»   »  വിശ്വരൂപം ആദ്യം ടിവിയില്‍ പ്രത്യക്ഷപ്പെടും

വിശ്വരൂപം ആദ്യം ടിവിയില്‍ പ്രത്യക്ഷപ്പെടും

Posted By:
Subscribe to Filmibeat Malayalam

കമല്‍ഹാസന്റെ ബ്രഹ്മാണ്ഡചിത്രം വിശ്വരൂപം ആദ്യം പ്രത്യക്ഷപ്പെടുക ടെലിവിഷനില്‍. ഡിടിഎച്ചിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് കമലും ചിത്രത്തിന്റെ നിര്‍മാതാക്കളും തീരുമാനിച്ചിരിയ്ക്കുന്നത്.

Viswaroopam

തിയറ്റര്‍ റിലീസിനും എട്ട് മണിക്കൂര്‍ മുമ്പേ ഡിടിഎച്ചിലൂടെ ലോകം മുഴുവന്‍ ചിത്രം റിലീസ് ചെയ്യാനാണ് കമലിന്റെ പ്ലാന്‍. ലോകസിനിമാചരിത്രത്തിലാദ്യായാണ് ഒരു വമ്പന്‍ സിനിമ ഡിടിഎച്ചിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

ഒരു പ്രമുഖ ഡിടിഎച്ച് സേവനദാതാവുമായി ചേര്‍ന്നാണ് ഈ പുതിയ വിപഌവത്തിന് കമലും സംഘവും വഴിയൊരുക്കുന്നത്. ഇതിലൂടെ ലോകം മുഴുവനും സിനിമ കാണാമെന്ന് കമല്‍ പറയുന്നു. ഇതില്‍ നിന്നുള്ള വരുമാനം മുഴുവന്‍ ഡിടിഎച്ച് ഉടമകളും കമലും ചേര്‍ന്ന് പങ്കിടാനാണ് ധാരണ.

കമലിന്റെ പുതിയ റിലീസ് വിപഌവത്തിനെതിരെ തമിഴ്‌നാട്ടിലെ തിയറ്ററര്‍ ഉടമകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിച്ചിരിയ്ക്കുകയാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ സംഘടന.

ഈ നീക്കം തങ്ങളുടെ നിലനില്‍പ്പിനെ ബാധിയ്ക്കുന്നതാണെന്നും ഇതിനെ മുളയിലേ നുള്ളണമെന്നുമാണ് തിയറ്റര്‍ ഉടമകളുടെ വികാരം. യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിയ്ക്കുമെന്ന് തിയറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
Kamal Haasan has confirmed at a meeting of producers on Wednesday (Dec 5) evening at Film Chamber in Chennai that his magnum opus Vishwaroopam will be shown on DTH platforms

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam