»   » കമലിന് പിന്തുണയുമായി രജനീകാന്ത്

കമലിന് പിന്തുണയുമായി രജനീകാന്ത്

Posted By:
Subscribe to Filmibeat Malayalam
Rajinikanth
വിവാദരൂപമായി വിശ്വരൂപത്തിന് പിന്തുണയുമായി സൂപ്പര്‍താരം രജനീകാന്ത് രംഗത്ത്. നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കണമെന്നാണ് രണ്ട് പേജുള്ള കുറിപ്പിലൂടെ രജനി പ്രതിഷേധക്കാരോട് ആവശ്യപ്പെടുന്നത്.

വിശ്വരൂപത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീംസംഘടനകള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരിയ്ക്കുന്നത്.
വിശ്വരൂപം വിവാദത്തിലകപ്പെട്ടതില്‍ ദുഃഖമുണ്ട്. 40 വര്‍ഷമായി കമലഹാസനെ അടുത്തറിയാം. നൂറ് കോടിയോളം രൂപ കമല്‍ ഈ സിനിമയ്ക്ക് വേണ്ടി മുടക്കിയിട്ടുണ്ടെന്നാണ് എനിയ്ക്ക് മനസ്സിലാവുന്നത്. അതില്‍ നിന്നു തന്നെ അദ്ദേഹം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാവും. തമിഴ് സിനിമയെ അന്താരാഷ്ട്രതലത്തിലെത്തിച്ച വ്യക്തിയാണദ്ദേഹം. ആരെയും വേദനിപ്പിക്കുന്ന ആളല്ല അദ്ദേഹം. മുസ്ലിം സമൂഹത്തോട് ആദരവുള്ള ആളാണ് അദ്ദേഹം. റിലീസിന് മുമ്പ് തന്നെ ചിത്രം മുസ്ലിം നേതാക്കളെ കാണിക്കാന്‍ കമലഹാസന്‍ തയ്യാറായതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണ്.

വിശ്വരൂപത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളില്‍ തമിഴ് സിനിമയില്‍ നിന്നും കമലിന് പിന്തുണയുമായി ആദ്യമായി രംഗത്തെത്തുന്നതും രജനീകാന്താണ്. ഇത് കമലിന് കൂടുതല്‍ പിന്തുണ നേടിക്കൊടുക്കുമെന്നാണ് കരുതപ്പെടുന്നത്.

മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രം രണ്ടാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ചിത്രം കണ്ട ശേഷം നിരോധനം നീക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

തമിഴ്‌നാടിന് പുറമെ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും ചിത്രത്തിന് നിരോധനമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലും പ്രദര്‍ശനമില്ല. എന്നാല്‍ ഭീഷണികള്‍ക്കിടെ കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തി.

English summary
Kamal Haasan's 'Vishwaroopam' is facing problems releasing in Hyderabad and Bangalore, his friend of 40 years and Tamil superstar Rajinikanth has appealed to the protesters to give up their demand to ban the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam