ല

Posted By:
Subscribe to Filmibeat Malayalam

തിയറ്ററുകാരുടെ സംഘശക്തിയ്ക്ക് മുന്നില്‍ സൂപ്പര്‍താരം കമല്‍ഹാസനും മുട്ടുമടക്കി. വിവാദകോലാഹലങ്ങളുണ്ടാക്കിയ വിശ്വരൂപത്തിന്റെ ഡിടിഎച്ച് പ്രീമിയര്‍ ഉപേക്ഷിയ്ക്കാമെന്ന് സമ്മതിച്ച കമല്‍ ചിത്രം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്യാനും തയാറായി.

ഡിടിഎച്ച് റിലീസിനുണ്ടായ തണുത്ത പ്രതികരണവും തിയറ്റര്‍ ഉടമകളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമാണ് ഒരു പിന്‍വാങ്ങലിന് കമലിനെ പ്രേരിപ്പിച്ചത്. 90 കോടിയുടെ സിനിമ വച്ചുള്ള ചൂതാട്ടം സാഹസമാണെന്നും കമലിന് പലകേന്ദ്രങ്ങളില്‍ നിന്ന് ഉപദേശം ലഭിച്ചിരുന്നു.

Viswaroopam

തമിഴ് നാട് ഫിലിം തിയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍, നിര്‍മാതാവും വിതരണക്കാരനുമായ കേയാര്‍ എന്നിവരുമായി ചൊവ്വാഴ്ച നടന്ന ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ മുന്‍നിലപാടില്‍ നിന്ന് വിട്ടുവീഴ്ചക്ക് തയാറായത്.

പുതിയ ധാരണ പ്രകാരം 'വിശ്വരൂപം' ജനുവരി 25ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. . അതിന് ശേഷമേ ഡി.ടി.എച്ച് കണക്ഷനുകള്‍ വഴി ടി.വി യില്‍ പ്രദര്‍ശിപ്പിക്കൂ. തിയറ്റര്‍ റിലീസിന് ഒരു ദിവസം മുമ്പ് ഡി.ടി.എച്ച് വഴി പ്രത്യേക പ്രദര്‍ശനം നടത്താനായിരുന്നു കമല്‍ നേരത്തെ തീരുമാനിച്ചിരുന്നത്. ഇത് തിയറ്റര്‍ ഉടമകളുടെ സംഘടനകളുടെ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനും കാരണമാക്കിയിരുന്നു. തമിഴ്‌നാട്ടിന് പുറമെ കര്‍ണാടകത്തിലും കേരളത്തിലും ഇത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സിനിമ പ്രദര്‍ശിപ്പിയ്ക്കൂുന്നതിനെ ചൊല്ലി കേരളത്തിലെ ബി ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടന പിളരുകയും ചെയ്തു.

ഡിടിഎച്ച് ടിവി വഴി ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം കമല്‍ഹാസന്‍ ഉപേക്ഷിച്ചതിലൂടെ തിയറ്റര്‍ സംഘടനകളുടെയും വിതരണക്കാരുടെയും എതിര്‍പ്പ് അവസാനിച്ചിട്ടുണ്ട്. ബുധനാഴ്ച ഒരുവട്ടം കൂടി ചര്‍ച്ച നടത്തിയശേഷം ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് തിയറ്റര്‍ സംഘടനാനേതാവ് ആര്‍. പനീര്‍ശെല്‍വം അറിയിച്ചു. റിലീസിന് തലേദിവസമുള്ള പ്രത്യേക ടി.വി പ്രദര്‍ശനത്തിനുള്ള മുന്‍കൂര്‍ ബുക്കിങ് നിര്‍ത്തിവെച്ചതായി എയര്‍ടെല്‍ ഡി.ടി.എച്ച് സി.ഇ.ഒ ശശി അറോറയും അറിയിച്ചിട്ടുണ്ട്.

ജനുവരി 10ന് പ്രമുഖ ഡി.ടി.എച്ച് സേവനദാതാക്കളായ എയര്‍ടെല്‍, ടാറ്റാ, വിഡിയോകോണ്‍, ഡിഷ് ടി.വി തുടങ്ങിയ മുഖേന ടി.വിയില്‍ പ്രത്യേക പ്രദര്‍ശനം നടത്താനും 11ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുമായിരുന്നു കമല്‍ഹാസന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ആയിരം രൂപ മുടക്കുന്നവര്‍ക്ക് കുടുംബസമേതം വീട്ടിലിരുന്ന് സിനിമ കാണാമെന്നായിരുന്നു കമലിന്റെ വാഗ്ദാനം.

English summary
It is now confirmed that Kamal Haasan’s ambitious Rs 90 Crore Vishwaroopam which was to be premiered on DTH, will now first release in cinema theatres

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam